October 10, 2026

ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച്. ഡിജിറ്റല്‍ ഇടപാടുകളുടെ രേഖകള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പണം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒളിവിലുള്ള മുന്‍ ജീവനക്കാരി ദിവ്യക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസില്‍ പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കീഴടങ്ങിയിരുന്നു. Also Read; മഹാരാഷ്ട്രയില്‍ വര്‍ഗീയ സംഘര്‍ഷം; മത-വിശ്വാസത്തെ തകര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഫഡ്‌നാവിസ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് പ്രതികള്‍ […]

മഹാരാഷ്ട്രയില്‍ വര്‍ഗീയ സംഘര്‍ഷം; മത-വിശ്വാസത്തെ തകര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയില്‍ സമൂഹ മാധ്യമത്തിലെ പ്രകോപനപരമായ പോസ്റ്റിനെ ചൊല്ലി വര്‍ഗീയ സംഘര്‍ഷം. ദൗണ്ടിലെ യാവത് ഗ്രാമത്തിലാണ് സംഭവം. ആക്ഷേപകരമായ ഒരു വാട്‌സാപ്പ് പോസ്റ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് വഴിയൊരുക്കിയത്. ജനങ്ങള്‍ ചേരിതിരിഞ്ഞ് ആക്രമണം നടത്തുകയും വാഹനങ്ങള്‍ക്ക് തീയിട്ട ആക്രമികള്‍ കടകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. Also Read; കലാഭവന്‍ നവാസിന്റെ മരണം; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു പ്രദേശത്തെ സ്ഥിരത്താമസക്കാരനല്ലാത്ത യുവാവാണ് പ്രകോപനപരാമയ പോസ്റ്റിനു പിന്നില്‍. യുവാവിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് […]

കലാഭവന്‍ നവാസിന്റെ മരണം; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് ചോറ്റാനിക്കര പോലീസ് കേസെടുത്തു. ഇന്നലെ രാത്രിയോടെ ബോധരഹിതനായ നിലയില്‍ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയത്. ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമില്‍ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയില്‍ കുഴഞ്ഞുവീണ […]

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ല, നാളെയും ലഭിച്ചില്ലെങ്കില്‍ അമിത് ഷാ നല്‍കിയ ഉറപ്പ് ചോദ്യം ചെയ്യപ്പെടും

ബിലാസ്പുര്‍: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ബിലാസ്പുര്‍ കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി എന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ജാമ്യാപേക്ഷയിലെ വിധി അറിയാന്‍ കഴിയും എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. Also Read; ലൈംഗിക പീഡനക്കേസ്: ജെ ഡി എസ് മുന്‍ എം പി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്ന വാദം […]

ലൈംഗിക പീഡനക്കേസ്: ജെ ഡി എസ് മുന്‍ എം പി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരാണെന്ന് കോടതി. പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ വിധി നാളെ പ്രഖ്യാപിക്കും. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയനാക്കിയെന്നാണ് പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തില്‍ പുറത്ത് വന്നിരുന്നത്. പൊലീസില്‍ പരാതി ലഭിച്ചതോടെ 2024 ഏപ്രില്‍ 27ന് പ്രജ്വല്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒടുവില്‍ മെയ് […]

അന്‍സലിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; പെണ്‍സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: കോതമംഗലത്ത് വിഷം ഉള്ളില്‍ച്ചെന്ന് യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. സംഭവത്തില്‍ ചേലോട് സ്വദേശി അദീനയെ അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സലിനെയാണ് യുവതി കൊലപ്പെടുത്തിയത്. യുവതിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇക്കാരണം കൊണ്ട് അന്‍സലിനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവര്‍ തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങളും ഉണ്ടായിരുന്നു. പാരാക്വിറ്റ് കളനാശിനിയാണ് യുവതി അന്‍സലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത്. ചേലോടുള്ള കടയില്‍ നിന്ന് യുവതി കളനാശിനി വാങ്ങി വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. കീടനാശിനിയുടെ കുപ്പി അദീനയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. […]

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നു

കണ്ണൂര്‍: കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയതിന് പിന്നാലെയാണ് ജയില്‍മാറ്റം. അതീവ സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ടുപോകുന്നത്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വാഹനത്തില്‍ കയറ്റിയത്. പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്. അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുകയെന്ന തീരുമാനത്തിലേക്ക് ഇന്നലെ തന്നെ എത്തിയിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വിയ്യൂര്‍ ജയിലിലെ […]

അനില്‍ അംബാനിയുടെ 50 സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്; ജീവനക്കാരെ ചോദ്യം ചെയ്തു

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. 2017-19 കാലത്ത് യെസ് ബാങ്കില്‍നിന്ന് 3,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡെന്നാണ് പുറത്തുവരുന്ന വിവരം. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സിബിഐ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്. 35 ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ 25ല്‍ അധികംപേരെ ചോദ്യം ചെയ്തു. Also Read; ജൂലൈ മാസത്തിലെ […]

ജൂലൈ മാസത്തിലെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കും: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ജൂലൈ മാസത്തിലെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിനായി 831 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കും. 26 ലക്ഷത്തിലേറെ പേര്‍ക്കാവും ബാങ്ക് അക്കൗണ്ടില്‍ തുക എത്തുക. Also Read; പെറ്റിക്കേസ് പിഴയില്‍ തട്ടിപ്പ് നടത്തി സിപിഒ; നാലുവര്‍ഷത്തിനിടെ കൈക്കലാക്കിയത് 16 ലക്ഷം രൂപ; സസ്‌പെന്‍ഷന്‍ മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര […]

പെറ്റിക്കേസ് പിഴയില്‍ തട്ടിപ്പ് നടത്തി സിപിഒ; നാലുവര്‍ഷത്തിനിടെ കൈക്കലാക്കിയത് 16 ലക്ഷം രൂപ; സസ്‌പെന്‍ഷന്‍

കൊച്ചി: പെറ്റിക്കേസ് പിഴയില്‍ തട്ടിപ്പ് നടത്തി സിപിഒ. മൂവാറ്റുപുഴ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ ശാന്തി കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും കൃത്രിമം നടത്തിയായിരുന്നു സിപിഒയുടെ തട്ടിപ്പ്. നാല് വര്‍ഷം കൊണ്ട് 16 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ശാന്തി കൃഷ്ണനെ എറണാകുളം റൂറല്‍ എസ്പി സസ്പെന്‍ഡ് ചെയ്തു. Also Read; സ്‌കൂളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സിസിടിവി വേണം; പുതിയ നിര്‍ദേശവുമായി സിബിഎസ്ഇ ഡിഐജി ഓഫീസില്‍ നിന്ന് സാധാരണ രീതിയില്‍ നടക്കുന്ന […]