October 10, 2026

നിമിഷപ്രിയയുടെ മോചനം: ഒരു ഒത്തുതീര്‍പ്പിനും ഇല്ല, ദയാധനം വേണ്ടെന്ന നിലപാടില്‍ ഉറച്ച് തലാലിന്റെ സഹോദരന്‍

ഡല്‍ഹി: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ഇടപെടലുകള്‍ക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന നിലപാടിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ബന്ധുക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചര്‍ച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികള്‍ പറയുന്നത്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള […]

ആക്‌സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു

ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്‌സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്‌സിയം സ്‌പേസും സ്‌പേസ് എക്‌സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. Also Read;നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ […]

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

സനാ: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങും. ആക്ഷന്‍ കൗണ്‍സിലാണ് തീരുമാനം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന ആക്ഷന്‍ കൗണ്‍സില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് നന്ദി അറിയിച്ചു. ദയാധനത്തിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. Also Read; എന്‍സിപിയില്‍ പ്രതിസന്ധി; കേരളത്തിലെ എംഎല്‍എമാര്‍ രാജിവെക്കണമെന്ന് പ്രഫുല്‍ പട്ടേല്‍ കാന്തപുരം […]

എന്‍സിപിയില്‍ പ്രതിസന്ധി; കേരളത്തിലെ എംഎല്‍എമാര്‍ രാജിവെക്കണമെന്ന് പ്രഫുല്‍ പട്ടേല്‍

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനും തോമസ് കെ തോമസും എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ കത്ത്. ശരദ് പവാറിനൊപ്പം തുടര്‍ന്നാല്‍ അയോഗ്യരാക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശരദ് പവാറിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് തോമസ് കെ തോമസ് അറിയിച്ചു. Also Read; അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി കേരളത്തില്‍ തിരികെയെത്തി എന്‍സിപിയില്‍ ദേശീയ തലത്തില്‍ വലിയ പിളര്‍പ്പുണ്ടായി അജിത് പവാറും ശരദ് പവാറും രണ്ട് പക്ഷത്തേക്ക് എത്തിയിരുന്നു. എന്നാല്‍ കേരളത്തിലെ എന്‍സിപി അജിത് […]

അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി കേരളത്തില്‍ തിരികെയെത്തി

തിരുവനന്തപുരം: അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ളവര്‍ എത്തിയിരുന്നു. Also Read; വധശിക്ഷ നടപ്പാക്കാന്‍ ഒരു ദിവസം മാത്രം; നിമിഷ പ്രിയയുടെ മോചനത്തിനായി തീവ്രശ്രമങ്ങള്‍ തുടരുന്നു അമേരിക്കയില്‍ നിന്ന് ദുബായ് വഴിയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും തിരികെയെത്തിയത്. ചികിത്സയ്ക്കായി ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് […]

വധശിക്ഷ നടപ്പാക്കാന്‍ ഒരു ദിവസം മാത്രം; നിമിഷ പ്രിയയുടെ മോചനത്തിനായി തീവ്രശ്രമങ്ങള്‍ തുടരുന്നു

കോഴിക്കോട്: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തീവ്രശ്രമങ്ങള്‍ തുടരുന്നു. കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബവുമായി ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് സനയിലെ കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുവാന്‍ നടക്കുന്ന ചര്‍ച്ചകളില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ അഭിപ്രായ ഐക്യം ആകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ദയാധനം സ്വീകരിക്കുന്നതിലും മാപ്പ് നല്‍കുന്നതിലും കുടുംബത്തിലെ എല്ലാവരുടെയും […]

താത്ക്കാലിക വിസി നിയമനത്തില്‍ അപ്പീല്‍ നല്‍കാന്‍ ഗവര്‍ണര്‍

തിരുവനന്തപുരം: താത്ക്കാലിക വിസി നിയമനത്തില്‍ അപ്പീല്‍ നല്‍കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. അനുകൂല വിധി ലഭിക്കുമെന്നാണ് നിയമോപദേശം. നാളെ സുപ്രീംകോടതിയെ സമീപിക്കാനാണ് ശ്രമം. തീരുമാനം വരുന്നത് വരെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസിമാരെ നിയമിക്കില്ല. ഗവര്‍ണര്‍ നിയമിച്ച രണ്ട് താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നിയമനം തള്ളിയ സാഹചര്യത്തില്‍ അപ്പീല്‍ വേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. പിന്നീടാണ് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]

പാലക്കാട് കാര്‍ അപകടം: എല്‍സിയും മകള്‍ അലീനയും കണ്ണുതുറന്നു, അമ്മയുടെ അന്ത്യ ചുംബനം കാത്ത് ആല്‍ഫിനും എമിയും

കൊച്ചി: പാലക്കാട് പൊല്‍പുള്ളിയില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ അമ്മയും മകളും മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍ വിശദമാക്കി. ഇരുവരും കണ്ണു തുറന്നു. എല്‍സി മാര്‍ട്ടിന്‍, മകള്‍ അലീന എന്നിവരാണ് ചികിത്സയില്‍ ഉള്ളത്. എല്‍സി മാര്‍ട്ടിന് 45 ശതമാനം പൊള്ളലും അലീനക്ക് 35 ശതമാനം പൊള്ളലുമാണ് സംഭവച്ചിട്ടുള്ളത്. എല്‍സിയുടെ മകന്‍ ആല്‍ഫിന്‍, മകള്‍ എമി എന്നിവര്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവെ മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. Also Read; വി ടി ബല്‍റാം-സി […]

വി ടി ബല്‍റാം-സി വി ബാലചന്ദ്രന്‍ തര്‍ക്കം അനാവശ്യം; നേതൃത്വത്തിന് കടുത്ത അതൃപ്തി

തിരുവനന്തപുരം: തൃത്താല കോണ്‍ഗ്രസിനകത്തെ തര്‍ക്കത്തില്‍ നേതൃത്വത്തിന് അതൃപ്തി. കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാമും നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രനും തമ്മിലുള്ള തര്‍ക്കം അനാവശ്യമാണെന്നും അത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തല്‍. പ്രശ്നപരിഹാരത്തിനായി കെപിസിസി ഇടപെടും. കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലീബ്, കെപിസിസി സെക്രട്ടറി ബാബു രാജ് എന്നിവര്‍ ഇന്ന് പാലക്കാടെത്തും. Also Read; മണ്ണാര്‍ക്കാട് നിപ മരണം: കര്‍ശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് പാര്‍ട്ടി ഇറങ്ങവെ താഴെത്തട്ടില്‍ ഉരുത്തിരിയുന്ന ഇത്തരം […]

മണ്ണാര്‍ക്കാട് നിപ മരണം: കര്‍ശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം

പാലക്കാട്: സംസ്ഥാനത്ത് നിപ ആശങ്ക തുടരുന്നു. പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. നിപ ബാധിച്ച് മരിച്ച 58 കാരന്‍ താമസിച്ചിരുന്ന മണ്ണാര്‍ക്കാട് പ്രദേശത്ത് ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. Also Read; വിപഞ്ചികയുടെ മരണം; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്ത് പോലീസ് മരിച്ച 58 കാരന്‍ സഞ്ചരിച്ചതില്‍ കൂടുതലും കെഎസ്ആര്‍ടിസി […]