October 10, 2026

ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പോലീസ്

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് നടത്തുന്ന നിലമ്പൂരില്‍ ഷാഫി പറമ്പിലില്‍ എംപിയും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പോലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂര്‍ വടപുറത്തായിരുന്നു വാഹന പരിശോധന. വാഹനത്തില്‍ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്. Also Read; സംഘര്‍ഷങ്ങള്‍ യുദ്ധത്തിലേക്ക് എത്തരുതെന്നാണ് ആഗ്രഹം: എം സ്വരാജ് വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കയര്‍ത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചു, പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി […]

സംഘര്‍ഷങ്ങള്‍ യുദ്ധത്തിലേക്ക് എത്തരുതെന്നാണ് ആഗ്രഹം: എം സ്വരാജ്

മലപ്പുറം: ലോകത്തിന്റെ ഏത് ഭാഗത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടായാലും അത് യുദ്ധത്തിലേക്ക് എത്തരുതെന്നാണ് ആഗ്രഹമെന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം നമ്മളെ നേരിട്ട് ബാധിക്കുമോ എന്ന ചിന്ത പ്രസക്തമല്ലെന്നും ലോകത്തിലെ ഏത് ഭാഗത്ത് യുദ്ധം ഉണ്ടായാലും അത് മറ്റിടങ്ങളെ ബാധിക്കുമെന്നും സ്വരാജ് പറഞ്ഞു. Also Read; മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, വരും ദിവസങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യത ‘ആയുധങ്ങള്‍ ഉപയോഗിച്ച് മനുഷ്യര്‍ പരസ്പരം പോരടിക്കുകയും സാധാരണക്കാരും […]

മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, വരും ദിവസങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കുന്നു. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും അതിതീവ്ര മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. Join with metro post: വാര്‍ത്തകള്‍ […]

അഹമ്മദാബാദ് വിമാനാപകടം; അവശിഷ്ടങ്ങളില്‍ നിന്ന് വിമാനത്തിന്റെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ കണ്ടെത്തി

അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സ്ഥലത്തെ അവശിഷ്ടങ്ങളില്‍ നിന്ന് വിമാനത്തിന്റെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ കണ്ടെത്തി. സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഗുജറാത്ത് എടിഎസാണ് ഡിവിആര്‍ കണ്ടെത്തിയത്. ഇത് ഒരു ഡിവിആറാണ്, ഞങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് ഇത് കണ്ടെടുത്തു. എഫ്എസ്എല്‍ ടീം ഉടന്‍ ഇവിടെയെത്തും എന്ന് ഒരു ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അപകടം സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താന്‍ നടക്കുന്ന അന്വേഷണത്തില്‍ ഡിവിആറിലെ വിവരങ്ങള്‍ നിര്‍ണ്ണായകമാകുമെന്നാണ് റിപ്പോര്‍ട്ട്. Also Read; മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം: കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി […]

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം: കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സത്യവാങ്മൂലത്തിനെതിരെയാണ് വിമര്‍ശനം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ‘വായ്പ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം, അല്ലെങ്കില്‍ അത്തരമൊരു നടപടി എടുക്കാന്‍ അശക്തരാണ് എന്ന് തുറന്നു പറയേണ്ടി വരും. പറ്റില്ലെങ്കില്‍ ഇല്ലെന്ന് പറയാനുള്ള ധൈര്യം കേന്ദ്രസര്‍ക്കാര്‍ കാണിക്കണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അല്ല, കേന്ദ്ര സര്‍ക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടത്,” എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. Also […]

വിമാനാപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും

പത്തനംതിട്ട: വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഇളയ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാല്‍ തിരിച്ച് അറിയാന്‍ ഡിഎന്‍എ പരിശോധന അനിവാര്യമാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഇന്നലെ വീട്ടില്‍ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. വിദേശത്തുള്ള രഞ്ജിതയുടെ മൂത്ത സഹോദരന്‍ ഇന്ന് നാട്ടില്‍ എത്തും. രണ്ട് മക്കളും രോഗിയായ അമ്മയുമാണ് വീട്ടില്‍ ഉള്ളത്. Also Read; എമര്‍ജന്‍സി എക്‌സിറ്റ് വഴി […]

എമര്‍ജന്‍സി എക്‌സിറ്റ് വഴി എടുത്ത് ചാടി, അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

അഹമ്മദാബാദ്: വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍. ഒരാളുപോലും രക്ഷപ്പെടാത്ത അപകടമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് രമേശ് ബിശ്വാസ് കുമാര്‍ (38) എന്ന യുവാവ് രക്ഷപ്പെട്ടെന്ന വിവരം പുറത്ത് വരുന്നത്. എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. ഇയാള്‍ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. താന്‍ വിമാനത്തിലെ 11എ സീറ്റിലെ യാത്രക്കാരനാണെന്നാണ് ഇയാള്‍ പറയുന്നത്. അതേസമയം അപകടത്തില്‍ ഒരാള്‍ പോലും രക്ഷപ്പെട്ടില്ലെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനാണ് ബിശ്വാസ്. […]

വീണ്ടും കുതിച്ച് സ്വര്‍ണവില

സ്വര്‍ണവില വീണ്ടും കുതിക്കുന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം സ്വര്‍ണ വിലയിലും പ്രതിഫലിച്ചു. പവന് 1,560 രൂപ കൂടി 74,360 രൂപയായി. ഗ്രാമിന് 195 രൂപ വര്‍ധിച്ച് 9295 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാകട്ടെ ഒരു ലക്ഷം രൂപ പിന്നിടുകയും ചെയ്തു. 98,392 രൂപയായിരുന്നു കഴിഞ്ഞ ദിവസം. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,425 ഡോളര്‍ നിലവാരത്തിലാണ്. ഭൗമരാഷ്ട്രീയ സംഘര്‍ഷം കൂടുന്ന സാഹചര്യത്തില്‍ […]

അഹമ്മദാബാദ് വിമാനാപകടം: ദുരന്ത ഭൂമിയും ആശുപത്രിയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലവും അപകടത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എയര്‍ ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണും നേരത്തെ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് […]

അഹമ്മദാബാദ് വിമാനപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ്: വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം എല്ലാവരും മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് പൈലറ്റുമാര്‍, 10 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ എന്നിവരടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനും ഉണ്ടായിരുന്നു. Also Read; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും