October 10, 2026

വയനാട് ഫണ്ട് പിരിവില്‍ ആലപ്പുഴ യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും പോര്

ആലപ്പുഴ: വയനാട് ഫണ്ട് പിരിവില്‍ ആലപ്പുഴ യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും പോര്. അമ്പലപ്പുഴയില്‍ നിന്ന് വയനാടിനായി പിരിച്ച പണം മുക്കിയെന്ന് ഒരു വിഭാഗം ആരോപണം ഉന്നയിച്ചു. പിരിച്ച പണം മുക്കാന്‍ ജില്ലാ പ്രസിഡന്റ് അടക്കം കൂട്ട് നിന്നെന്നും ആക്ഷേപമുണ്ട്. അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇത്തരത്തില്‍ വിമര്‍ശനമുയര്‍ന്നത്. Also Read; പത്തനംതിട്ട പാറമട അപകടം: രക്ഷാപ്രവര്‍ത്തനം തുടരുന്നു ‘പണം മുക്കിയത് സംസ്ഥാന സെക്രട്ടറി റഹീം വറ്റക്കാരന്‍’, ‘റഹീം വറ്റക്കാരനെ സംരക്ഷിക്കുന്നത് ജില്ലാ പ്രസിഡന്റ് എം പി […]

പത്തനംതിട്ട പാറമട അപകടം: രക്ഷാപ്രവര്‍ത്തനം തുടരുന്നു

പത്തനംതിട്ട: കോന്നി പയ്യനാമണ്ണില്‍ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദൗത്യസംഘം സ്ഥലത്തെത്തി. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. രണ്ട് പേര്‍ വടംകെട്ടിയിറങ്ങി സ്ഥലത്തെ പാറക്കഷ്ണങ്ങള്‍ നീക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. പാറയിടിയുന്നതിനാല്‍ ദൗത്യം സങ്കീര്‍ണ്ണമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. വലിയ ക്രെയിനും മറ്റൊരു ഹിറ്റാച്ചിയും എത്തിക്കുമെന്നും നിലവിലെ സംവിധാനം കൊണ്ട് രക്ഷാപ്രവര്‍ത്തനം കഴിയില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം […]

വീണ ജോര്‍ജിന്റെ രാജിക്കായി സമരം കടുപ്പിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധം കനക്കുന്നു. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. സംഘര്‍ഷം കനത്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. Also Read; നിപ: പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരം തിരുവന്തപുരത്തും സെക്രട്ടേറിയേറ്റ് പരിസരത്ത് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിക്കുകയും അവയ്ക്ക് മുകളില്‍ കയറി […]

നിപ: പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരം

പാലക്കാട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതിയുടെ നില ഗുരുതരം. രണ്ട് ഡോസ് മോണോ ക്ലോണല്‍ ആന്റി ബോഡി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 173 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി. ഇവരില്‍ 100 പേര്‍ പ്രാഥമിക പട്ടികയിലാണ്. ഇതില്‍ 52 പേര്‍ ഹൈറിസ്‌ക് കോണ്‍ടാക്ട് ലിസ്റ്റിലാണ്. Also Read; മഹാരാഷ്ട്രയിലെ കടല്‍തീരത്ത് സംശയാസ്പദമായ രീതിയില്‍ ഒരു ബോട്ട്; സുരക്ഷ വര്‍ധിപ്പിച്ച് പോലീസ് യുവതിയുടെ ബന്ധുക്കളും […]

മഹാരാഷ്ട്രയിലെ കടല്‍തീരത്ത് സംശയാസ്പദമായ രീതിയില്‍ ഒരു ബോട്ട്; സുരക്ഷ വര്‍ധിപ്പിച്ച് പോലീസ്

മുംബൈ: മഹാരാഷ്ട്രയിലെ കടല്‍തീരത്ത് സംശയാസ്പദമായ രീതിയില്‍ ഒരു ബോട്ട് കണ്ടതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് പോലീസ്. റായ്ഗഡ് ജില്ലയിലെ റെവ്ദണ്ട തീരത്തിന് സമീപമാണ് ബോട്ട് കണ്ടത്. കോര്‍ലായ് തീരത്ത് നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോട്ട് കണ്ടതെന്ന് പോലീസ് അറിയിച്ചു. ബോട്ട് മറ്റേതെങ്കിലും രാജ്യത്തിന്റെയാകാമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. Also Read; മലപ്പുറത്ത് നിന്ന് പിടിയിലായ കടുവ ഇനി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വിവരം അറിഞ്ഞയുടന്‍ തന്നെ കടല്‍തീരത്തേക്ക് റായ്ഗഡ് പോലീസും […]

