October 10, 2026

ചാലക്കുടിയില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

തൃശ്ശൂര്‍: ചാലക്കുടിയില്‍ വന്‍ തീപിടിത്തം. ചാലക്കുടി നോര്‍ത്ത് ജംക്ഷനിലുള്ള ഊക്കന്‍സ് പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണു വിവരം. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. Also Read; ഇസ്രയേല്‍ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മൂന്നുനില കെട്ടിടത്തില്‍ പ്ലൈവുഡ്, കര്‍ട്ടന്‍ എന്നിവയുമായി ബന്ധപ്പെട്ട് കടകളുമുണ്ട്. അഗ്‌നിശമന സേനയും മറ്റും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ […]

ഇസ്രയേല്‍ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍

ടെഹ്റാന്‍: കഴിഞ്ഞ മൂന്നുദിവസമായി ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 1277 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരില്‍ 90 ശതമാനത്തിലധികവും സാധാരണക്കാരനാണെന്ന് ഇറാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറല്‍ ഹസ്സന്‍ മൊഹാകിഖും ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ജൂണ്‍ 13 മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനിലെ 14 ആണവ ശാസ്ത്രജ്ഞര്‍ […]

നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് പത്താന്‍

നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ പ്രചരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പത്താന്‍ നിലമ്പൂരിലെത്തി. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് പത്താന്‍ പറഞ്ഞു. ടര്‍ഫില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ പത്താനും കൂടിയതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും ആവേശഭരിതമായി. Also Read; ഭര്‍ത്താവിനെ കഴുത്തറുത്തുകൊന്ന് ഭാര്യ തൂങ്ങിമരിച്ച നിലയില്‍ തൃണമൂലിന് കേരളത്തില്‍ വളരാന്‍ കഴിയുമെന്ന് യൂസഫ് പത്താന്‍ പ്രതീക്ഷ പങ്കുവച്ചു. […]

ഭര്‍ത്താവിനെ കഴുത്തറുത്തുകൊന്ന് ഭാര്യ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: കരമനയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. സതീഷ്, ബിന്ദു എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ദമ്പതികളെ പുറത്തേക്ക് കാണാത്തതിനാല്‍ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. സതീഷിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു. ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യതകളെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കാരണം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ജീവനൊടുക്കിയെന്നാണ് സംശയം. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ […]

സ്വരാജ് നാടിന്റെ വാഗ്ദാനം, രാഷ്ട്രീയത്തില്‍ നല്ല ഭാവിയുള്ളയാള്‍: ഇ പി ജയരാജന്‍

മലപ്പുറം: ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാനാണ് നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജ് തീരുമാനിച്ചതെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സ്വരാജ് നാടിന്റെ വാഗ്ദാനമാണെന്നും രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘സ്വരാജ് വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനത്തിലൂടെ വളര്‍ന്ന് വന്ന നേതാവാണ്. സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയാണ്. കായിക-വായന-ശാസ്ത്ര രംഗത്ത് അറിവുണ്ട്. ഉത്തമനായ ചെറുപ്പക്കാരനെയാണ് ജന്മനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് നിശ്ചയിച്ചിരിക്കുന്നത്. നാടിന്റെ വാഗ്ദാനമാണ് സ്വരാജ്. രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ട്. ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ജനങ്ങളില്‍ നിന്ന് പാഠം പഠിച്ച് […]

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ഒരു കുട്ടിയടക്കം ഏഴുപേര്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ഒരു കുട്ടിയടക്കം ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥ് ധാമിലേക്ക് തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ആര്യന്‍ ഏവിയേഷന്‍ ഹെലികോപ്ടര്‍ ആണ് കാട്ടില്‍ തകര്‍ന്നുവീണത്. ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയിലായിരുന്നു അപകടമുണ്ടായത്. Also Read; തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി ഹെലികോപ്ടറില്‍ ആറ് പേര്‍ ഉണ്ടായിരുന്നുവെന്ന് ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി മുരുകേശന്‍ അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങളും കാലാവസ്ഥയുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയ നാട്ടുകാരാണ് തകര്‍ന്ന നിലയില്‍ ഹെലികോപ്ടര്‍ […]

തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഇന്ധനം കുറവായതിനാല്‍ അടിയന്തര ലാന്‍ഡിംഗ് ആവശ്യപ്പെടുകയായിരുന്നു. വിമാനം സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം വിമാനം വിട്ടയക്കും. Also Read; നിലമ്പൂരിലെ വാഹന പരിശോധന വിവാദം; പരാതി നല്‍കാതെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും യുഡിഎഫ് നേതാക്കളും വിമാനത്തില്‍ ഒരു പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. […]

നിലമ്പൂരിലെ വാഹന പരിശോധന വിവാദം; പരാതി നല്‍കാതെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും യുഡിഎഫ് നേതാക്കളും

മലപ്പുറം: നിലമ്പൂരിലെ വാഹന പരിശോധന വിവാദത്തില്‍ പരാതി നല്‍കാന്‍ തയ്യാറാകാതെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും യുഡിഎഫ് നേതാക്കളും. പരാതി കിട്ടാത്തതിനാല്‍ പോലീസ് ഇതുവരെ സംഭവത്തില്‍ കേസെടുത്തിട്ടില്ല. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അപമാനിച്ചെന്ന് ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കയര്‍ത്ത് സംസാരിക്കുന്നതിന്റെയും ഭീഷണിപെടുത്തുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഉദ്യോഗസ്ഥരുമായി സംസാരിച്ച് പരാതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. നിലമ്പൂര്‍ വടപുറത്ത് വെള്ളിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് […]

നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ആദ്യ നൂറില്‍ കേരളത്തില്‍ നിന്ന് ആരുമില്ല

ഡല്‍ഹി: നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് പരീക്ഷയെഴുതിയ 73328 പേര്‍ അടക്കം 1236531 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. രാജസ്ഥാന്‍ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. ആദ്യ പത്ത് റാങ്കില്‍ ഒരു പെണ്‍കുട്ടി മാത്രമാണ് ഉള്ളത്. അതേസമയം കേരളത്തില്‍ നിന്ന് ആരും ആദ്യ നൂറില്‍ ഉള്‍പ്പെട്ടില്ല. Also Read; അഹമ്മദാബാദ് വിമാനാപകടം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍ മലയാളികളില്‍ കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്നിയ ഡിബിയാണ് 109ാം റാങ്കോടെ ഒന്നാമതെത്തിയത്. പാലാ ബ്രില്യന്റ് […]

അഹമ്മദാബാദ് വിമാനാപകടം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍

അഹമ്മദാബാദ്: എയര്‍ ഇന്ത്യ അപകടം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിമാന അപകടത്തിന്റെ കാരണമെന്തെന്ന് സമഗ്രമായി സമിതി അന്വേഷിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും സമിതി നിര്‍ദേശിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതി അദ്ധ്യക്ഷന്‍. Also Read; ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പോലീസ് വിമാനത്തിന്റ ബ്ലാക്ക് ബോക്സ് നേരത്തേ കണ്ടെത്തിയിരുന്നു. അപകടമുണ്ടായി 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് […]