October 10, 2026

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണ സംഭവം; ഒരു സ്ത്രീക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ചു. തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്ത്രീയെ കണ്ടെത്തിയത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്. മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് […]

മാലിയില്‍ മൂന്ന് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; ഉടന്‍ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: മാലിയില്‍ നിന്ന് മൂന്ന് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. പശ്ചിമാഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കിടെ മാലിയിലെ കായസിലുള്ള ഡയമണ്ട് സിമന്റ് ഫാക്ടറിയില്‍ ജോലിചെയ്തിരുന്നവരെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ഇന്ത്യ അതീവ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യക്കാരുടെ മോചനം എത്രയും വേഗം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മാലി സര്‍ക്കാരിനോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. Also Read; ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിക്കൊരുങ്ങി കേരള പോലീസ് ജൂലൈ ഒന്നിന് സായുധരായ ഒരുസംഘം ഫാക്ടറി വളപ്പിലെത്തി ആക്രമണം നടത്തി മൂന്ന് ഇന്ത്യക്കാരെ […]

ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിക്കൊരുങ്ങി കേരള പോലീസ്

തിരുവനന്തപുരം: ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്. പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരം ക്രമസമാധാന ചുമതയുള്ള എഡിജിപി എച്ച് വെങ്കിടേഷാണ് ഗുണ്ടകളോട് വിട്ടുവീഴ്ച വേണ്ടെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തൃശ്ശൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം. തൃശ്ശൂര്‍ ഡിഐജി എസ് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള നടപടികള്‍ മാതൃകയാക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. കാപ്പ ചുമത്തപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളും […]

സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് സ്‌കൂള്‍ മാനേജര്‍ക്ക് കത്തയച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സ്‌കൂളില്‍ സൂംബാ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ നിന്ന് ഒരധ്യാപകന്‍ എന്ന നിലയ്ക്ക് വിട്ട് നില്‍ക്കുന്നു എന്ന നിലപാട് ടി കെ അഷ്‌റഫ് സ്വീകരിച്ചിരുന്നു. ഈ വിഷയത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും ടി കെ അഷ്റഫ് വ്യക്തമാക്കിയിരുന്നു. പാലക്കാട്ട് പികെഎം യുപിഎസ് […]

കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി വിവാഹമോചിതയായി

കോഴിക്കോട്: നാടിനെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി വിവാഹമോചിതയായി. ഭര്‍ത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹര്‍ജിയാണ് കുടുംബകോടതി തിങ്കളാഴ്ച തീര്‍പ്പാക്കിയത്. 2021-ല്‍ നല്‍കിയ ഹര്‍ജി, എതിര്‍ഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാല്‍ ഒടുവില്‍ തിങ്കളാഴ്ച തീര്‍പ്പാക്കുകയായിരുന്നു. കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ആക്രമണത്തിന് മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ വിചാരണ നീളുകയാണെന്നും അതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്. Also Read; കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ ഖദര്‍ ഉപേക്ഷിക്കുന്നുവെന്ന വിമര്‍ശനത്തില്‍ […]

കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ ഖദര്‍ ഉപേക്ഷിക്കുന്നുവെന്ന വിമര്‍ശനത്തില്‍ പ്രതികരിച്ച് കെ എസ് ശബരീനാഥന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ ഖദര്‍ ഉപേക്ഷിക്കുന്നുവെന്നും ഡിവൈഎഫ്ഐ നേതാക്കളെ അനുകരിക്കുകയാണെന്നുമുള്ള വിമര്‍ശനത്തില്‍ പ്രതികരിച്ച് കെ എസ് ശബരീനാഥന്‍. വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ മതിയെന്ന് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. Also Read; വിസ്മയ കേസ്: പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി ‘യൂത്ത് കോണ്‍ഗ്രസ്‌കാര്‍ ഖദര്‍ ധരിക്കുന്നത് കുറവാണ് എന്നൊരു പരാമര്‍ശം പ്രിയപ്പെട്ട അജയ് തറയില്‍ ചേട്ടന്‍ പറയുന്നത് കേട്ടു. അദ്ദേഹം പറഞ്ഞത് സത്യമാണ് എന്നാല്‍ അതിനൊരു കാരണമുണ്ട്. ഞാന്‍ വസ്ത്രധാരണത്തില്‍ അത്ര കാര്‍ക്കശ്യം പാലിക്കുന്ന […]