മലപ്പുറത്ത് നിന്ന് പിടിയിലായ കടുവ ഇനി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍

തൃശൂര്‍: മലപ്പുറം കരുവാരക്കുണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം കൂട്ടിലായ കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു. ഇന്നലെ രാത്രി വളരെ വൈകിയാണ് കടുവയെ എത്തിച്ചത്. ഇനി 21 ദിവസം പാര്‍ക്കില്‍ ക്വാറന്റൈനിലാണ് കടുവ. ഇവിടെ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കുണ്ട്. നിലവില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അഞ്ച് കടുവകള്‍ എത്തിക്കഴിഞ്ഞുവെന്ന് റവന്യൂ മന്ത്രിയും പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഒല്ലൂര്‍ മണ്ഡലത്തില്‍ എംഎല്‍എയുമായ കെ രാജന്‍ പറഞ്ഞു. കാട്ടില്‍ നിന്ന് പിടികൂടുന്ന ശൗര്യമുള്ള മൃഗങ്ങളെ പുത്തൂരിലേക്കെത്തിക്കും. അവയെ കൃത്യമായി ട്രെയിന്‍ […]

ടെക്സസിലെ മിന്നല്‍ പ്രളയം: 82 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 82 പേര്‍ മരിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രളയത്തില്‍ 41 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ 28 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. വെള്ളിയാഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ‘ഇത് നൂറ്റാണ്ടിലെ ദുരന്തമാണെന്നും ഇത് കാണാന്‍ ഭയാനക’മാണെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. Also Read; കനത്ത മഴ, ഹെലികോപ്ടര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസപ്പെട്ടു പ്രളയത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ […]

കനത്ത മഴ, ഹെലികോപ്ടര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസപ്പെട്ടു

തൃശ്ശൂര്‍ : ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസപ്പെട്ടു. കനത്ത മഴ കാരണം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡില്‍ ഹെലികോപ്ടര്‍ ഇറക്കാനാവാത്തതാണ് കാരണം. തുടര്‍ന്ന് ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടര്‍ കൊച്ചിയിലേക്ക് മടങ്ങി. 10.40ന് കൊച്ചി കളമശ്ശേരിയിലെ നാഷ്ണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ സംവാദ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് രാവിലെ 8 മണി മുതല്‍ കളമശ്ശേരി ഭാഗത്ത് ഗതാഗതനിയന്ത്രണമുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം

തിരുവനന്തപുരം: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ ഹരിയാണയിലെ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം. ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വ്യക്തമാകുന്ന വിവരാവകാശ രേഖ പുറത്ത് വന്നു. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ട്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്ര ചെയ്തതെന്നാണ് വ്യക്തമാകുന്നത്. 2024 ജനുവരി മുതല്‍ 2025 […]

ജനസംഖ്യ കുറഞ്ഞു; സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഗര്‍ഭം ധരിക്കാന്‍ പ്രേരിപ്പിച്ച് റഷ്യ, ഒരു ലക്ഷം രൂപ പാരിതോഷികം

മോസ്‌കോ: ജനസംഖ്യാ നിരക്കിലുണ്ടായ കാര്യമായ ഇടിവ് റഷ്യന്‍ ഭരണകൂടത്തിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. പുതിയ തലമുറ ഗര്‍ഭം ധരിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനും താത്പര്യം കാണിക്കാതെ വന്നതോടെ സെക്‌സ് മന്ത്രാലയം ആരംഭിച്ച് ആനൂകുല്യം പ്രഖ്യാപിച്ചിരുന്നു സര്‍ക്കാര്‍. ഇപ്പോഴിതാ, ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലമെന്ന വിചിത്ര പ്രഖ്യാപനവുമായി റഷ്യ രംഗത്ത് വന്നിരിക്കുന്നു. റഷ്യയിലെ പത്ത് പ്രവിശ്യകളില്‍ നയം നടപ്പില്‍ വന്നു. ജനസംഖ്യാ വര്‍ധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്റ് […]