October 10, 2026

വി.എസ് കേരളത്തിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വരുംകാലങ്ങളില്‍ ഓര്‍മിക്കപ്പെടും പ്രിയങ്കാ ഗാന്ധി

വി.എസ് കേരളത്തിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വരുംകാലങ്ങളില്‍ ഓര്‍മിക്കപ്പെടുമെന്ന് പ്രിയങ്കാ ഗാന്ധി. കുടുംബത്തെയും വി.എസിന്റെ ജീവിതം സ്പര്‍ശിച്ച എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയര്‍ത്തിയിരുന്ന സഖാവ് വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. Also Read; വീണ്ടും കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു ദരിദ്രരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി […]

വീണ്ടും കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്: കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. അട്ടപ്പാടി ചീരങ്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി(40)യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാന്‍ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിഎസിന്റെ വിലാപയാത്രയ്ക്ക് കെഎസ്ആര്‍ടിസി പ്രത്യേക ബസ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസില്‍. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങള്‍ക്ക് കാണാനും ഉള്ളില്‍ കയറി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം. സാധാരണ കെഎസ്ആര്‍ടിസി ബസില്‍ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാര്‍ട്ടീഷന്‍ ഉള്ള ജെ എന്‍ 363 എ.സി. ലോ ഫ്ലോര്‍ ബസാണ് വി.എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. Also Read; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നീതിക്കായി ഏതറ്റംവരെയും പോരാടുന്ന നേതാവായിരുന്നു വിഎസ് വി എസിന്റെ ചിത്രങ്ങള്‍ […]

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നീതിക്കായി ഏതറ്റംവരെയും പോരാടുന്ന നേതാവായിരുന്നു വിഎസ്

ആലപ്പുഴ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നീതിക്കായി ഏതറ്റംവരെയും പോരാട്ടം നടത്തുന്ന കാര്‍ക്കശ്യക്കാരനായ നേതാവായിരുന്നു വിഎസ് അച്യുതാനന്ദന്‍. സ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടങ്ങളുടെ തുടക്കം ആലപ്പുഴ നെഹ്റു ട്രോഫി വാര്‍ഡില്‍ നിന്നായിരുന്നു. ഭരണകൂടം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച ബലാത്സംഗക്കേസ് വെളിച്ചത്തിലേയ്ക്ക് കൊണ്ടുവന്നത് വിഎസ് ആയിരുന്നു. Also Read; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം: വിഎസിനെ ഒരു നോക്കുകാണാന്‍ ജനപ്രവാഹം 1970 നവംബര്‍ രണ്ടിനാണ് ആ അതിക്രൂര അതിക്രമം നടന്നത്. പോലീസുകാര്‍ പ്രതികളായ ബലാത്സംഗക്കേസ്. ഇരുചെവിയറിയാതെ ഭരണകൂടം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച കേസ് ഇരുട്ടിവെളുക്കുന്നതിന് മുന്‍പ് വിഎസ് കേരള […]

ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം: വിഎസിനെ ഒരു നോക്കുകാണാന്‍ ജനപ്രവാഹം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിന്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിലെ പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. ഇപ്പോള്‍ പൊതുദര്‍ശനം ദര്‍ബാര്‍ ഹാളില്‍ പുരോഗമിക്കുമ്പോഴും വന്‍ജനപ്രവാഹമാണ് ഒഴുകിയെത്തുന്നത്. കവടിയാറിലെ വീട്ടില്‍ നിന്നാണ് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ചത്. ഉച്ചയ്ക്ക് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടില്‍ പൊതുദര്‍ശനം. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. […]

വി എസിന്റെ സംസ്‌കാരം ബുധനാഴ്ച; നാളെ വിലാപയാത്രയായി ആലപ്പുഴയ്ക്ക്

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read; വി എസിന്റെ സംസ്‌കാരം ബുധനാഴ്ച; നാളെ വിലാപയാത്രയായി ആലപ്പുഴയ്ക്ക് എസ് യു ടി ആശുപത്രിയില്‍ നിന്ന് അഞ്ചുമണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. […]

വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു, വിടചൊല്ലിയത് രാജ്യത്തെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ്

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നോതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു.വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു. […]

ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനം വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനം വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സാമ്പത്തിക രംഗത്ത് വലിയ നേട്ടം കൈവരിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്രബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചെത്തിയ ശുഭാംശു ശുക്ലയെ അഭിനന്ദിക്കുകയും ചെയ്തു. Also Read; സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോടും കണ്ണൂരും പ്രതിഷേധം ‘ഭാരതത്തിന്റെ സൈനിക ശക്തി ലോകം ഓപ്പറേഷന്‍ സിന്ദൂറിലൂടെ അറിഞ്ഞു. സൈന്യം ഓപ്പറേഷന്‍ സിന്ദൂറില്‍ 100 ശതമാനം ലക്ഷ്യം കണ്ടു. […]

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോടും കണ്ണൂരും പ്രതിഷേധം

കോഴിക്കോട്: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോടും കണ്ണൂരും പ്രതിഷേധം. കോഴിക്കോട് പേരാമ്പ്രയില്‍ ഇന്നും ബസ് തടഞ്ഞുള്ള പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് – കുറ്റ്യാടി റൂട്ടില്‍ ബസുകള്‍ ഇന്നും സര്‍വീസ് ആരംഭിച്ചിട്ടില്ല. എന്നാല്‍ നാദാപുരം – കോഴിക്കോട് റൂട്ടിലെ സോള്‍മേറ്റ് ബസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. Also Read; കയ്യാങ്കളി; ഇരട്ട സഹോദരന്മാരായ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ബസിന്റെ ചാവി ഊരിയെടുക്കുകയും യൂത്ത് കോണ്‍ഗ്രസിന്റെ പതാകയുടെ വടി ഉപയോഗിച്ച് ബസിന്റെ ചില്ലുകളില്‍ അടിക്കുകയും […]

കയ്യാങ്കളി; ഇരട്ട സഹോദരന്മാരായ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ചേലക്കാട്: കയ്യാങ്കളിയില്‍ ഇരട്ട സഹോദരന്മാരായ പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ദിലീപ് കുമാറിനേയും പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പ്രദീപിനെയുമാണ് തൃശൂര്‍ സിറ്റി പോലീസ് സസ്പെന്‍ഡ് ചെയ്തത്. പോലീസ് സേനയ്ക്ക് അവമതിപ്പുണ്ടായതിനാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി. കയ്യാങ്കളിയില്‍ പോലീസ് കേസെടുത്തിരുന്നു. Also Read; സുരേഷ് ഗോപിയുടെ ‘പുലിപ്പല്ല്’ മാലയില്‍ അന്വേഷണം ഇരുവരുടെയും ചേലക്കോടുള്ള വീടിന് മുന്നിലെ വഴിയില്‍ ചപ്പുചവറുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. തുടര്‍ന്ന് ഇരുവരും ചേലക്കര ആശുപത്രിയില്‍ […]