October 10, 2026

താല്‍ക്കാലിക വി സി നിയമനത്തില്‍ സമവായത്തിന് ശ്രമം, ഗവര്‍ണറെ കണ്ട് മന്ത്രിമാര്‍

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമന വിവാദത്തിനിടെ പുതിയ നീക്കവുമായി മന്ത്രിമാര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, നിയമ മന്ത്രി പി രാജീവ് എന്നിവര്‍ രാജ്ഭവനിലെത്തി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ രാണുകയായിരുന്നു. താല്‍ക്കാലിക വി സി നിയമനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉപഹര്‍ജിയുമായി നീങ്ങവെയാണ് സുപ്രധാന കൂടിക്കാഴ്ച. സമവായ ശ്രമം ലക്ഷ്യമിട്ടാണ് മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടത്. എന്നാല്‍ ഗവര്‍ണര്‍ അനുനയത്തിന് വഴങ്ങുമോയെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്. Also Read; കനത്ത മഴയ്ക്കും കാറ്റിനും […]

സാനുമാഷിന് യാത്രാമൊഴി; സംസ്‌കാരം ഇന്ന് വൈകിട്ട് രവിപുരത്ത്

കൊച്ചി: പ്രൊഫ എംകെ സാനുവിന് വിട നല്‍കാന്‍ കേരളം. ഇന്ന് വൈകിട്ട് 5 മണിക്ക് രവിപുരം പൊതുശ്മശാനത്തിലാണ് സംസ്‌കാരം. എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. രാവിലെ 9 മുതല്‍ 10 വരെ എറണാകുളം കാരക്കാമുറിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. Also Read: കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് വീട്ടില്‍ വീണതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് പ്രൊഫ. എം.കെ.സാനു അന്തരിച്ചത്. മലയാള സാഹിത്യ ലോകം […]

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ […]

പ്രൊഫ എം കെ സാനു അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും, സാഹിത്യ വിമര്‍ശകനും, അധ്യാപകനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടലുണ്ടായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നീ രോഗങ്ങള്‍ അലട്ടിയിരുന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. പ്രൊഫ. എം കെ സാനു. അദ്ധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. എറണാകുളം മുന്‍ എംഎല്‍എയുമാണ്. 1987ല്‍ എറണാകുളം നിയമസഭാ […]

ഓവലില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി ആകാശ് ദീപ്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സ് അര്‍ധ സെഞ്ച്വറി നേട്ടവുമായി ആകാശ് ദീപ്. ഇന്നലെ രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങില്‍ തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായി. ഇതോടെ നൈറ്റ് വാച്ച്മാനായി ആകാശ് ദീപിന് ഇറങ്ങേണ്ടി വന്നു. കെ എല്‍ രാഹുല്‍ (7), സായ് സുദര്‍ശന്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പെട്ടെന്ന് നഷ്ടമായത്. Also Read: ബര്‍ത്ത് ടൂറിസം; വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎസ് ക്രീസിലെത്തിയ ശേഷം തുടര്‍ച്ചയായ ഫോറുകളുമായി താരം മൂന്നാം ദിനത്തിലും പ്രകടനം തുടര്‍ന്നപ്പോള്‍ 70 […]

ബര്‍ത്ത് ടൂറിസം; വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎസ്

വാഷിങ്ടണ്‍: വിസ നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി യുഎസ്. അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ വേണ്ടി ഗര്‍ഭിണികള്‍ യുഎസിലേക്ക് യാത്ര ചെയ്യുന്നത് തടയാനാണ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് യുഎസ് എംബസി അറിയിച്ചു. യുഎസ് വിസ നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ ഗര്‍ഭിണികളും ചെറുപ്പക്കാരായ സ്ത്രീകളും വിസ ലഭിക്കാന്‍ ബുദ്ധിമുട്ടിയേക്കും. Also Read: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസ്; പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം ആര്‍ട്ടിക്കിള്‍ 14 പ്രകാരം രാജ്യത്ത് ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും പൗരത്വം ലഭിക്കുന്നത് മുതലെടുക്കാനുള്ള നീക്കമാണ് യുഎസ് അധികൃതര്‍ തടയുന്നത്. ജന്മാവകാശ പൗരത്വത്തിലെ ചില വ്യവസ്ഥകള്‍ റദ്ദാക്കാനുള്ള […]

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസ്; പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം

ബെംഗളൂരു: ഫാം ഹൗസില്‍ വെച്ച് വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രജ്വല്‍ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രജ്വലിനെതിരെ നാല് പീഡനക്കേസുകളാണ് ഉള്ളത്. നാല് കേസുകളില്‍ ഒന്നാമത്തെ കേസിന്റെ വിധിയാണിത്. Also Read: ന്യൂനപക്ഷ വേട്ട ലജ്ജാകരം: സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത 2 തവണ പ്രജ്വലിന്റെ ഫാം ഹൗസിലും ഒരു തവണ ബസവനഗുഡിയിലെ വീട്ടിലും പീഡിപ്പിച്ചതായും മൊബൈലില്‍ രംഗങ്ങള്‍ ചിത്രീകരിച്ചെന്നും […]

ന്യൂനപക്ഷ വേട്ട ലജ്ജാകരം: സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത

തൃശൂര്‍ : ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് നേരെ രാജ്യത്തുടനീളം അരങ്ങേറുന്ന ആള്‍ക്കൂട്ട വിചാരണയും, അതിക്രമങ്ങളും അങ്ങേയറ്റം അപകടകരവും ലജ്ജാകരവുമാണെന്ന് മലബാര്‍ ഇന്‍ഡിപെന്‍ഡന്‍സ് സിറിയന്‍ ചര്‍ച്ച് സുപ്രീം ഹെഡ് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ നേരിട്ടതും, രാജ്യത്തെ മറ്റു ന്യൂനപക്ഷ പിന്നോക്ക ആദിവാസി ദളിത് സമൂഹം അനുഭവിക്കുന്നതുമായ അവഗണനകളും പീഡനങ്ങളും അവസാനിപ്പിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ നാഷണല്‍ ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read; കന്യാസ്ത്രീകള്‍ക്ക് […]

കന്യാസ്ത്രീകള്‍ക്ക് ജാമ്യം; മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രികള്‍ക്ക് ജാമ്യം ലഭിച്ചു. ഒന്‍പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. Also Read: ബലാത്സംഗക്കേസ്; റാപ്പര്‍ വേടന്‍ ഒളിവില്‍, ഫോണ്‍ കസ്റ്റഡിയിലെടുത്തു സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, രാജ്യം വിട്ട് പോകരുത്, രണ്ട് പേര്‍ ആള്‍ജാമ്യം നില്‍ക്കണം, 50,000 രൂപ കെട്ടിവെയ്ക്കണം, പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം എന്നീ ഉപാധികളോടുകൂടിയാണ് എന്‍ഐഎ കോടതി […]

ബലാത്സംഗക്കേസ്; റാപ്പര്‍ വേടന്‍ ഒളിവില്‍, ഫോണ്‍ കസ്റ്റഡിയിലെടുത്തു

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റാപ്പര്‍ വേടന്‍ ഒളിവില്‍. വേടനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തൃശ്ശൂരിലെ വീട്ടില്‍ പോലീസ് സംഘം എത്തിയെങ്കിലും വേടന്‍ ഇവിടെയുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് ഫോണ്‍ മാത്രമാണ് പൊലീസ് കണ്ടെത്തിയത്. Also Read: ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച് കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് വേടന്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് 18ന് പരിഗണിക്കും. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും […]