October 10, 2026

പുകയില്ലാത്ത വണ്ടി, പക്ഷേ പുക പരിശോധിക്കാത്തതിന് പിഴയിട്ട് പോലീസ്

കൊല്ലം: ഇലക്ട്രിക്ക് സ്‌കൂട്ടറിന് പുക പരിശോധന നടത്തിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പിഴ ചുമത്തി പോലീസ്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പോലീസ് ആണ് ഈ ‘വിചിത്ര പിഴ’ ചുമത്തിയത്. അയത്തില്‍ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനാണ് പുക പരിശോധിക്കാത്തതിന് 250 രൂപ പിഴ ചുമത്തിയത്. Also Read; 75000-ല്‍ കുറയാതെ വോട്ട് പിടിക്കുമെന്ന് പി വി അന്‍വര്‍ പിഴ എന്തിനാണെന്ന് അന്വേഷിക്കാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി പ്രതികരിച്ചില്ല എന്നും ശൈലേഷ് ആരോപിച്ചു. തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ […]

75000-ല്‍ കുറയാതെ വോട്ട് പിടിക്കുമെന്ന് പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 75000-ല്‍ കുറയാതെ വോട്ട് പിടിക്കുമെന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ പി വി അന്‍വര്‍. ആ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും എല്‍ഡിഎഫില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വോട്ട് പിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫില്‍ നിന്ന് 25 ശതമാനം വോട്ട് പിടിക്കും. ആര്യാടന്‍ ഷൗക്കത്ത് 45000 വോട്ട് പിടിച്ചാല്‍ ഭാഗ്യം. ഷൗക്കത്തിന് ഇപ്പോഴും വി വി പ്രകാശിന്റെ വീട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. സ്വരാജ് പോയതിന് കുഴപ്പമില്ല. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഏത് വീട്ടിലും […]

യുവരാജ് ഉള്‍പ്പെടെയുള്ള മുന്‍ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ ഡി

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന എന്നിവരെയാണ് ഇഡി ചാദ്യം ചെയ്തത്. നിരോധിത ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകളെ പ്രോത്സാഹിപ്പിച്ചതിനെതിരെയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്ത് ജനങ്ങളെ പറ്റിച്ചെന്നും ഐടി ആക്ട്, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണയ വിനിമയ ചട്ടലംഘനം എന്നിവ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്. Also Read; കനത്ത ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; ഇറാന്റെ ഔദ്യോഗിക മാധ്യമത്തിന് നേരെയും ആക്രമണം

കനത്ത ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; ഇറാന്റെ ഔദ്യോഗിക മാധ്യമത്തിന് നേരെയും ആക്രമണം

ടെല്‍ആവീവ്/ തെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വീണ്ടും കനത്ത ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയും ഇസ്രയേലിന്റെ ആക്രമണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഇറാന്റെ ഔദ്യോഗിക മാധ്യമത്തിന് നേരെ ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. തെഹ്റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. Also Read; അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല […]

അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 131 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സര്‍ക്കാര്‍. 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇതുവരെ 83 മൃതദേഹങ്ങള്‍ വിട്ടുനല്‍കിയെന്നും ബാക്കിയുള്ളവ ഉടന്‍ വീട്ടുനല്‍കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. അതേസമയം, മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനകള്‍ ഇന്നും തുടരും. Also Read; മുന്നണികള്‍ കൊട്ടിക്കലാശം കൊഴുപ്പിക്കാന്‍ ഒരുങ്ങുന്നു; ആ സമയം അന്‍വര്‍ വീടുകയറി പ്രചാരണം നടത്തും അപകടത്തില്‍ മരിച്ച വിദേശികളെ തിരിച്ചറിയാനുള്ള […]

മുന്നണികള്‍ കൊട്ടിക്കലാശം കൊഴുപ്പിക്കാന്‍ ഒരുങ്ങുന്നു; ആ സമയം അന്‍വര്‍ വീടുകയറി പ്രചാരണം നടത്തും

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ചുകൊണ്ട് നിലമ്പൂരില്‍ ഇന്ന് കൊട്ടിക്കലാശം. നിലമ്പൂര്‍ ടൗണ്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ മൂന്ന് മുന്നണികള്‍ക്കുമായി പോലീസ് വേര്‍തിരിച്ച് നല്‍കിക്കഴിഞ്ഞു. നിലമ്പൂര്‍ മേഖലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ 7 ഡിവൈഎസ്പിമാര്‍, 21 ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പടെ മൊത്തം 773 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിയോടെയാണ് കൊട്ടിക്കലാശം സമാപിക്കുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എന്നാല്‍ പ്രധാനപ്പെട്ട […]

കേരള സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ നിലവില്‍ വന്നു; സ്‌പോര്‍ട്‌സ് കോണ്‍ക്ലേവ് ഒക്ടോബറില്‍

കൊച്ചി: കായിക കേരളത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് സ്പോര്‍ട്സ് കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ കേരളത്തിലെ കായിക മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെ-സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ്സ് അസോസിയേഷന്‍ (കെ-എസ്.ജെ.എ). ഒക്ടോബറിലായിരിക്കും കായികരംഗത്തെ എല്ലാവരെയും ഒരുമിപ്പിച്ചുള്ള കോണ്‍ക്ലേവ്. കൊച്ചി കടവന്ത്ര റീജ്യണല്‍ സ്പോര്‍ട്സ് സെന്ററില്‍ ഇന്നലെ നടന്ന കെ-എസ്.ജെ.എ പൊതുയോഗത്തിലാണ് തീരുമാനം. സംഘടനയുടെ ആദ്യ വിശാല പൊതുയോഗത്തില്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു. പ്രസിഡന്റ്-സ്റ്റാന്‍ റയാന്‍ (ദ ഹിന്ദു), സെക്രട്ടറി-സി.കെ രാജേഷ് കുമാര്‍ (ജന്മഭൂമി), ട്രഷറര്‍-അഷ്റഫ് തൈവളപ്പ് (ചന്ദ്രിക) എന്നിവരാണ് പ്രഥമ കമ്മിറ്റി ഭാരവാഹികള്‍. വൈസ് പ്രസിഡന്റുമാരായി […]

രാജ്യത്താകെ ജിയോ നെറ്റ്‌വര്‍ക്ക് തടസ്സപ്പെട്ടു; വ്യാപക പരാതി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് രാജ്യത്താകെ തടസപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സേവനങ്ങള്‍ തടസപ്പെട്ടെന്ന പരാതികള്‍ ഉയര്‍ന്നത്. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസം നേരിട്ടതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടിരുന്നു. ജിയോ നെറ്റ്‌വര്‍ക്ക് ഡൗണായതായി എക്സിലും നിരവധിയാളുകള്‍ പോസ്റ്റ് ചെയ്തിരുന്നു. Also Read; നിലമ്പൂരില്‍ പ്രചാരണം മുറുകുന്നു; നാളെ കൊട്ടിക്കലാശം നിമിഷങ്ങള്‍ക്കുളളില്‍ ഏഴായിരത്തിലേറെ പരാതികളാണ് ഡൗണ്‍ഡിറ്റക്ടറില്‍ രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞാണ് സേവനങ്ങള്‍ പഴയ രീതിയിലായത്. ജിയോയുടെ മൊബൈല്‍ […]

നിലമ്പൂരില്‍ പ്രചാരണം മുറുകുന്നു; നാളെ കൊട്ടിക്കലാശം

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനലാപ്പില്‍. നാളെ കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. തുടര്‍ന്ന് ഈ മാസം 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. അവസാനലാപ്പില്‍ സ്ഥാനാര്‍ത്ഥികളെല്ലാം ആവേശത്തിലാണ്. യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറും പ്രചാരണ രംഗത്ത് സജീവമാണ്. Also Read; മേയര്‍ക്കെതിരെ വധഭീഷണി […]

മേയര്‍ക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍

കൊല്ലം: കൊല്ലം മേയര്‍ ഹണിബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി അനില്‍ കുമാറാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ നേരത്തെ മേയറുടെ വീടിന് സമീപത്ത് താമസിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായ അനില്‍ കുമാറിന്റെ പേരില്‍ പല സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. Also Read; ചാലക്കുടിയില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു കഴിഞ്ഞ ദിവസം അനില്‍ കുമാര്‍ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇത് കൂടാതെ […]