October 10, 2026

‘ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ കുറിപ്പ് വായിക്കാന്‍ പറ്റുന്ന രീതിയിലായിരിക്കണം’; ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

കൊച്ചി: ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ കുറിപ്പ് വായിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കണമെന്ന് നിര്‍ദ്ദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ചികിത്സാ പിഴവ് ആരോപിച്ച് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് നിര്‍ദേശം. മരുന്നിന്റെ ജനറ്റിക് നാമങ്ങള്‍ വായിക്കാന്‍ പറ്റുന്ന വിധത്തില്‍ വലിയ അക്ഷരത്തില്‍ എഴുതണമെന്നും നിയമത്തില്‍ പറയുന്ന പോലെ യുക്തിസഹമായ രീതിയില്‍ മരുന്നുകള്‍ നിര്‍ദേശിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. ഇതു കൂടാതെ മെഡിക്കല്‍ രേഖകള്‍ രോഗിക്ക് ലഭിക്കാനുള്ള അവകാശം രോഗിക്കുണ്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴോ ഡിസ്ചാര്‍ജ് ചെയ്യുമ്പോഴോ രോഗിയെ […]

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായവും മകന് സര്‍ക്കാര്‍ ജോലിയും നല്‍കും

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കൂടാതെ മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. വീടുനിര്‍മ്മിച്ചു നല്‍കാനും തീരുമാനമായി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ ബിന്ദുവിന്റെ കുടുംബത്തിന് വീട് വെച്ച് നല്‍കാന്‍ നാഷണല്‍ സര്‍വീസ് സ്‌കീം തീരുമാനിച്ചിരുന്നു. ബിന്ദുവിന്റെ മകന്‍ നവനീതിന് ദേവസ്വം ബോര്‍ഡിലാണ് ജോലി നല്‍കുക. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് മന്ത്രിസഭ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]

മുന്‍മാനേജറെ മര്‍ദ്ദിച്ചെന്ന കേസ്; നടന്‍ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്ത് പോലീസ്

കൊച്ചി: മുന്‍ മാനേജറെന്ന് അവകാശപ്പെടുന്ന വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെ പോലീസ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഫ്ളാറ്റിലെത്തിയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് നടനെ ചോദ്യം ചെയ്തത്. താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍ മൊഴിയിലും ആവര്‍ത്തിച്ചു. കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമായിരുന്നുവെന്നും ഉണ്ണി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പോലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എന്നാല്‍ സംഭവത്തില്‍ നേരത്തെ സിനിമാ സംഘടനകള്‍ ഇടപെടുകയും ഒത്തുതീര്‍പ്പിലെത്തുകയും […]

നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു

മലപ്പുറം: കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്. മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ച് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്‌ക്ക് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെയാണിവര്‍ മരിച്ചത്. മരിച്ച സ്ത്രീയുടെ സ്രവം പരിശോധിക്കും. അതേ സമയം പരിശോധന ഫലം വരുന്നത് വരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

ജാനകിയെന്ന പേര് മാറ്റണ്ട, പകരം കോടതി സീനില്‍ മ്യൂട്ട് ചെയ്താല്‍ മതി; ജെഎസ്‌കെ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡ്

കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയില്‍ ജാനകിയെന്ന പേര് മാറ്റണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ്. 96 കട്ട് ആണ് ആദ്യം നിര്‍ദ്ദേശിച്ചതെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ അത്രയും മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും സെന്‍സര്‍ ബോര്‍ഡ് തന്നെ നിലപാടെടുത്തു. ഒരു സീന്‍ കട്ട് ചെയ്താല്‍ മതിയെന്നാണ് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ അറിയിച്ചത്. Also Read; നടി ആലിയ ഭട്ടിന്റെ വ്യാജ ഒപ്പിട്ട് 77 ലക്ഷം തട്ടി; മുന്‍ മാനേജര്‍ അറസ്റ്റില്‍ കോടതിയിലെ വിസ്താര സീനില്‍ ജാനകിയെന്ന പേര് […]

