October 11, 2026

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ പിടിയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ ഇരുവരെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. Also Read; ‘വി ഡി സതീശന്‍ ചെളിവാരിയെറിഞ്ഞു, ഇനി പ്രതീക്ഷ കെ സി വേണുഗോപാലി’ലെന്ന് പി വി അന്‍വര്‍ മര്‍ദനമേറ്റ സിജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ അഗളി […]

‘വി ഡി സതീശന്‍ ചെളിവാരിയെറിഞ്ഞു, ഇനി പ്രതീക്ഷ കെ സി വേണുഗോപാലി’ലെന്ന് പി വി അന്‍വര്‍

നിലമ്പൂര്‍: കോണ്‍ഗ്രസില്‍ നിന്നുണ്ടായ അവഗണനകള്‍ എണ്ണിപ്പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. വിഡി സതീശന്‍ ചെളി വാരിയെറിഞ്ഞ് ദയാവധത്തിന് വിട്ടുവെന്ന് പി വി അന്‍വര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ താന്‍ അധിക പ്രസംഗിയാണ്. കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി താന്‍ കാല് പിടിക്കാനില്ല. കത്രിക പൂട്ടിട്ട് പൂട്ടാന്‍ നോക്കുകയാണ്. പ്രതിപക്ഷ നേതാവിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. അക്കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവരും. മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി കെ […]

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്തു. അച്ഛനെയും അമ്മയെയും രണ്ടു മക്കളെയുമാണ് വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിന്‍ എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനില്‍കുമാര്‍ വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്കിലെ അക്കൗണ്ടന്റ് ആണ്. അനില്‍കുമാറിന് ലോണ്‍ അടക്കമുള്ള സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെന്നാണ് പ്രാഥമികവിവരം. Also Read; കനത്ത മഴ; സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു പോലീസ് […]

കനത്ത മഴ; സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു

കോഴിക്കോടും എറണാകുളത്തും റെയില്‍വേ ട്രാക്കിലേക്ക് പൊട്ടിവീണ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. വിവിധ ട്രെയിനുകള്‍ വൈകിയോടുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്. കോഴിക്കോട് അരീക്കാട് മരങ്ങള്‍ പൊട്ടിവീണും വീടിന്റെ മേല്‍ക്കൂര റെയില്‍വേ പാലത്തിലേക്ക് മറിഞ്ഞുമായിരുന്നു അപകടം. എട്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം 300 മീറ്റര്‍ അകലെ വീണ്ടും മരം പൊട്ടി വീണു. വീണ്ടും ഗതാഗത തടസം നേരിട്ടു. മൂന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രദേശത്ത് പൊതുമരാമത്ത് മന്ത്രി […]

അഫാന്റെ നില ഗുരുതരം; കോമ സ്റ്റേജിലേക്ക് പോകാനാണ് സാധ്യതയെന്ന് അധികൃതര്‍

തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ജീവന്‍ തിരിച്ചു കിട്ടിയാലും അഫാന്‍ കോമ സ്റ്റേജിലേക്ക് പോകാനുള്ള സാധ്യതയാണ് കൂടുതലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. നിലവില്‍ അഫാന്‍ വെന്റിലേറ്ററിലാണുള്ളത്. ഇന്നലെ ഡോക്ടര്‍മാര്‍ അഫാന്റെ പേര് വിളിച്ചപ്പോള്‍ കണ്ണുകള്‍ നേരിയ രീതിയില്‍ അനങ്ങിയതായി അധികൃതര്‍ പറഞ്ഞു. ചെറുതായി തിരിച്ചറിയുന്ന ലക്ഷണമാണിത്. എന്നാലും പൂര്‍ണമായി ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് പറയാനാകില്ല. Also Read; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം; അടുത്ത അഞ്ച് […]

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം; അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ മഴ കനക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാറാത്തവാഡയ്ക്കു മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. ഇന്ന് മദ്ധ്യ- പടിഞ്ഞാറന്‍ – വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇക്കാരണത്താല്‍ അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. Also Read; ആര്യാടന്‍ ഷൗക്കത്തിനെ […]

ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി അപമാനിച്ചു, അന്‍വറിനോട് ഒത്തുതീര്‍പ്പ് വേണ്ടെന്ന് കോണ്‍ഗ്രസ്

