October 10, 2026

നിലമ്പൂരില്‍ ആര് ജയിക്കും? രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത് വോട്ടെണ്ണല്‍ ഫലമറിയാന്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. അഞ്ചാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 3771 വോട്ട് ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനുള്ളത്. എന്നാല്‍ അഞ്ചാം റൗണ്ടില്‍ എണ്ണേണ്ട ഒന്‍പതാം നമ്പര്‍ ബൂത്തിലെ വോട്ടെണ്ണിയില്ല. യന്ത്രത്തകരാറാണ് വോട്ട് എണ്ണാതിരിക്കാന്‍ കാരണം. എങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് നിലയിലേക്ക് ആര്യാടന്‍ ഷൗക്കത്ത് എത്തിയിരിക്കുന്നു. എല്‍ഡിഎഫ് 16078 യുഡിഎഫ് 19849 അന്‍വര്‍ 6636 ബിജെപി 2271   ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി […]

ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ട അല്ല, മന്ത്രിയാണ്: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശിവന്‍കുട്ടി പഴയ സിഐടി യു ഗുണ്ട അല്ലയെന്നും മന്ത്രിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിഷേധത്തില്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. തീകൊള്ളി കൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. Also Read; വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയ രാഷ്ട്രീയം സര്‍വകലാശാലയിലില്ല; നിയമനം വൈകിപ്പിക്കുന്നതില്‍ പ്രതികരിച്ച് ഡോ. ടി എസ് ശ്യാംകുമാര്‍ ‘കോണ്‍ഗ്രസുകാരോട് എടുക്കുന്ന രക്ഷാപ്രവര്‍ത്തനം ഞങ്ങളോട് വേണ്ട. മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരം. മന്ത്രിമാര്‍ക്കെതിരെ […]

വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയ രാഷ്ട്രീയം സര്‍വകലാശാലയിലില്ല; നിയമനം വൈകിപ്പിക്കുന്നതില്‍ പ്രതികരിച്ച് ഡോ. ടി എസ് ശ്യാംകുമാര്‍

കോഴിക്കോട്: ആക്ടിവിസ്റ്റ് ഡോ. ടി എസ് ശ്യാംകുമാറിന് നിയമനം നല്‍കുന്നത് വൈകിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല. 2021ല്‍ നടത്തിയ നിയമനത്തിന് അര്‍ഹതയുണ്ടായിട്ടും ഡോ. ടി എസ് ശ്യാംകുമാറിന് നിയമനം കിട്ടിയില്ല. നിയമനം നല്‍കണമെന്ന് പട്ടികജാതി കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. മൂന്നു മാസത്തിനുള്ളില്‍ നിയമനം നല്‍കണമെന്ന് ഇക്കഴിഞ്ഞ മെയ് 22ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. Also Read; ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കയ്ക്ക് പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇറാന്‍ 2021ലെ നിയമനത്തില്‍ സര്‍വകലാശാല സമ്പൂര്‍ണമായി സംവരണ ക്രമം അട്ടിമറിച്ചെന്ന കോടതി നിരീക്ഷണത്തിന് പിന്നാലെയായിരുന്നു ഉത്തരവ്. അതേസമയം […]

ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കയ്ക്ക് പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്റാന്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കയ്ക്ക് പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. അന്യായമായ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള സമയമാണ് ഇനിയെന്നാണ് അമേരിക്കയ്ക്ക് ഖമനേയിയുടെ മുന്നറിയിപ്പ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാല് മണിയോടെയാണ് അമേരിക്ക ബോംബ് ആക്രമണം നടത്തിയത്. ഫോര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്സിലൂടെ അറിയിക്കുകയായിരുന്നു. Also Read; അഹമ്മദാബാദ് വിമാനാപകടം; 8 പേരുടെ […]