നടി ആലിയ ഭട്ടിന്റെ വ്യാജ ഒപ്പിട്ട് 77 ലക്ഷം തട്ടി; മുന്‍ മാനേജര്‍ അറസ്റ്റില്‍

മുംബൈ: നടി ആലിയ ഭട്ടിന്റെ വ്യാജ ഒപ്പിട്ട് പണം തട്ടിയ മുന്‍ മാനേജര്‍ അറസ്റ്റില്‍. 32കാരിയായ വേദിക പ്രകാശ് ഷെട്ടിയാണ് 77 ലക്ഷം തട്ടിയെടുത്തെന്ന കേസില്‍ ജുഹു പോലീസിന്റെ പിടിയിലായത്. വേദികയെ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും പിന്നീട് മുംബൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. തട്ടിപ്പിന്റെ വ്യാപ്തി അറിയാനും മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്. Also Read; ദേശീയ പണിമുടക്ക്; കേരളത്തില്‍ പൂര്‍ണം സാമ്പത്തിക ക്രമക്കേടുകള്‍ക്ക് വേദികക്കെതിരെ ആലിയയുടെ അമ്മ സോണി റസ്ദാന്‍ പരാതി നല്‍കി ഏകദേശം […]

ദേശീയ പണിമുടക്ക്; കേരളത്തില്‍ പൂര്‍ണം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്കില്‍ 25 കോടിയോളം തൊഴിലാളികള്‍ അണിചേരുമെന്നാണ് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ 10 തൊഴിലാളി സംഘടനകള്‍ ചേര്‍ന്നാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ തൊഴില്‍ച്ചട്ടങ്ങള്‍ റദ്ദാക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. തൊഴില്‍ സാമൂഹ്യസുരക്ഷയും മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചതിനെ […]

ദേശീയ പണിമുടക്ക്: ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: സാര്‍വത്രികമായ സ്വകാര്യവല്‍കരണത്തിലേക്കാണ് രാജ്യം പോകുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ. രാജ്യത്ത് എല്ലാമേഖലകളിലും കോര്‍പറേറ്റ്വല്‍കരണം ശക്തിപ്പെട്ടു. സ്വകാര്യവല്‍കരണത്തിനും കുത്തകവല്‍ക്കരണത്തിനും അടിസ്ഥാനമായ നയസമീപനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ), കേരള ന്യൂസ്പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷന്‍ (കെ.എന്‍.ഇ.എഫ്) ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ പണിമുടക്ക് ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്യന്തം അപകടകരമായ നിലയിലേക്കാണ് രാജ്യം പോകുന്നത്. പെന്‍ഷന്‍ സമ്പ്രദായം മാറ്റം വരുത്തി നടപ്പിലാക്കുന്നതിന് വേണ്ടി സഹായകരമായ […]

veena george

പ്രതിപക്ഷ നേതാവ് വസ്തുതയുടെ അടിസ്ഥാനത്തില്‍ സംസാരിക്കാന്‍ തയ്യാറാവണം: വീണ ജോര്‍ജ്

കോട്ടയം: സംസ്ഥാനത്ത് ഈ കാലഘട്ടത്തില്‍ വലിയ മാറ്റങ്ങളുണ്ടായ മേഖലയാണ് ആരോഗ്യ മേഖലയെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയിലെ മാറ്റങ്ങളെ പറ്റി ജനങ്ങള്‍ തന്നെ സംസാരിച്ച് തുടങ്ങി. സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായം ജനങ്ങള്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ വസ്തുതാ വിരുദ്ധമായ രീതിയില്‍ ബോധപൂര്‍വമായി ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷമാണെന്നും വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വസ്തുതയുടെ അടിസ്ഥാനത്തില്‍ സംസാരിക്കാന്‍ തയ്യാറാവണമെന്നും തുറന്ന സംവാദത്തിലേക്ക് കടക്കണമെന്നും വീണാ […]

സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഐഎമ്മിന് അതൃപ്തി

മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമര്‍ശത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി. സജി ചെറിയാന്റേത് അനാവശ്യ പ്രസ്താവനയായിരുന്നെന്നും പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതായി പ്രസ്താവനയെന്നുമാണ് സിപിഎം വിലയിരുത്തല്‍. പൊതുജനാരോഗ്യ മികവിനെ മന്ത്രിയുടെ പ്രസ്താവന സംശയനിഴലിലാക്കിയെന്നും നേതൃത്വം പറയുന്നു. സ്വകാര്യ ആശുപത്രികള്‍ കോര്‍പറേറ്റുകള്‍ വാങ്ങുന്നുവെന്ന് പാര്‍ട്ടി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെയുണ്ടായ മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടി നിലപാടിന് വിരുദ്ധമെന്നാണ് വിലയിരുത്തല്‍. Also Read; വയനാട് ഫണ്ട് പിരിവില്‍ ആലപ്പുഴ യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും പോര് തന്റെ ജീവന്‍ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്നായിരുന്നു മന്ത്രി സജി […]