October 11, 2026

നിലമ്പൂരില്‍ ആവേശപ്പോരാട്ടം; ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് ആര്യാടന്‍ ഷൗക്കത്ത് പത്രിക സമര്‍പ്പിക്കുക. തൃശ്ശൂരിലെ കെ കരുണാകരന്‍ സ്മാരകത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് ഷൗക്കത്ത് നിലമ്പൂരിലേക്ക് തിരിച്ചത്. ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ അന്‍വറിന്റെ കാര്യം പറയേണ്ടത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളാണെന്ന് ആര്യാടന്‍ ഷൗക്കത്ത് ആവര്‍ത്തിച്ചു. തന്റെ പിതാവിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി […]

‘നിലമ്പൂരില്‍ ജയിക്കും, എല്‍ഡിഎഫ് തുടര്‍ഭരണത്തിന് വഴിയൊരുക്കും’; എം സ്വരാജ്

നിലമ്പൂരില്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ദൗത്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. നിലമ്പൂരില്‍ ഇടതുപക്ഷത്തിന് ജയിക്കാനാകുമെന്നും എല്ലാ പരിശ്രമവും നടത്തുമെന്നും എം സ്വരാജ് പറഞ്ഞു. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജിന്റെ പേര് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്വരാജ് പ്രതികരിച്ചിരിക്കുന്നത്. Also Read; സര്‍ക്കാരിന് തിരിച്ചടി; സിസ തോമസിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് നിലമ്പൂരിലെ ജനവിഭാഗങ്ങളുടേയും പിന്തുണയോടെ ജയിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷ തനിക്കുണ്ട്. നിലമ്പൂരില്‍ പ്രധാനപ്പെട്ട […]

സര്‍ക്കാരിന് തിരിച്ചടി; സിസ തോമസിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഡിജിറ്റല്‍ സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് പെന്‍ഷന്‍ അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. പെന്‍ഷന്‍ തുകയുടെ പലിശയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് തീരുമാനമെടുക്കാം. അച്ചടക്കത്തിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും കോടതി പറഞ്ഞു. Also Read; ഒരു പകല്‍കൂടി കാത്തിരിക്കാം, മാന്യമായ തീരുമാനം പ്രതീക്ഷിക്കുന്നു; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീട്ടി അന്‍വര്‍ […]

ഒരു പകല്‍കൂടി കാത്തിരിക്കാം, മാന്യമായ തീരുമാനം പ്രതീക്ഷിക്കുന്നു; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീട്ടി അന്‍വര്‍

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ മത്സരിക്കാനുള്ള പ്രഖ്യാപനം നീട്ടി പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പിവി അന്‍വര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, യുഡിഎഫ് തീരുമാനത്തിനായി ഒരു പകല്‍ കൂടി കാത്തിരിക്കുമെന്നും മാന്യമായ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ ഒമ്പത് മണിക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം തല്‍ക്കാലത്തേക്ക് നീട്ടിയതായി അന്‍വര്‍ അറിയിച്ചത്. Also Read; മഴ ശക്തം; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, 11 ജില്ലകളില്‍ […]

മഴ ശക്തം; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് എന്നീ 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, […]

