October 10, 2026

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും

പത്തനംതിട്ട: അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മലയാളിയായ രഞ്ജിത ഗോപകുമാരന്‍ നായര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ഇതില്‍ പ്രവേശിക്കാനായി എത്തിയതായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. Also Read; അഹമ്മദാബാദ് വിമാനാപകടം: മരണ സംഖ്യ 133 ആയി ഉയര്‍ന്നു ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടില്‍ നിന്നും പോയത്. ഇവര്‍ വിമാനത്തിലുണ്ടായിരുന്നു […]

അഹമ്മദാബാദ് വിമാനാപകടം: മരണ സംഖ്യ 133 ആയി ഉയര്‍ന്നു

അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മരണ സംഖ്യ 133 ആയി ഉയര്‍ന്നു. അഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരില്‍ മലയാളിയുമുണ്ടായിരുന്നുവെന്ന് സംശയിക്കുന്നുണ്ട്. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് അപകടത്തില്‍പെട്ടതായി സംശയിക്കുന്നത്. ഇന്നലെയാണ് ഇവര്‍ കോട്ടയത്ത് നിന്ന് പുറപ്പെട്ടതെന്ന് വീട്ടുകാര്‍ സ്ഥിരീകരിച്ചു. Also Read; അഹമ്മദാബാദില്‍ എയര്‍ഇന്ത്യയുടെ യാത്രാ വിമാനം […]

അഹമ്മദാബാദില്‍ എയര്‍ഇന്ത്യയുടെ യാത്രാ വിമാനം തകര്‍ന്നുവീണു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം തകര്‍ന്ന് വീണു. വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. എല്ലാ എമര്‍ജന്‍സി യൂണിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം സ്ഥലത്തു നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. വിമാനം തകര്‍ന്ന് വീണത് ജനവാസ മേഖലയില്‍ ആണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് അപകടത്തിപ്പെട്ടത് എന്നാണ് പുറത്തു […]

വിഴഞ്ഞത്ത് നങ്കൂരമിട്ട എം എസ് സിയുടെ മറ്റൊരു കപ്പലായ മാനസ തടഞ്ഞുവെക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

കൊച്ചി: കേരള തീരത്ത് മുങ്ങിയ എല്‍സ 3 കപ്പലിന്റെ ഉടമസ്ഥരായ എംഎസ്സിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ്സിയുടെ മാനസ എഫ് എന്ന കപ്പല്‍ തടഞ്ഞുവയ്ക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്കാണ് ഇത് സംബന്ധിച്ച് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. Also Read; കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം; ടീപ്പോയിലെ ഗ്ലാസ് പൊട്ടി ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മുങ്ങിയ […]

കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം; ടീപ്പോയിലെ ഗ്ലാസ് പൊട്ടി ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു

കൊല്ലം: ടീപ്പോയിലെ ഗ്ലാസ് പൊട്ടി ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു. കൊല്ലം കുണ്ടറയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സുനീഷ്-റൂബി ദമ്പതികളുടെ ഇളയമകനായ എയ്ഡനാണ് മരിച്ചത്. ഇന്നലെ നടന്ന അപകടത്തില്‍ പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. Also Read; പോലീസ് സ്‌റ്റേഷനില്‍ ഒളിക്യാമറ വെച്ച് വനിതാ പോലീസ് വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തി; പോലീസുകാരന്‍ അറസ്റ്റില്‍ ഇന്നലെ വൈകുന്നേരം എയ്ഡനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന്‍ മൂത്തകുട്ടിയെ ട്യൂഷന് കൊണ്ടുപോയിരുന്നു. എയ്ഡനെ വീട്ടിലെ ഹാളിലാക്കിയശേഷം അമ്മ […]

പോലീസ് സ്‌റ്റേഷനില്‍ ഒളിക്യാമറ വെച്ച് വനിതാ പോലീസ് വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തി; പോലീസുകാരന്‍ അറസ്റ്റില്‍

ഇടുക്കി: പോലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വെച്ച് വനിത പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ വൈശാഖാണ് പിടിയിലായത്. Also Read; പടിയൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി സ്റ്റേഷനോട് ചേര്‍ന്ന് വനിത പോലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പോലീസുകാരിക്ക് ഇയാള്‍ അയച്ചു നല്‍കിയതോടെ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വൈശാഖിനെ […]

പടിയൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാവാമെന്നാണ് പോലീസിന്റെ നിഗമനം. പടിയൂര്‍ പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി(74), മകള്‍ രേഖ(43) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാര്‍ കൊലനടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. മുന്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തി കാട്ടില്‍ തള്ളിയ കേസില്‍ […]

പൊതുജനത്തിന്റെ നികുതിപ്പണം എന്തിന് ചെലവഴിക്കണം? എല്ലാം കപ്പല്‍ കമ്പനിയില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കപ്പലപകടവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ചെലവാകുന്ന മുഴുവന്‍ തുകയും കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. കപ്പല്‍ അപകടത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്നും സര്‍ക്കാരിന് കേസ് എടുക്കാമെന്നും ഹൈക്കോടതി അറിയിച്ചു. ക്രിമിനല്‍, സിവില്‍ നടപടികള്‍ കപ്പല്‍ കമ്പനികള്‍ക്കെതിരെ സ്വീകരിക്കാം. നടപടികളില്‍ ഒരു പഴുതും ഉണ്ടാവരുത്. കപ്പലപകടവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി നിര്‍ദ്ദേശം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അപകടത്തില്‍പ്പെട്ട കപ്പലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇത് […]

വഴിക്കടവ് അപകടം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നത് ഹീനമായ കാര്യം: എം സ്വരാജ്

നിലമ്പൂര്‍: വഴിക്കടവില്‍ പതിനഞ്ച് വയസുകാരന്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നത് ഹീനമായ കാര്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. മരിച്ച അനന്തുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു സ്വരാജിന്റെ പ്രതികരണം. ആര്‍ക്കും സംഭവിക്കാവുന്ന ദുരന്തമാണ് ഇതെന്നും ഇത്തരത്തില്‍ ദുരന്തമുണ്ടായെന്നോ, മരിച്ചെന്നോ കേട്ടാല്‍ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read; ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി യുവാക്കള്‍; മണിപ്പൂര്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് ആശുപത്രി റോഡ് ഉപരോധിച്ചുകൊണ്ടുള്ള യുഡിഎഫ് പ്രതിഷേധത്തെ സ്വരാജ് […]

ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി യുവാക്കള്‍; മണിപ്പൂര്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ശക്തമാകുന്നു. മെയ്‌തേയ് നേതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ശക്തമായത്. സംഭവിത്തിന് പിന്നാലെ ദേഹത്ത് പെട്രോളൊഴിച്ച് യുവാക്കള്‍ ആത്മഹത്യ ഭീഷണിയുമായി രംഗത്തെത്തി. കറുത്ത ടീഷര്‍ട്ടണിഞ്ഞ് പെട്രോള്‍ കുപ്പികളുമായിട്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഞങ്ങള്‍ ആയുധങ്ങള്‍ നല്‍കി, പ്രളയസഹായം നല്‍കി, ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അറസ്റ്റിന് പിന്നാലെ ശനിയാഴ്ച രാത്രി ടയറുകള്‍ കത്തിച്ച് റോഡുകള്‍ ബ്ലോക്ക് ചെയ്തും പ്രതിഷേധിച്ചു. ഇംഫാലില്‍ പലയിടത്തും വെടിയൊച്ചകള്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. […]