October 10, 2026

വിപഞ്ചികയുടെ മരണം; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്ത് പോലീസ്

കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെ കുണ്ടറ പോലീസ് കേസെടുത്തത്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക. വിവാഹത്തിന് സ്ത്രീധനം വാങ്ങിയതിന് സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് നടപടി. Join with metro post:  വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]

വിപഞ്ചികയുടെ മരണം; ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വിപഞ്ചികയുടെ കുടുംബം. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെയും അച്ഛനെയും സഹോദരിയെയും നാട്ടിലെത്തിച്ച് ശിക്ഷിക്കണമെന്നും കേസെടുത്തതുകൊണ്ടുമാത്രം തൃപ്തിപ്പെടാനാകില്ലെന്നും യുവതിയുടെ അമ്മ പറഞ്ഞു. ‘തന്റെ മകള്‍ക്ക് 115 പവന്‍ സ്വര്‍ണ്ണവും 35 ലക്ഷം രൂപയുടെ കാറും സ്വത്തും നല്‍കിയെന്നാണ് വിവാഹ സമയത്ത് നിതീഷിന്റെ കുടുംബം തങ്ങളോട് പറഞ്ഞത്. അതിന്റെ പൊരുള്‍ മനസ്സിലാവുമല്ലോ. തുടര്‍ന്ന് 50 പവന്‍ സ്വര്‍ണ്ണം മകള്‍ക്കും രണ്ട് പവന്‍ ഭര്‍ത്താവിന്റെ സഹോദരിക്കും […]

സിപിഎം ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭയിലേക്ക്. രാഷ്ട്രപതി നേരിട്ടാണ് സദാനന്ദനെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തത്. കണ്ണൂര്‍ കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശിയായ സദാനന്ദന്‍ 2016-ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ കൂത്തുപറമ്പില്‍ നിന്നും മത്സരിച്ചിരുന്നു. 1994 ജനുവരി 25-ന് സിപിഐഎം പ്രവര്‍ത്തകരുടെ ആക്രമത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു. Also Read; തമിഴ്‌നാട്ടില്‍ എണ്ണയുമായി വന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ചു; ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റെയും അനീതിക്കെതിരായ ചെറുത്തുനില്‍പ്പിന്റെയും പ്രതീകം എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്. ഭീഷണികളും അക്രമവും […]

തമിഴ്‌നാട്ടില്‍ എണ്ണയുമായി വന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ചു; ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ എണ്ണയുമായി വന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ചു. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്. ഇത് പ്രദേശത്തെ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഗുഡ്സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാള്‍ നേരിട്ട് സന്ദര്‍ശിച്ചു. Also Read; സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനത്തേക്കും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ‘പൊതുജനം തീപിടിത്തം കാണാന്‍ വരരുത്’ എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തിരുവള്ളൂര്‍ വഴി കടന്നുപോകുന്ന […]

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനത്തേക്കും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനത്തേക്കും. ഇന്ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 7 ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. 16-ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കേരളാ തീരത്ത് ഇന്ന് 60 കി മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കാണുള്ളത്. പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം […]

തെരുവുനായകള്‍ക്ക് കോഴിയിറച്ചിയും ചോറും; പുതിയ പദ്ധതിയുമായി ബെംഗളുരു കോര്‍പ്പറേഷന്‍

ബെംഗളൂരു: തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാന്‍ പുതിയ പദ്ധതി തയ്യാറാക്കി ബെംഗളൂരു കോര്‍പ്പറേഷന്‍. എല്ലാ ദിവസവും ഒരു നേരം വെച്ച് കോഴിയിറച്ചിയും ചോറും നല്‍കുന്നതാണ് പദ്ധതി. നഗരത്തിലെ ഏകദേശം 5000ത്തോളം വരുന്ന തെരുവുനായ്ക്കള്‍ക്കാണ് ഈ ‘ആനുകൂല്യം’ ലഭിക്കുക. Also Read; ഡല്‍ഹിയില്‍ നാലുനില കെട്ടിടം തര്‍ന്നുവീണു; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയില്‍ എന്നിവയാണ് തെരുവുനായ്ക്കള്‍ക്ക് നല്‍കുക. 22.49 രൂപയാണ് ഒരു നായയുടെ ഭക്ഷണചിലവായി കോര്‍പ്പറേഷന്‍ […]

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തര്‍ന്നുവീണു; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തകര്‍ന്നുവീണ നാലുനില കെട്ടിടത്തിനുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. 14 മാസം പ്രായമുള്ള ഒരു ആണ്‍കുട്ടി, നാല് പുരുഷന്മാര്‍, മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ ഇതുവരെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് പേരടങ്ങുന്ന ഒരു കുടുംബം കെട്ടിടത്തില്‍ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. Also Read; കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി രാവിലെ ഏഴ് മണിയോടെ വീട്ടിലായിരുന്നപ്പോള്‍ ഒരു […]

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള്‍ (48) ആണ് മരിച്ചത്. പുനയ്ക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് രജിത മോള്‍. ഇന്നലെ രാത്രിയാണ് രജിത മോളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം മരണകാരണം വ്യക്തമല്ല. കുണ്ടറ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. രജിത മോളുടെ ഭര്‍ത്താവ് വിദേശത്താണ്. മകന്‍ കോഴിക്കോട് പഠിക്കുകയാണ്. രജിത തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. Also Read; സംസ്ഥാനത്ത് […]

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ ജൂലായ് 16 വരെയുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ ഇന്നും നാളെയും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 13ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 14, 15 തീയതികളില്‍ എറണാകുളം, തൃശൂര്‍, മലപ്പുറം, […]

അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോര്‍ട്ട് പുറത്ത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയര്‍ന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചത് സെക്കന്‍ഡുകള്‍ മാത്രമാണെന്നും 32 സെക്കന്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോര്‍ട്ട് […]