October 10, 2026

രണ്ടര മിനിറ്റിനിടെ ആറ് വട്ടം മ്യൂട്ട് ചെയ്തു; ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു

കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തു. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി ‘ജാനകി’ എന്ന പേര് മ്യൂട്ട് ചെയ്തത് സിനിമയെ ബാധിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്. ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് […]

കേരള ബിജെപിയില്‍ ഗ്രൂപ്പ് സമ്മര്‍ദ്ദം; ഭാരവാഹി പട്ടിക വൈകുന്നു

കോഴിക്കോട്: ബിജെപി ഭാരവാഹി പട്ടിക ഗ്രൂപ്പ് സമ്മര്‍ദ്ദത്തില്‍പ്പെട്ട് വൈകുന്നു. ഇന്നലെ പ്രഖ്യാപിച്ചേക്കും എന്ന് കരുതിയ പട്ടികയാണ് വൈകുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ സുരേന്ദ്രന്‍, വി മുരളീധരന്‍ പക്ഷത്തെ പൂര്‍ണമായും അവഗണിച്ചതായാണ് പരാതി. ശോഭ സുരേന്ദ്രന്‍ തിരിച്ചെത്തുന്നതിലും പാര്‍ട്ടിയില്‍ അതൃപ്തി നിലനില്‍ക്കുകയാണ്. എം ടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരുന്നതിലും പാര്‍ട്ടിയില്‍ എതിരഭിപ്രായമുണ്ട്. Also Read; നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭര്‍ത്താവ് ടോമി തോമസ് നിലവിലെ ജനറല്‍ സെക്രട്ടറിമാരായ സി കൃഷ്ണകുമാറിനേയും പി സുധീറിനെയും മാറ്റുന്നതിലാണ് എതിര്‍പ്പ് […]

നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭര്‍ത്താവ് ടോമി തോമസ്

തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭര്‍ത്താവ് ടോമി തോമസ്. ഗവര്‍ണറെ ഉള്‍പ്പെടെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ നന്നായി ഇടപെടുന്നുണ്ടെന്നും ടോമി തോമസ് പറഞ്ഞു. Also Read; കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിമിഷപ്രിയയുമായി ഫോണില്‍ സംസാരിക്കുന്നുണ്ട്. ഗവര്‍ണര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഇടപെടുന്നുണ്ട്. […]

കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സംസ്ഥാന കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അസിസ്റ്റന്റ് വയനാട് സ്വദേശി ബിജുവാണ് മരിച്ചത്. തിരുവനന്തപുരം നളന്ദ എന്‍ജിഒ ക്വാര്‍ട്ടേര്‍സിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. Join with metro post: ഷാര്‍ജയില്‍ ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാകുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ ഗുരുതര പരാമര്‍ശം ക്വാര്‍ട്ടേര്‍സില്‍ ഭാര്യക്കൊപ്പമാണ് ബിജു താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസില്‍ ചെല്ലാതിരുന്നതോടെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ ബിജു കോള്‍ […]

ഷാര്‍ജയില്‍ ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാകുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ ഗുരുതര പരാമര്‍ശം

യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ ഗുരുതര പരാമര്‍ശം. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. മരിക്കാന്‍ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ലെന്നും ഒരിക്കലും കൊലയാളികളെ വെറുതെ വിടരുതെന്നും വിപഞ്ചിക കുറിപ്പില്‍ പറയുന്നത്. Also Read; കീം പരീക്ഷാഫലം; സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ സദുദ്ദേശപരം: മന്ത്രി ആര്‍ ബിന്ദു തന്റെ മരണത്തില്‍ ഒന്നാം പ്രതികള്‍ നാത്തൂനായ നീതു, നിതീഷ് […]

കീം പരീക്ഷാഫലം; സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ സദുദ്ദേശപരം: മന്ത്രി ആര്‍ ബിന്ദു

കൊച്ചി: കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ സദുദ്ദേശപരമാണെന്ന് മന്ത്രി ആര്‍ ബിന്ദു. എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി പറഞ്ഞു. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോര്‍മുല അവലംബിച്ചത്. തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാര്‍ത്ഥിക്കും നഷ്ടങ്ങള്‍ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു. മറ്റു ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയ മന്ത്രി, വലിയ കോടതി ആകേണ്ടെന്നും മാധ്യമങ്ങളെ വിമര്‍ശിച്ചു. Also Read; കാലില്‍ കയറിയ മരക്കുറ്റി പൂര്‍ണമായും നീക്കാതെ […]

