October 10, 2026

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രി പത്തരയോടെ വി എസിന്റെ മകന്‍ അരുണ്‍ കുമാര്‍ അച്ഛന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ‘അച്ഛന്റെ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് ഇന്ന് ഇതുവരെയുള്ള വിവരങ്ങള്‍ വച്ച് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രി പുറത്തുവിടുന്ന മെഡിക്കല്‍ ബുള്ളറ്റിനുകളിലും ശുഭകരമായ വിവരങ്ങളാണ് കാണുന്നത്. സഖാവ് പിണറായി വിജയനും സഖാവ് ഗോവിന്ദന്‍മാഷും ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയില്‍ വന്ന് […]

സ്വരാജ് അത്ര പോര; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയ കാരണം പഠിക്കാന്‍ സിപിഐ

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയ കാരണം പഠിക്കാന്‍ സിപിഐ. മൂന്നംഗ സമിതി മണ്ഡലം കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. സ്വരാജ് അത്ര പോരെന്നും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ സ്വീകാര്യത കുറവായിരുന്നെന്നും സിപിഐ വിമര്‍ശിക്കുന്നു. നാട്ടുകാരനെന്ന പരിഗണന വോട്ടര്‍മാരിലില്ലായിരുന്നുവെന്നും സംസ്ഥാന നേതാവിനെ ഇറക്കിയിട്ടും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നും സിപിഐ വിലയിരുത്തുന്നു. സ്വരാജിന്റെ കനത്ത തോല്‍വി ഇടതുമുന്നണിക്ക് ശക്തമായ തിരിച്ചടിയായ സാഹചര്യത്തിലാണ് തോല്‍വിയുടെ കാരം പഠിക്കാനുള്ള നീക്കം നടക്കുന്നത്. Also Read; ഭക്ഷണം കാത്തുനില്‍ക്കുന്ന പലസ്തീനികള്‍ക്കുനേരെ വീണ്ടും ഇസ്രയേലിന്റെ […]

ഭക്ഷണം കാത്തുനില്‍ക്കുന്ന പലസ്തീനികള്‍ക്കുനേരെ വീണ്ടും ഇസ്രയേലിന്റെ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസയില്‍ ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 21 പലസ്തീനികള്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. മരിച്ചവരില്‍ എട്ട് പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഏകദേശം 150 പേര്‍ക്ക് പരിക്കുകളുണ്ട് എന്നാണ് വിവരം. മധ്യ ഗാസ ഇടനാഴിയിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം ആരംഭിച്ച് 20 മാസം പിന്നിടുമ്പോള്‍ ഗാസയില്‍ ഭക്ഷണവും മരുന്നും അടക്കമുള്ള […]

ഇന്ത്യക്കാരുടെ ചോര വീഴ്ത്തിയവര്‍ സുരക്ഷിതമായി കഴിയാമെന്ന് കരുതണ്ട; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ശ്രീനാരായണഗുരുവിന്റെ വചനങ്ങള്‍ ലോകത്തിന് വഴികാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഗുരുദേവനില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. 100 വര്‍ഷം മുന്‍പുള്ള ശ്രീ നാരായണ ഗുരു – മഹാത്മാഗാന്ധി സംഗമം ഇന്നും പ്രസക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരു-മഹാത്മജി സംഗമത്തിന്റെ ശതാബ്ദി സമ്മേളനം ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. Also Read; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു ഗുരുവചനങ്ങള്‍ മലയാളത്തില്‍ ഉദ്ധരിച്ച പ്രധാനമന്ത്രി ഗുരുവിന്റെ […]

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ചെന്നൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൊക്കെയ്ന്‍ ഉപയോഗിച്ചതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ചെന്നൈ പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും ശ്രീകാന്ത് അറസ്റ്റിലായത്. Also Read; നിലമ്പൂരിലെ ജയത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയടക്കം എല്ലാ സംഘടനകളുടെയും സഹായമുണ്ട്: ആര്യാടന്‍ ഷൗക്കത്ത് മയക്കുമരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിക്കുന്ന ഡിജിറ്റല്‍ പണമിടപാടുകളുടെ വിവരങ്ങളും കണ്ടെത്തിയതായും, മയക്കുമരുന്ന് വിതരണക്കാരുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചാറ്റ് രേഖകള്‍, സാമ്പത്തിക […]

