October 11, 2026

മഴ കനക്കുന്നു; ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും: മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് മഴ കനക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നുച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടര്‍മാരുടെ അവലോകന യോഗം ചേരുമെന്ന് മന്ത്രി കെ രാജന്‍. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലയിലും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഇന്ന് അതിതീവ്ര മഴയുണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കനത്ത മഴ പ്രവചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മണ്‍സൂണ്‍ നേരത്തെ എത്തുന്നു എന്ന സൂചന […]

മകളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് കസ്റ്റഡിയില്‍; ഇടപെട്ട് ബാലാവകാശ കമ്മീഷന്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയില്‍ മകളെ അതിക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ജോസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പോലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. പിതാവ് മകളെ അതിക്രൂരമായി മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും […]

ദേശീയപാത നിര്‍മാണത്തിനിടെ തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരം, യുഡിഎഫ് അത് ആഘോഷമാക്കുന്നു: പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദേശീയപാത 66ലെ നിര്‍മാണത്തിനിടെ തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ദേശീയ പാത അതോറിറ്റി അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പല പ്രതിസന്ധികളും മറികന്നാണ് ദേശീയപാത നിര്‍മ്മാണത്തിലേക്ക് സര്‍ക്കാര്‍ കടന്നത്. നിര്‍മ്മാണത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ദേശീയ പാത അതോറിറ്റിക്കാണെന്നും റിയാസ് പറഞ്ഞു. Also Read; തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; 120 കിലോ കഞ്ചാവുമായി 4 പേര്‍ പിടിയില്‍ ദൗര്‍ഭാഗ്യകരമായ ഒരു സംഭവം നടന്നപ്പോള്‍ ദാ കിട്ടിപ്പോയെന്ന് പറഞ്ഞ് യുഡിഎഫ് […]

തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; 120 കിലോ കഞ്ചാവുമായി 4 പേര്‍ പിടിയില്‍

തൃശൂര്‍: തൃശൂര്‍ പാലിയേക്കരയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 120 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. Also Read; കേരളത്തിലെ ദേശീയ പാത തകര്‍ച്ച; അടിയന്തര യോഗം വിളിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി സിജോ, ആലുവ സ്വദേശികളായ ഹാരിസ്, ആഷ്ലിന്‍, പാലക്കാട് സ്വദേശി ജാബിര്‍ എന്നിവരാണ് പിടിയിലായത്. ഒഡീഷയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. Join […]

കേരളത്തിലെ ദേശീയ പാത തകര്‍ച്ച; അടിയന്തര യോഗം വിളിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഡല്‍ഹി: കേരളത്തിലെ ദേശീയ പാത തകര്‍ച്ചയില്‍ അടിയന്തര യോഗം വിളിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം അവലോകനം ചെയ്യും. വീഴ്ചയുണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. Also Read; മഴ കനക്കും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് കേരളത്തില്‍ പലയിടത്തും ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയ പാത അതോറിറ്റി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പരിഹാര മാര്‍ഗങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും വിശദീകരിക്കും. അതേസമയം കൂരിയാട്, […]

മഴ കനക്കും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും […]

കേരളത്തിലെ ദേശീയപാത നിര്‍മാണത്തിലെ വീഴ്ച അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം

ഡല്‍ഹി: കേരളത്തിലെ ദേശീയ പാത നിര്‍മ്മാണത്തിലെ വീഴ്ച അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം. ഐഐടി പ്രൊഫസര്‍ കെ ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി വീഴ്ച അന്വേഷിക്കും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കരാറുകാര്‍ക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി. Also Read; പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് കേരളത്തിലെ ഈ വിഷയം ഗൗരവത്തോടെ കാണാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഇ ടി മുഹമ്മദ് […]

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മൂന്നര മുതല്‍ വിവിധ വെബ്‌സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. Also Read; മലപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷയെഴുതിയത് 4,44,707 പേരാണ്. 26,178 പേര്‍ വി എച്ച് എസ് ഇ പരീക്ഷയും എഴുതി. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ […]

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി

മലപ്പുറം: കൊടുവള്ളിയില്‍ വീട്ടില്‍ നിന്ന് ഒരുസംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ കണ്ടെത്തി. കാണാതായി അഞ്ചാം ദിവസമാണ് കൊണ്ടോട്ടിയില്‍ നിന്ന് അന്നൂസിനെ കണ്ടെത്തിയിരിക്കുന്നത്. അച്ഛന്‍ റസാഖുമായി യുവാവ് ഫോണില്‍ സംസാരിച്ചു. തട്ടിക്കൊണ്ടുപോയ സംഘം അന്നൂസിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് 2പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ സംഭവവുമായി നേരിട്ട് ബന്ധമുള്ളവരല്ല. പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇത്തരത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ അന്നൂസിനെ കൊണ്ടോട്ടിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. […]

അമ്മ പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസ്സുകാരി പീഡനത്തിനിരയായ സംഭവം; അച്ഛന്റെ അടുത്ത ബന്ധു അറസ്റ്റില്‍

കൊച്ചി: ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അച്ഛന്റെ അടുത്ത ബന്ധു അറസ്റ്റിലായി. കുട്ടിയെ വീട്ടിനുള്ളില്‍വെച്ച് തന്നെയാണ് പീഡനത്തിനിരയാക്കിയതെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. പ്രതിക്കെതിരെ പോക്‌സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി. ഇയാളെ വൈകാതെ കോടതിയില്‍ ഹാജരാക്കും. Also Read; വീണ്ടും കാട്ടാന ആക്രമണം; മലക്കപ്പാറ-വാല്‍പ്പാറ അതിര്‍ത്തിയില്‍ വയോധിക കൊല്ലപ്പെട്ടു കൊല്ലപ്പെട്ട കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പീഡനവിവരം വ്യക്തമായത്. തുടര്‍ന്നാണ് ചെങ്ങമനാട് പോലീസ് […]