വിസ്മയ കേസ്: പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തിന് പിന്നാലെയായിരുന്നു വിസ്മയ ആത്മഹത്യ ചെയ്യുന്നത്. Also Read; താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ്: ഡോ. ഹാരിസ് ചിറയ്ക്കല്‍

താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ്: ഡോ. ഹാരിസ് ചിറയ്ക്കല്‍

തിരുവനന്തപുരം: താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആണെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. തനിക്കെതിരെ നടപടിയുണ്ടായാലും നിലപാട് അങ്ങനെ തന്നെ തുടരുമെന്നും എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ് പ്രതികരിച്ചതെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയെയും മന്ത്രിസഭയെയും കുറ്റപ്പെടുത്തിയില്ലെന്നും ബ്യൂറോക്രസിയുടെ വീഴ്ച്ചയുണ്ട് അത് പരിഹരിക്കപ്പെടണമെന്നും ഡോ. ഹാരിസ് പറഞ്ഞു. പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയണം. സമിതിയെ വിശദാംശങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഞാന്‍ പ്രതികരിച്ചപ്പോള്‍ ഒരുപാട് പേര്‍ ഒപ്പം നിന്നു. പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകും. പ്രശ്നങ്ങളുണ്ടായപ്പോള്‍ ഉപകരണങ്ങള്‍ വേഗത്തിലെത്തി. എങ്ങനെയാണ് ഇതൊക്കെ […]

രാമജന്മ ക്ഷേത്ര മാതൃകയില്‍ സീതാദേവിക്കും അമ്പലം, ബിഹാര്‍ സര്‍ക്കാറിന്റേത് 882 കോടിയുടെ പദ്ധതി

പാറ്റ്‌ന: സീതാദേവിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സീതാമഢി ജില്ലയിലെ തീര്‍ഥാടന കേന്ദ്രമായ പുനൗര ധാം ജാനകി മന്ദിറിന്റെ വികസനത്തിനായി 882 കോടിയിലധികം രൂപ ചെലവിടാന്‍ ബിഹാര്‍ സര്‍ക്കാര്‍. ഈ വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന ടൂറിസം വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് നവീകരണത്തിനായി 137 കോടി രൂപയും വിനോദ സഞ്ചാര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 728 കോടി രൂപയും ചെലവഴിക്കും. പദ്ധതിയുടെ തറക്കല്ലിടല്‍ ഓഗസ്റ്റില്‍ നടക്കും. ക്ഷേത്രത്തിന്റെ വികസനത്തിനായി നോയിഡ ആസ്ഥാനമായ ഡിസൈന്‍ അസോസിയേറ്റ്‌സിനെ […]

ഒരു മാസം 21 ഹൃദയാഘാത മരണം, കര്‍ണാടകയിലെ ചെറുപ്പക്കാര്‍ക്ക് സംഭവിക്കുന്നത്, അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളുരു: കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയിലെ ഹൃദയാഘാത മരണങ്ങളില്‍ ആശങ്ക. ഹസ്സന്‍ ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 21 പേര്‍ ഹൃദയാഘാതം വന്ന് മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂണ്‍ 30ന് നാല് പേരാണ് മരിച്ചത്. ഇതോടെ 40 ദിവസത്തിനുള്ളില്‍ മരണസംഖ്യ 22 ആയി. ഇരകളില്‍ ഭൂരിഭാഗവും ചെറുപ്പക്കാരോ മധ്യവയസ്‌കരോ ആണ്. 22 മരണങ്ങളില്‍ അഞ്ചെണ്ണം 19നും 25നും ഇടയില്‍ പ്രായമുള്ളവരും എട്ടെണ്ണം 25നും 45നും […]