നിലമ്പൂരിലെ ജയത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയടക്കം എല്ലാ സംഘടനകളുടെയും സഹായമുണ്ട്: ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: നിലമ്പൂരില്‍ തന്റെ ജയത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമി അടക്കം എല്ലാ സംഘടനകളുടെയും സഹായമുണ്ടെന്ന് നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂരിലെ തന്റെ വിജയം പ്രതീക്ഷിച്ചതാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയും ഇടതുപക്ഷ സര്‍ക്കാരിനെതിരെയും നിലമ്പൂരുകാര്‍ എഴുതിയ വിധിയാണ് ഇതെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷമായി നിലമ്പൂര്‍ അനുഭവിക്കുന്ന അവഗണനയ്ക്കെതിരായ പ്രതികരണം കൂടിയായിരുന്നു ഇതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. Also Read; വി എസ് അച്യുതാനന്ദന്‍ ചികിത്സയില്‍ തുടരുന്നു; ആരോഗ്യനില തൃപ്തികരം യുഡിഎഫ് മികച്ച രീതിയില്‍, വളരെ കെട്ടുറപ്പോട് കൂടി മുന്നോട്ടുപോയി […]

വെടിനിര്‍ത്തലിന് ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാന്‍

ടെഹ്‌റാന്‍: വെടിനിര്‍ത്തലിന് ധാരണയായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദംതള്ളി ഇറാന്‍ വിദേശകാര്യ മന്ത്രി. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രാദേശിക സമയം പുലര്‍ച്ചെ 4 മണിയോടെ പ്രതികരിച്ചിട്ടുള്ളത്. ട്രംപിന്റെ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ ഇറാന്റെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ ഔദ്യോഗിക പ്രതികരണമാണ് ഇത്. പുലര്‍ച്ചെ 4.16ഓടെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം വിശദമാക്കിയത്. Also Read; വി എസ് അച്യുതാനന്ദന്‍ ചികിത്സയില്‍ തുടരുന്നു; ആരോഗ്യനില തൃപ്തികരം […]

വി എസ് അച്യുതാനന്ദന്‍ ചികിത്സയില്‍ തുടരുന്നു; ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ ചികിത്സയില്‍ തുടരുന്നു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് വി എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ കാര്‍ഡിയാക് ഐസിയുവില്‍ ചികിത്സയിലാണ് അദ്ദേഹം. സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തി അച്യുതാനന്ദനെ സന്ദര്‍ശിച്ചു. Also Read; രഞ്ജിതയ്ക്ക് വിട നല്‍കാന്‍ നാട്; അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു

രഞ്ജിതയ്ക്ക് വിട നല്‍കാന്‍ നാട്; അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടരവരെ ശ്രീ വിവേകാനന്ദ സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം […]

‘ആദ്യ ഫല സൂചനകള്‍ ഭരണവിരുദ്ധ വികാരം പ്രതിഭലിപ്പിക്കുന്നത്, എല്ലാ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും’; സാദിഖലി തങ്ങള്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ രംഗത്ത്. ആദ്യം വോട്ടെണ്ണിയ വഴിക്കടവില്‍ യു ഡി എഫ് മികച്ച നേട്ടം ഉണ്ടാക്കിയെന്നും മറ്റ് പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നുവെന്നും മുസ്ലിം ലീഗ് അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഭലിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളിലും യു ഡി എഫ് മുന്നേറ്റമുണ്ടാക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. Also Read; നിലമ്പൂരില്‍ ആര് ജയിക്കും? രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത് വോട്ടെണ്ണല്‍ ഫലമറിയാന്‍ […]