October 11, 2026

കേസുമായി മുന്നോട്ടുപോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് 35 കേസുകളും പോലീസ് അവസാനിപ്പിക്കുന്നത്. 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോര്‍ട്ട് നല്‍കി. Also Read; റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇന്നുമുതല്‍ അപേക്ഷിക്കാം ബാക്കി 14 കേസുകളിലും ഇതേ നിലപാടാണ് മൊഴി നല്‍കിയവര്‍ ആവര്‍ത്തിച്ചത്. ചിലര്‍ കോടതിയില്‍ മൊഴി നല്‍കാന്‍ വിമുഖത കാണിച്ചു. തുടര്‍നടപടികള്‍ […]

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇന്നുമുതല്‍ അപേക്ഷിക്കാം

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകളില്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിലേക്ക് മാറാന്‍ ഇന്നുമുതല്‍ അപേക്ഷിക്കാം. വെള്ള, നീല റേഷന്‍ കാര്‍ഡുകളുള്ളവരില്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ (പിങ്ക് കാര്‍ഡ് ) വിഭാഗത്തിലേക്ക് മാറ്റാന്‍ ഈ മാസം 15 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അക്ഷയ കേന്ദ്രങ്ങള്‍ / ജനസേവന കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ ecitizen.civilsupplieskerala.gov.in വഴിയോ അപേക്ഷ നല്‍കാം. കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ തിരുത്തല്‍ വരുത്തി അപേക്ഷിക്കണം. മുന്‍ഗണനാ കാര്‍ഡില്‍ കൂടുതല്‍ റേഷന്‍ വിഹിതം സൗജന്യ നിരക്കില്‍ ലഭിക്കും. […]

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, എംഎല്‍എമാരായ യു പ്രതിഭ ദലീമ ജോജോ, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… […]

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും; മത്സരം മലയോര ജനതയ്ക്ക് വേണ്ടി: പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുകയാണെന്ന് നിലപാട് വ്യക്തമാക്കി പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസില്‍ മത്സരിക്കുന്നത് മലയോര ജനതക്ക് വേണ്ടിയാണെന്ന് പിവി അന്‍വര്‍ പറഞ്ഞു. 9 വര്‍ഷം നടത്തിയ പ്രവര്‍ത്തനത്തിനാണ് വോട്ട് തേടുന്നത്. പണം വരും. ജനങ്ങള്‍ തന്നെ പിന്തുണക്കുന്നുണ്ട്. സതീശന്റെ കാല്‍ നക്കി മുന്നോട്ട് ഇല്ലെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് രാവിലെ അന്‍വര്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വര്‍ വീട്ടില്‍ മാധ്യമങ്ങളെ കണ്ടത്. Also Read; അന്‍വറിനെക്കാണാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, മാങ്കൂട്ടത്തില്‍ സ്വയം […]

അന്‍വറിനെക്കാണാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, മാങ്കൂട്ടത്തില്‍ സ്വയം പോയതാണ്: വി ഡി സതീശന്‍

നിലമ്പൂര്‍: പി.വി. അന്‍വറിന്റെ വീട്ടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അനുനയത്തിന് പോയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ അന്‍വറിനെ പോയി കണ്ടതെന്ന് സതീശന്‍ പറഞ്ഞു. അന്‍വറുമായി ഇനിയൊരു ചര്‍ച്ചയില്ല. ആ വാതില്‍ അടച്ചുവെന്നും സതീശന്‍ വിശദീകരിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു രാഹുല്‍ അന്‍വറിനെ സന്ദര്‍ശിച്ചത്. എന്നാല്‍ ഈ സന്ദര്‍ശനം യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് സതീശന്‍ പറഞ്ഞു. അന്‍വറുമായി ഇനിയൊരു ചര്‍ച്ചയുമില്ലെന്നാണ് യുഡിഎഫിന്റെ തീരുമാനം. മുന്നണിയോഗം ചേര്‍ന്ന് ആ തീരുമാനം […]

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കും; പാര്‍ട്ടി ചിഹ്നം അനുവദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. അതിനായി അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാനാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ […]

സാമ്പാറിനെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ തര്‍ക്കം; ഭാര്യ ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: കര്‍ണാടകയില്‍ സാമ്പാറിനെ ചൊല്ലി ദമ്പതിമാര്‍ക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ നിലയില്‍. ബെംഗളൂരുവിനു അടുത്ത് ദേവനഹള്ളി താലൂക്കിലെ സവനകനഹള്ളിയിലാണ് സംഭവം നടന്നത്. നഗരത്‌ന (38) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പാറിന്റെ രുചിക്കുറവ് ചോദ്യം ചെയ്ത ഭര്‍ത്താവുമായി വഴക്കിട്ട നഗരത്‌ന മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും തുറക്കാതായതോടെ ജനല്‍ പാളി വഴി നോക്കിയപ്പോഴായിരുന്നു യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. Also Read; ഇന്ത്യയുടെ നിലപാട് തള്ളി ട്രംപ്, ആണവ ഏറ്റുമുട്ടലില്‍ […]

ഇന്ത്യയുടെ നിലപാട് തള്ളി ട്രംപ്, ആണവ ഏറ്റുമുട്ടലില്‍ നിന്ന് തടഞ്ഞത് താനാണ്

വാഷിംഗ്ടണ്‍: ഇന്ത്യയെയും പാകിസ്ഥാനെയും ഒരു പൂര്‍ണ്ണമായ സംഘട്ടനത്തില്‍ നിന്ന് തടഞ്ഞുവെന്ന വാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ്് ഡൊണള്‍ഡ് ട്രംപ്. ഒരു ആണവ ഏറ്റുമുട്ടലില്‍ നിന്ന് ഇരു രാജ്യങ്ങളെയും താന്‍ ഇടപെട്ട് തടഞ്ഞെന്നാണ് ട്രംപ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുന്നത്. വ്യാപാരത്തെക്കുറിച്ചാണ് ഇന്ത്യയോടും പാകിസ്ഥാനോടും സംസാരിച്ചത്. പരസ്പരം വെടിവെക്കുകയും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുമുള്ള ആളുകളുമായി വ്യാപാരം ചെയ്യാന്‍ കഴിയില്ല എന്ന് അറിയിച്ചുവെന്ന് ഓവല്‍ ഓഫീസിലെ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. Also Read; കനത്ത മഴ തുടരുന്നു; സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന […]

കനത്ത മഴ തുടരുന്നു; സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് ആവശ്യവുമായി സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഒരാഴ്ചത്തേക്ക് സ്‌കൂള്‍ തുറക്കല്‍ നീട്ടി വെക്കണമെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യം. പലയിടങ്ങളിലും വിദ്യാലയങ്ങളിലേക്കുള്ള വഴികളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടങ്ങള്‍ക്ക് വഴി വെച്ചേക്കാം. ഇത് കൂടാതെ മഴ കാരണം പല സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് സ്‌കൂള്‍ തുറക്കല്‍ നീട്ടി വെക്കണമെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യം. […]

‘സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ല; കയ്യില്‍ പണമില്ലാത്തതിനാല്‍ നിലമ്പൂരില്‍ മത്സരിക്കുന്നില്ല’; പിവി അന്‍വര്‍

മലപ്പുറം: വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കി പി വി അന്‍വര്‍. നിലമ്പൂരില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ പൈസയില്ലെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചത്. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അന്‍വര്‍ പ്രതികരിച്ചു. പിണറായിസത്തിന്റെ ഏറ്റവും വലിയ […]