October 11, 2026

വീണ്ടും കാട്ടാന ആക്രമണം; മലക്കപ്പാറ-വാല്‍പ്പാറ അതിര്‍ത്തിയില്‍ വയോധിക കൊല്ലപ്പെട്ടു

തൃശൂര്‍: മലക്കപ്പാറ-വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ വായോധിക കൊല്ലപ്പെട്ടു. തമിഴ്‌നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന 67 വയസുകാരിയായ മേരിയാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഷോളയാര്‍ ഡാമിന്റെ ഇടതുക്കര ഭാഗത്തായിരുന്നു ഇവരുടെ താമസം. വീടിന്റെ സമീപം എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങിയ മേരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ആലപ്പുഴ ഗേള്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കല്‍ ഗേള്‍സ് ഹോമില്‍ നിന്നും ചാടിപ്പോയ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ ഹരിപ്പാട് നിന്നാണ് കണ്ടെത്തിയത്. ശിവകാമി പെണ്‍കുട്ടിയെ കൂടി കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. Also Read; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ തെളിവുകള്‍ ഉണ്ടെന്ന് ഇ ഡി ഇന്നലെ പുലര്‍ച്ചെ ആയിരുന്നു പതിനഞ്ചും, പതിനാറും വയസ് പ്രായമുള്ള സൂര്യ അനില്‍ കുമാറിനേയും, ശിവകാമിയേയും കണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പെണ്‍കുട്ടികള്‍ ശിശുസംരക്ഷണ […]

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ തെളിവുകള്‍ ഉണ്ടെന്ന് ഇ ഡി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ കണ്ടെത്തലുകള്‍ തെളിയിക്കാന്‍ തെളിവുകള്‍ ഉണ്ടെന്ന് ഇ ഡി. ഡല്‍ഹി റൗസ് അവന്യു കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കുമെതിരായ കേസ് നിലനില്‍ക്കുമെന്നും ഇ ഡി വ്യക്തമാക്കി. Also Read; തൃശൂര്‍ ചാവക്കാടും ദേശീയപാത 66ല്‍ വിള്ളല്‍ നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് 142 കോടി രൂപ സോണിയക്കും രാഹുലിനും ലഭിച്ചെന്നും പ്രാഥമികമായി ഇരുവര്‍ക്കുമെതിരായ കേസ് നിലനില്‍ക്കുമെന്നും ഇ ഡി കോടതിയെ അറിയിച്ചു. നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്‍ […]

തൃശൂര്‍ ചാവക്കാടും ദേശീയപാത 66ല്‍ വിള്ളല്‍

ചാവക്കാട്: തൃശൂരില്‍ നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍. നിര്‍മാണം പൂര്‍ത്തിയായി വരുന്ന പാലത്തില്‍ ടാറിങ് പൂര്‍ത്തീകരിച്ച ഭാഗത്ത് അമ്പത് മീറ്റര്‍ നീളത്തിലാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ ഗതാഗതത്തിന് തുറന്നുകൊടുക്കാത്ത പാലമാണ് ഇത്. കഴിഞ്ഞ മാസം ഇവിടെ നിര്‍മാണത്തിനിടെ പാലം ഇടിഞ്ഞ് ക്രെയിന്‍ റോഡിലേക്ക് വീണിരുന്നു. പാലത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. Also Read; മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് പിന്നാലെ […]

മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: നെടുമങ്ങാട്ട് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. വട്ടപ്പാറ തേക്കട സ്വദേശിനി ഓമന (80) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മണികണ്ഠന്‍ ഓമനയെ മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു. മകന്‍ മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read; മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ ഓമനയെ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മണികണ്ഠന്റെ മര്‍ദനത്തില്‍ ഓമനയുടെ എല്ലുകള്‍ ഒടിയുകയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും […]

മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കുറ്റത്തിന്റെ പേരില്‍ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് കൈമാറും. നേരത്തെ കന്റോണ്‍മെന്റ് അസി കമ്മീഷണര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എഎസ്‌ഐ പ്രസന്നനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ ഉത്തരവ് ഇന്നിറങ്ങും. Also Read; ‘ജി സുധാകരനെതിരെ പാര്‍ട്ടി പരസ്യനിലപാട് എടുക്കണം’; സിപിഐഎം ജില്ലാ […]

‘ജി സുധാകരനെതിരെ പാര്‍ട്ടി പരസ്യനിലപാട് എടുക്കണം’; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

ആലപ്പുഴ: തപാല്‍ വോട്ട് തിരുത്തിയെന്ന വിവാദ പ്രസംഗത്തിന് പിന്നാലെ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുകയാണ് ജി സുധാകരന്‍ എന്നാണ് വിമര്‍ശനം. തപാല്‍ വോട്ട് തിരുത്തിയെന്ന പ്രസംഗം പാര്‍ട്ടിയെ മോശമാക്കാന്‍ വേണ്ടി നടത്തിയതാണെന്നും സര്‍ക്കാരിനെ ഇകഴ്ത്തികാണിക്കാന്‍ ശ്രമിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സുധാകരനെതിരെ പാര്‍ട്ടി പരസ്യമായി നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. വിഷയം സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തും. […]

കാലവര്‍ഷത്തിന് മുന്‍പേ മഴ ശക്തമാകുന്നു; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കേരളത്തില്‍ കാലവര്‍ഷം എത്തുന്നതിന് മുന്‍പേ മഴ ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ട്. മഴ കനക്കുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകള്‍ക്കാണ് ഇന്ന് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്ക് മഞ്ഞ അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. Also Read; കണ്ണൂര്‍ പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി […]

കണ്ണൂര്‍ പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊലപ്പെട്ടത്. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ആക്രമിച്ചതെന്നാണ് വിവരം. അക്രമത്തിനിടെ നിധീഷിന്റെ ഭാര്യ ശ്രുതിക്ക് പരിക്കേറ്റു. കൊല്ലപ്പണിക്കാരനായ നിധീഷിനെ ആക്രമിച്ചത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു. Also Read; ‘ഇവിലെ പാലമാണ് അനുയോജ്യം, അശാസ്ത്രീയതയെക്കുറിച്ച് ആദ്യമേ പറഞ്ഞതാണ്’; പി കെ കുഞ്ഞാലിക്കുട്ടി

‘ഇവിലെ പാലമാണ് അനുയോജ്യം, അശാസ്ത്രീയതയെക്കുറിച്ച് ആദ്യമേ പറഞ്ഞതാണ്’; പി കെ കുഞ്ഞാലിക്കുട്ടി

കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തില്‍ പ്രതികരണവുമായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ ഇടപെടണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂരിയാട് ദേശീയ പാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് ആദ്യമേ പറഞ്ഞതാണ്. ഇവിടെ പാലമാണ് അനുയോജ്യം എന്നും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ സംഭവിച്ചത് താല്‍ക്കാലിക പ്രശ്‌നം എന്നാണ് ദേശീയപാതയുടെ അധികൃതര്‍ യോഗത്തില്‍ പറയുന്നത്. നാളെ വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിക്കുമെന്ന് NHAI അറിയിച്ചു. ഇതിനുശേഷം വീണ്ടും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും. Also Read; മൂന്ന് […]