October 11, 2026

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അമ്മയുടെ സഹോദരന്‍ പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സഹോദരന്‍ പിടിയില്‍. കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42കാരനെ അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അയിരൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. Also Read; വഴിക്കടവ് അപകടം, മുഖ്യപ്രതി അറസ്റ്റില്‍; കെണിവെച്ചത് പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താന്‍ ഇന്നലെ തന്നെ കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് […]

വഴിക്കടവ് അപകടം, മുഖ്യപ്രതി അറസ്റ്റില്‍; കെണിവെച്ചത് പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താന്‍

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷ് കുറ്റം സമ്മതിച്ചു. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതി നേരത്തെയും പന്നികളെ പിടികൂടാന്‍ ഇത്തരത്തില്‍ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. ഇത്തരത്തില്‍ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും […]

പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; നിലമ്പൂരില്‍ അവസരം ഉണ്ടായതോ ഉണ്ടാക്കിയതോ എന്ന് സംശയം: എകെ ശശീന്ദ്രന്‍

നിലമ്പൂര്‍: പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ദാരുണവും വേദനാജനകുമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ഇത് നിലമ്പൂരിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണുകിട്ടിയ ഒരു അവസരമായി ഉപയോഗപ്പെടുത്തിയതാണോയെന്നും അവസരം ഉണ്ടാക്കിയതാണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. അപകടം ആ പ്രദേശത്തുള്ളവര്‍ അറിയുന്നതിന് മുന്‍പ് മലപ്പുറത്ത് പ്രകടനം നടന്നത് എങ്ങനെയാണെന്നും രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രാവിലെ അവിടെ അത്തരം ഒരു […]

സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കണം എന്ന് ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ജലവിഭവ സെക്രട്ടറി, ഇന്ത്യന്‍ ജലശക്തി മന്ത്രാലയ സെക്രട്ടറിക്ക് വീണ്ടും കത്ത് നല്‍കി. കൃഷിയെയും കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ലോകബാങ്കിന്റെ മദ്ധ്യസ്ഥതയില്‍ ഉണ്ടാക്കിയ ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി. അതേസമയം, വെള്ളം ഇന്ത്യയിലേക്ക് കൂടുതല്‍ എത്തിക്കുന്നതില്‍ ആലോചന പുരോഗമിക്കുന്നുവെന്നാണ് വിവരം. Also Read; ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; […]

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. കേസ് ഇനി പരിഗണിക്കുന്നതു വരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ തടഞ്ഞുകൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. കെഎസ്‌സിഎ ഭാരവാഹികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കെഎസ്‌സിഎ പ്രസിഡന്റ് എ രഘുറാം ഭട്ട് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എസ് ആര്‍ കൃഷ്ണകുമാറിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇന്ന് രാവിലെ കെഎസ്‌സിഎ സെക്രട്ടറിയുടെയും ട്രഷററുടെയും വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. Also […]

മെസി കേരളത്തിലെത്തും, ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് കായിക മന്ത്രി

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. ഇതിനായി അര്‍ജന്റീനിയന്‍ ഫുഡ്‌ബോള്‍ മാനേജ്‌മെന്റുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ‘അര്‍ജന്റീന ടീം മാനേജ്‌മെന്റ് കേരളത്തിലെത്തിയ ശേഷം സംയുക്ത വാര്‍ത്താസമ്മേളനം നടത്തും. ഇതാണ് കരാര്‍ വ്യവസ്ഥ. അതിന് വേണ്ടിയാണ് ഇപ്പോള്‍ […]

ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തം; നാലുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ഐപിഎല്‍ കിരീടം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11പേര്‍ മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ആര്‍സിബി മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥന്‍ നിഖില്‍ സൊസലെയും ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളായ സുനില്‍ മാത്യു, കിരണ്‍, സുമന്ത് എന്നിവരുമാണ് അറസ്റ്റിലായത്. Also Read; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു ഇന്ന് രാവിലെ 6.30ഓടെ മുംബയിലേക്ക് പോകാനായി ബംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് നിഖില്‍ അറസ്റ്റിലായത്. ആര്‍സിബിയുടെ […]

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. മുന്‍ കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. Also Read; ‘ജൂണ്‍ 19 ന് ജനങ്ങള്‍ കത്രികകൊണ്ട് പിണറായിസത്തിന്റെ അടിവേരറുക്കും’; പി വി അന്‍വര്‍

‘ജൂണ്‍ 19 ന് ജനങ്ങള്‍ കത്രികകൊണ്ട് പിണറായിസത്തിന്റെ അടിവേരറുക്കും’; പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരത്തിന് കത്രിക ചിഹ്നം ലഭിച്ചതോടെ തനിക്ക് നൂറു ശാതമാനം വിജയം ഉറപ്പാണെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. ഈ തിരഞ്ഞെടുപ്പില്‍ കത്രിക ചിഹ്നവും കത്രിക പൂട്ടും പ്രധാന ചര്‍ച്ചവിഷയമാകും. ജൂണ്‍ 19ന് കത്രിക കൊണ്ട് ശബ്ദം പോലും ഇല്ലാതെ ജനങ്ങള്‍ പിണറായിസത്തിന്റെ അടിവേരറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കത്രിക ചിഹ്നത്തില്‍ താന്‍ രണ്ട് തവണ മത്സരിച്ചിട്ടുണ്ടെന്നും അതിനാല്‍ കത്രിക അപരിചിതമായ ചിഹ്നം അല്ലെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. Also Read; കൊച്ചിയിലെ കപ്പല്‍ അപകടം; ദക്ഷിണാഫ്രിക്കയില്‍ […]

കൊച്ചിയിലെ കപ്പല്‍ അപകടം; ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ വിദഗ്ധ മുങ്ങല്‍ സംഘം അടിത്തട്ടില്‍ പരിശോധന നടത്തും

കൊച്ചി: കൊച്ചിയുടെ പുറം കടലില്‍ മുങ്ങിയ ചരക്കു കപ്പലിനുള്ളില്‍ പരിശോധന നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും, കപ്പല്‍ കമ്പനിയായ എംഎസ്‌സിയും ചേര്‍ന്നാണ് ദൗത്യം. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സംഘം ആദ്യം കപ്പല്‍ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടില്‍ പരിശോധന നടത്തി മാപ്പിങ് പൂര്‍ത്തിയാക്കും. തുടര്‍ന്ന് കണ്ടെയ്‌നറുകള്‍ പുറത്ത് എടുക്കാനുള്ള നടപടികളിലേക്ക് കടക്കും. ഇതിനും കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതിനുമായി കപ്പല്‍ കമ്പനി മറ്റൊരു സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കപ്പല്‍ മുങ്ങിയ മേഖല […]