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനോട് ഒത്തുതീര്‍പ്പ് വേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി പി വി അന്‍വര്‍ അപമാനിച്ചെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അന്‍വറിന്റെ പ്രസ്താവന അവമതിപ്പുണ്ടാക്കിയെന്നും കോണ്‍ഗ്രസ് വിലയിരുത്തി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇനി ഒത്തുതീര്‍പ്പ് പ്രസക്തമല്ലെന്നാണ് പാര്‍ട്ടിയുടെ പൊതുവികാരം. ഒത്തുതീര്‍പ്പിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്തിന്റെ നിലപാട്. അന്‍വര്‍ വേണമെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കട്ടെയെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. […]

മൈസൂര്‍ പാക്കിന്റെ പേര് മാറ്റി കടയുടമകള്‍; എതിര്‍പ്പുമായി മൈസൂര്‍ കൊട്ടാരത്തിലെ പാചക കുടുംബാംഗം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷാവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകളുടെ ചൂട് കുറഞ്ഞുവരുന്നതിനിടയ്ക്കാണ് മൈസൂര്‍പാക്കിന്റെ പേര് മാറ്റി ജയ്പുരിലെ ചില കടയുടമകള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മധുരപലഹാരങ്ങളായ മൈസൂര്‍ പാക്ക്, ഗോണ്ട് പാക്ക്, മോട്ടി പാക്ക് തുടങ്ങിയവയുടെ പേരില്‍നിന്നും പാക്ക് എന്ന് മാറ്റി പകരം ശ്രീ എന്ന് ചേര്‍ക്കുകയാണെന്നായിരുന്നു കടയുടമകള്‍ പറഞ്ഞത്. Also Read; കൂടുതല്‍ കണ്ടെയ്‌നറുകള്‍ കരക്കടിഞ്ഞു; ജനങ്ങള്‍ക്ക് മുന്നറിയിപ്പ്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആലപ്പുഴ കളക്ടര്‍ എന്നാല്‍ മൈസൂര്‍ പാകിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കിയതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൈസൂര്‍ […]

കൂടുതല്‍ കണ്ടെയ്‌നറുകള്‍ കരക്കടിഞ്ഞു; ജനങ്ങള്‍ക്ക് മുന്നറിയിപ്പ്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആലപ്പുഴ കളക്ടര്‍

കൊല്ലം/ആലപ്പുഴ: കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ കപ്പലില്‍ നിന്ന് കടലില്‍ വീണ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കരക്കടിഞ്ഞു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. കണ്ടെയ്‌നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നുമുള്ള മുന്നറിയിപ്പ് ദുരന്ത നിവാരണ അതോറിറ്റി ആവര്‍ത്തിച്ചു. 200 മീറ്റര്‍ അകലത്തില്‍ മാത്രമെ നില്‍ക്കാന്‍ പാടുകയുള്ളുവെന്നാണ് നിര്‍ദേശം. കസ്റ്റംസ് എത്തി പരിശോധിച്ചശേഷമായിരിക്കും കണ്ടെയ്‌നറുകള്‍ മാറ്റുക. ജാഗ്രത നിര്‍ദേശം തുടരുന്നുണ്ട്. ആളുകള്‍ അടുത്തേക്ക് പോകരുത്. കപ്പല്‍ മുങ്ങിയ സ്ഥലത്ത് എണ്ണപാട നിര്‍വീര്യമാക്കാനുള്ള ജോലികള്‍ തുടരുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട […]

ഗതാഗതക്കുരുക്ക് രൂക്ഷം; തകര്‍ന്ന ആറുവരിപ്പാതയുടെ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് തുറന്നുകൊടുത്തേക്കും

മലപ്പുറം: ദേശീയപാത 66ല്‍ മലപ്പുറം കുരിയാട്ടെ തകര്‍ന്ന ആറുവരിപ്പാതയില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് തുറന്നു കൊടുത്തേക്കും. സമാന്തര റോഡില്‍ ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് സര്‍വീസ് റോഡ് തുറന്നു കൊടുക്കാനായി ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. ഇത്തരത്തില്‍ റോഡ് തുറന്നു കൊടുക്കാന്‍ ദേശീയപാത അധികൃതരും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ആറുവരിപ്പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കോണ്‍ക്രീറ്റ് കട്ടകള്‍ വീഴാതിരിക്കാനുള്ള സുരക്ഷാ നടപടികള്‍ ഏതാനും ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ശേഷം ഗതാഗതം അനുവദിക്കാനാണ് നീക്കം. Also Read; മഴ കനക്കുന്നു; ആവശ്യമെങ്കില്‍ ദുരിതാശ്വാസ […]