യുപിഐ ഇടപാടുകളില്‍ ആഗസ്റ്റ് ഒന്നുമുതല്‍ നിയന്ത്രണങ്ങള്‍

ന്യൂഡല്‍ഹി: എളുപ്പത്തിലുളള പണമിടപാടുകള്‍ക്കായി കൂടുതല്‍ ആളുകളും യുപിഐ ആണ് ഉപയോഗിക്കുന്നത്. ഇതിനായി വിവിധ ആപ്പുകളുമുണ്ട്. ഇപ്പോഴിതാ ആഗസ്റ്റ് മാസം മുതല്‍ യുപിഐ പണമിടപാടുകളില്‍ ചില മാറ്റങ്ങള്‍ വരുമെന്ന വിവരമാണ് പുറത്തുവരുന്നത്. യുപിഐയും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍സ് ഒഫ് ഇന്ത്യയുമാണ് ഉപയോക്താക്കള്‍ക്കായി പുതിയ നിയമങ്ങള്‍ പുറത്തിറക്കാന്‍ പോകുന്നത്. യുപിഐ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമായും കാര്യക്ഷമമായും നടപ്പിലാക്കാനാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ നിയമങ്ങള്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് യുപിഐ ഇടപാടുകളില്‍ ചില നിയന്ത്രണങ്ങളും ഉണ്ടാകും. Also Read; എം.വി […]

എം.വി ഗോവിന്ദന്റെ ആരോപണത്തില്‍ പ്രതികരിച്ച് ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി പ്രകാശിനെ കാലുവാരിയെന്ന സി.പി.എം മുഖപത്ര ലേഖനത്തിലെ എം.വി. ഗോവിന്ദന്റെ ആരോപണത്തില്‍ പ്രതികരണവുമായി നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. എം.വി. ഗോവിന്ദന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. Also Read; മലപ്പുറം കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും തകര്‍ന്നു എം.വി. ഗോവിന്ദന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കളും പ്രവര്‍ത്തകരും മറുപടി പറയും. സ്ഥാനാര്‍ഥിയായ താന്‍ സിപിഎം സംസ്ഥാന നേതാവിന്റെ ആരോപണത്തിന് മറുപടി പറയേണ്ടതില്ല. തെരഞ്ഞെടുപ്പാകുമ്പോള്‍ […]

മലപ്പുറം കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും തകര്‍ന്നു

മലപ്പുറം: ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന മലപ്പുറം കൂരിയാട് സംരക്ഷണ ഭിത്തി വീണ്ടും തകര്‍ന്നു. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നിരിക്കുന്നത്. കനത്ത മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകര്‍ന്ന് വീണത്. ഇതിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിന് വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ തന്നെ സമീപത്തെ വയലുകളില്‍ വെള്ളം […]

രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫുകള്‍ പ്രഖ്യാപിച്ച ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് യുഎസ് കോടതി

വാഷിംഗ്ടണ്‍: രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫുകള്‍ പ്രഖ്യാപിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് കോടതി. ട്രംപിന്റെ ഇത്തരം നടപടികള്‍ ഭരണഘടനാ വിരുദ്ധമെന്നും ഏകപക്ഷീയമെന്നും വിമര്‍ശിച്ച കോടതി നടപടികള്‍ നിയമാനുസൃതമല്ലെന്ന് കണ്ടെത്തി തടയുകയും ചെയ്തു. Also Read; ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിവി പ്രകാശ് തോറ്റത്: എം വി ഗോവിന്ദന്‍ യുഎസ് മാന്‍ഹാട്ടനിലെ വ്യാപാര കോടതിയാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ട്രംപ് അധികാരം കൈയിലെടുക്കുന്നുവെന്നും നിയമം അനുശാസിക്കുന്ന അധികാരങ്ങള്‍ക്ക് അപ്പുറത്തേക്ക് […]

ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിവി പ്രകാശ് തോറ്റത്: എം വി ഗോവിന്ദന്‍

മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനായി പാലം വലിച്ചത് ആര്യാടന്‍ ഷൗക്കത്ത് ആണെന്ന് സിപിഐഎം. ഇതിന്റെ ഫലമായാണ് വി വി പ്രകാശിന്റെ കുടുംബം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഷൗക്കത്തിനെതിരെ തിരിഞ്ഞതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. ‘രാഷ്ട്രീയ വഞ്ചനയ്ക്കെതിരെ നിലമ്പൂര്‍ വിധിയെഴുതും’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2021 ല്‍ നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി പ്രകാശിനെതിരെ പി വി അന്‍വര്‍ 2000 ലധികം […]