അഹമ്മദാബാദ് വിമാനാപകടം; 8 പേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ചവരില്‍ ഇതുവരെ ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടു. രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎന്‍എ സാമ്പിള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഡിഎന്‍എ മാച്ച് ചെയ്യാതെ മൃതദേഹങ്ങള്‍ വിട്ടു നല്‍കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനാപകടത്തില്‍ മരിച്ച എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. Also Read; ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച് യുഎസ്; സമാധാനം അല്ലെങ്കില്‍ ദുരന്തം […]

ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച് യുഎസ്; സമാധാനം അല്ലെങ്കില്‍ ദുരന്തം എന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഭൂഗര്‍ഭ ആണവ കേന്ദ്രമായ ഫൊര്‍ദോ തകര്‍ത്തെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാന്‍ ചര്‍ച്ചകള്‍ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ട്രംപ് സമാധാനം അല്ലെങ്കില്‍ ദുരന്തം എന്ന മുന്നറിയിപ്പും ഇറാന് നല്‍കി. ‘ഇത് തുടരാന്‍ കഴിയില്ല. ഒന്നുകില്‍ സമാധാനം അല്ലെങ്കില്‍ കഴിഞ്ഞ എട്ടുദിവസമായി സാക്ഷ്യം വഹിക്കുന്നതിനെക്കാള്‍ ഗുരുതരമായ ദുരന്തമായിരിക്കും ഇറാന്’ എന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. നിരവധി ലക്ഷ്യങ്ങള്‍ […]

അമിത് ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പരാമര്‍ശത്തിന് മറുപടിയുമായി അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: അമിത് ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ രാജസ്ഥാന്‍ മുഖ്യമന്തിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ട്. ഹിന്ദി ഭാഷയെ കോണ്‍ഗ്രസും അനുകൂലിക്കുന്നുവെന്നും എന്നാല്‍ ഇംഗ്ലീഷ് ഭാഷ പുതിയ അവസരങ്ങള്‍ കൊണ്ടുവരികയാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ‘കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും ഹിന്ദിയെ അനുകൂലിക്കുന്നവര്‍ തന്നെയാണ്. പക്ഷെ ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷയാണ്. മാത്രമല്ല പുതിയ അവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അമിത് ഷായും മറ്റ് നേതാക്കളും ഇംഗ്ലീഷിനെതിരെ പറയും. പക്ഷെ അവരുടെ മക്കളെല്ലാം ഇന്ത്യക്ക് പുറത്താണ്’ […]

വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: കേരള അതിര്‍ത്തി മേഖലയായ തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ നിന്നും പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. Also Read; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതല്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ കാട്ടില്‍ നടത്തിയ വ്യാപക തെരച്ചിലിലാണ് […]

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. എന്നാല്‍ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് പോലീസെത്തി ഇരു വിഭാഗത്തെയും പിടിച്ചുമാറ്റി. Also Read; അഖില്‍ പി ധര്‍മജന് പിന്തുണയുമായി എ എ റഹീം എംപി യുവമോര്‍ച്ച പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ക്ക് മര്‍ദിക്കാനായി പോലീസുകാര്‍ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ചായ കുടിക്കാന്‍ പോയ പ്രവര്‍ത്തകരെയാണ് മര്‍ദിച്ചത് […]

അഖില്‍ പി ധര്‍മജന് പിന്തുണയുമായി എ എ റഹീം എംപി

തിരുവനന്തപുരം: അഖില്‍ പി ധര്‍മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പിന്തുണയുമായി എ എ റഹീം എം പി. വിവാദങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും ‘റാം കെയര്‍ ഓഫ് ആനന്ദി’ മനസിനെ തൊടുന്ന എഴുത്താണെന്നും റഹീം പറഞ്ഞു. മനോഹരമായ കഥാവഴി തീര്‍ക്കാന്‍ അഖിലിന് കഴിഞ്ഞിട്ടുണ്ടെന്നും വായന കഴിഞ്ഞിട്ടും മനസിനെ പിന്തുടരുന്ന മുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളും നോവലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു എംപിയുടെ പ്രതികരണം. Also Read; ശശി തരൂരിന്റെ വിദേശയാത്ര ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ച ‘ചെന്നൈയുടെ […]