October 10, 2026

ശശി തരൂരിന്റെ വിദേശയാത്ര ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ച

ഡല്‍ഹി: ശശി തരൂരിന്റെ വിദേശയാത്ര ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ചയെന്ന് വിവരം. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് തുടര്‍യാത്രകളെന്ന വിവരവും പുറത്തുവരുന്നുണ്ട്. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാര്‍ക്കൊപ്പം അതാത് സര്‍ക്കാരുകളുമായി ചര്‍ച്ച നടത്താനാണ് യാത്ര. അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോള്‍ കൂടുതല്‍ രാജ്യങ്ങളെ കൂടി ഒപ്പം നിര്‍ത്താനാണ് തരൂരിന്റെ നയതന്ത്ര നീക്കം. ശശി തരൂരിന്റെ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം തിരിച്ചെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തുകയും […]

കൈയില്‍ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പങ്കുവെച്ച് ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

കൊച്ചി: ആര്‍എസ്എസ് കൊടിയേന്തിയ ഭാരതാംബയെ ‘ഉപേക്ഷിച്ച്’ ബിജെപി. പകരം കൈയില്‍ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു. ‘ഭാരതമാതാവിന് പുഷ്പാര്‍ച്ചന’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്ററാണിത്. പോസ്റ്ററില്‍ നിന്നും ആര്‍എസ്എസ് ഉപയോഗിക്കുന്ന ‘അഖണ്ഡഭാരത ഭൂപട’വും അപ്രത്യക്ഷമായിട്ടുണ്ട്. ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സര്‍ക്കാരിന്റെ അവഹേളനത്തില്‍ പ്രതിഷേധിച്ചാണ് പരിപാടിയെന്നാണ് ബിജെപി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇന്ന് രാവിലെ […]

രാജ്ഭവനിലെ ചിത്രം മാറ്റില്ല; ഭാരതാംബ വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സര്‍ക്കാര്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോഴും രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നില്‍ക്കുകയാണ്. അതിനാല്‍ ഔദ്യോഗിക പരിപാടികള്‍ ഇനി രാജ്ഭവനില്‍ നടത്തണോ എന്നതില്‍ കൂടുതല്‍ ആലോചനയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സര്‍ക്കാര്‍ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു. Also Read; രണ്ടായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന് സ്വരാജ് വിജയിക്കുമെന്ന് എല്‍ഡിഎഫ് രാജ്ഭവനിലെ ചടങ്ങുകളില്‍ ഇനി എങ്ങനെ […]

രണ്ടായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന് സ്വരാജ് വിജയിക്കുമെന്ന് എല്‍ഡിഎഫ്

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം സ്വരാജ് വിജയിക്കുമെന്ന് എല്‍ഡിഎഫ് വിലയിരുത്തല്‍. രണ്ടായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന് എം സ്വരാജ് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്. പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് ലഭിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടുമെന്നുമാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എം സ്വരാജ് 80233 വോട്ടുകള്‍ നോടുമ്പോള്‍ […]

രാജ്ഭവനില്‍ വീണ്ടും ഭാരതാംബ വിവാദം; മന്ത്രി ശിവന്‍കുട്ടി ഇറങ്ങിപ്പോയി

തിരുവനന്തപുരം: രാജ്ഭവനില്‍ വീണ്ടും ഭാരതാംബ വിവാദം. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ചാണ് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. Also Read; ബ്ലാക്ക് ബോക്‌സിനും കേടുപാട്; അഹമ്മദാബാദ് വിമാനാപകടത്തിന്റെ കാരണം കണ്ടെത്താന്‍ സമയമെടുക്കും മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷമാണ് താന്‍ രാജ്ഭവനിലേക്കെത്തിയത് എന്നും ആ സമയം ഭാരതാംബയുടെ ഫോട്ടോയില്‍ […]

ബ്ലാക്ക് ബോക്‌സിനും കേടുപാട്; അഹമ്മദാബാദ് വിമാനാപകടത്തിന്റെ കാരണം കണ്ടെത്താന്‍ സമയമെടുക്കും

അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനര്‍ വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. വിമാനത്തിന്റെ സുപ്രധാന വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകളുണ്ടെന്നാണ് വിലയിരുത്തല്‍. വിവരം വീണ്ടെടുക്കാനായി ഇപ്പോള്‍ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. ഡിജിറ്റല്‍ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് കേടുപാട് പറ്റിയത്. ഇതിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കും. വാഷിംഗ്ടണിലെ നാഷണല്‍ ട്രാന്‍പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിന്റെ ലബോറട്ടറിയിലാവും വിവരം വീണ്ടെടുക്കാനുള്ള ശ്രമം നടക്കുക. Join with metro […]

പാരസെറ്റാമോളില്‍ കമ്പി കഷ്ണം; പരാതിയുമായി കുടുംബം

പാലക്കാട്: പാരസെറ്റാമോളില്‍ നിന്ന് കമ്പി കഷ്ണം കിട്ടിയെന്ന് പരാതി. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച മരുന്നിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മണ്ണാര്‍ക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച പാരസെറ്റമോളില്‍ നിന്നാണ് കമ്പി കഷ്ണം കണ്ടെത്തിയത്. Also Read; സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി, പരാമര്‍ശം വളച്ചൊടിച്ചുവെന്ന് എം വി ഗോവിന്ദന്‍ കുട്ടിക്ക് പനിയുണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞതനുസരിച്ച് പകുതി ഗുളിക കഴിക്കാന്‍ മരുന്ന് രണ്ടായി ഒടിച്ചപ്പോഴാണ് കമ്പി കണ്ടതെന്നും കുടംബം പറഞ്ഞു. മരുന്ന് കമ്പനിക്കെതിരെ കുടുംബം പരാതി […]

സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി, പരാമര്‍ശം വളച്ചൊടിച്ചുവെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഇടതുപക്ഷം അടിയന്തരാവസ്ഥകാലത്ത് ആര്‍എസ്എസുമായി സഹകരിച്ചെന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്എസുമായി സിപിഐഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. Also Read; രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു ‘ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായി പഠിക്കണം. അങ്ങനെ കാണാനും തയ്യാറാകണം. അങ്ങനെയല്ലാതെ […]

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇതോടെ ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9250 രൂപയായി. പവന്റെ വില 400 രൂപ വര്‍ധിച്ച് 74,000 രൂപയായി ഉയര്‍ന്നു. ലോക വിപണിയില്‍ സ്വര്‍ണവില നേരിയതോതില്‍ വര്‍ധിച്ചു. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.2 ശതമാനമാണ് ഉയര്‍ന്നത്. 3,390.59 ഡോളറായാണ് സ്‌പോട്ട് ഗോള്‍ഡിന്റെ വില ഉയര്‍ന്നത്. എന്നാല്‍, യു.എസില്‍ സ്വര്‍ണത്തിന്റെ ഭാവിവിലകള്‍ ഇടിഞ്ഞു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം ഇടിഞ്ഞ് 3,406.9 ഡോളറായി കുറഞ്ഞു. Also […]

കുട്ടികള്‍ക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണം, ‘കൂടെയുണ്ട് കരുത്തേകാന്‍’ എന്ന പദ്ധതിയിലൂടെ ഇതിന് സാധിക്കും; വി ശിവന്‍കുട്ടി

കുട്ടികള്‍ക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ഒരുമിച്ച് നില്‍ക്കണം. ‘കൂടെയുണ്ട് കരുത്തേകാന്‍’ എന്ന പദ്ധതിയിലൂടെ ഇതിന് പ്രാപ്തരാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. Also Read; വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പ്ലസ് വണ്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഈ വര്‍ഷം ചരിത്രത്തില്‍ ആദ്യമായി 3,15,986 വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളിലെത്തി, ഇത് പുതിയ റെക്കോര്‍ഡാണ്. […]