കാലില്‍ കയറിയ മരക്കുറ്റി പൂര്‍ണമായും നീക്കാതെ പറഞ്ഞയച്ചു; തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി

തൊടുപുഴ: തൊടുപുഴ താലുക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന പരാതിയുമായി വയോധികന്‍ രംഗത്ത്. താടുപുഴ ആനക്കയം സ്വദേശി രാജു(62)വാണ് പരാതിയുമായി രംഗത്തെത്തിയത്. കാലില്‍ കയറിയ മരക്കുറ്റി പൂര്‍ണമായും നീക്കം ചെയ്യാതെ പറഞ്ഞയച്ചുവെന്നാണ് പരാതി. ഇതിനാല്‍ രണ്ട് മാസത്തോളം വേദനയും പഴുപ്പുമായി നടക്കേണ്ടിവന്നുവെന്നാണ് രാജു പറയുന്നത്. ഒടുവില്‍ പാലായിലെ സ്വകാര്യ ആശുപതിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ മരക്കുറ്റി പുറത്തെടുത്തതായും രാജു പറഞ്ഞു. Also Read; ‘സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പേരിടണം’; സെന്‍സര്‍ ബോര്‍ഡിനോട് ദൈവങ്ങളുടെ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നല്‍കി ഹരീഷ് […]

‘സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പേരിടണം’; സെന്‍സര്‍ ബോര്‍ഡിനോട് ദൈവങ്ങളുടെ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നല്‍കി ഹരീഷ് വാസുദേവന്‍

കൊച്ചി: ജെഎസ്‌കെ സിനിമാ വിവാദത്തിനിടെ സെന്‍സര്‍ ബോര്‍ഡിനോട് ദൈവങ്ങളുടെ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ. ആണ്‍ ദൈവങ്ങളുടേയും പെണ്‍ ദൈവങ്ങളുടേയും പട്ടിക വേണമെന്നാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്റെ ആവശ്യം. ഒരു സിനിമ നിര്‍മിക്്കുന്നുണ്ടെന്നും ആ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ ജാഗ്രത പുലര്‍ത്തുന്നതിന് വേണ്ടിയാണ് പട്ടിക ആവശ്യപ്പെട്ടതെന്നും ഹരീഷ് പറയുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സുരേഷ് ഗോപിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് […]

ആരോഗ്യ മേഖലയില്‍ മികച്ച നേട്ടം; സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണര്‍

ആരോഗ്യ മേഖലയിലെ മികച്ച നേട്ടത്തിന് സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. 2023-24 വര്‍ഷം രാജ്യത്തെ ആരോഗ്യ മേഖലയില്‍ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്.. സര്‍ക്കാരിന്റെ ഇടപെടലില്ലാതെ ഇത് സാധ്യമാകില്ലെന്നും ഇക്കാര്യത്തില്‍ എല്ലാവരും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. Also Read; കൊച്ചിയില്‍ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയില്‍ സ്‌കൂള്‍ കരിക്കുലത്തില്‍ ഫസ്റ്റ് എയ്ഡ് പാഠങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ആരോഗ്യവകുപ്പിനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. കേരളം പല സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും പ്രശംസിച്ചു. അതേസമയം സര്‍വകലാശാല […]

കൊച്ചിയില്‍ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയില്‍

കൊച്ചിയില്‍ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയില്‍. കോഴിക്കോട് സ്വദേശികളായ റിന്‍സിയും സുഹൃത്ത് യാസര്‍ അറാഫത്തുമാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. കാക്കനാട് പാലച്ചുവട്ടിലെ ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. Also Read; ‘ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ കുറിപ്പ് വായിക്കാന്‍ പറ്റുന്ന രീതിയിലായിരിക്കണം’; ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഡാന്‍സാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഫ്‌ലാറ്റില്‍ പരിശോധന നടന്നത്. ഇവര്‍ എംഡിഎംഎ വില്‍പ്പനക്കാരാണോയെന്നും സംശയമുണ്ട്. രാത്രി വൈകിയും പ്രതികളുടെ ഫ്‌ലാറ്റില്‍ പരിശോധന […]