October 16, 2026

ഷഫീക്ക് വധശ്രമ കേസ് ; അച്ഛനും രണ്ടാനമ്മയും കുറ്റക്കാര്‍, 11 വര്‍ഷത്തിന് ശേഷം നീതി കിട്ടിയെന്ന് രാഗിണി

ഇടുക്കി: ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. 11 വര്‍ഷത്തിന് ശേഷമാണ് കേസില്‍ ഇവര്‍ പ്രതികളാണെന്ന് കോടതി വിധിച്ചത്. അഞ്ച് വയസുകാരന്‍ ഷഫീക്കിനെയാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ ഷഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഇടുക്കി ഒന്നാംക്ലാസ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ ഷെരീഫും അനീഷയും കുറ്റക്കാരാണെന്ന് വിധിച്ചത്. തന്റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി […]

ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ സെക്രട്ടറിക്കും വക്കീല്‍ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ സെക്രട്ടറി എ ജയതിലക്, ഗോപാലകൃഷ്ണന്‍ ഐഎഎസ് എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത്. കൂടാതെ മാതൃഭൂമി ദിനപത്രത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഉന്നതിയിലെ ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് താന്‍ നല്‍ല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. Also Read ; എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില അതീവ ഗുരുതരം തനിക്കെതിരെ വ്യാജരേഖ നിര്‍മിച്ചെന്നതടക്കം ആരോപിച്ചാണ് ജയതിലകിനും ഗോപാലകൃഷ്ണനും […]

എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില അതീവ ഗുരുതരം

കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ നില അതീവ ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപതിയില്‍ എംടിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി അധികൃതര്‍ പുറത്തിറക്കി. Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷനെതിരെ എഫ്‌ഐആര്‍ ഇട്ട് ക്രൈംബ്രാഞ്ച്, ചുമത്തിയത് തട്ടിപ്പുള്‍പ്പെടെ 7 വകുപ്പുകള്‍ ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ ശരീരത്തിന്റെ മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനവും മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു മാസത്തിനിടെ പല തവണയായി എം ടി […]

ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷനെതിരെ എഫ്‌ഐആര്‍ ഇട്ട് ക്രൈംബ്രാഞ്ച്, ചുമത്തിയത് തട്ടിപ്പുള്‍പ്പെടെ 7 വകുപ്പുകള്‍

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ എം എസ് സൊല്യൂഷന്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. Also Read ; കോണ്‍ഗ്രസില്‍ കരുത്താര്‍ജിക്കാനൊരുങ്ങി ചെന്നിത്തല; എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുടെ പരിപാടിയിലേക്കും ക്ഷണം ക്രൈംബ്രാഞ്ചിന്റെ അന്വേഷത്തില്‍ എം എസ് സൊല്യൂഷന്‍സ് ഉടമ എം എസ് ഷുഹൈബ് ചോദ്യ പേപ്പര്‍ ചോര്‍ത്തി എന്നാണ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് ഷുഹൈബിന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ്. പരാതി […]

കോണ്‍ഗ്രസില്‍ കരുത്താര്‍ജിക്കാനൊരുങ്ങി ചെന്നിത്തല; എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുടെ പരിപാടിയിലേക്കും ക്ഷണം

തിരുവനന്തപുരം: എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുടെ പരിപാടിയിലേക്കും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചു. ഈ മാസം 28ന് വൈക്കം ആശ്രമം ഹൈസ്‌കൂളില്‍ നിന്നാണ് ശിവഗിരി തീര്‍ത്ഥാടന പദയാത്ര ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച സമ്മേളനം എസ്എന്‍ഡിപി ശക്തികേന്ദ്രമായ വൈക്കത്ത് നടക്കുന്നുണ്ട്. ഈ സമ്മേളനമാണ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്. ഇതോടെ സാമുദായിക സംഘടനകളെ ഒപ്പം കൂട്ടി കോണ്‍ഗ്രസില്‍ കരുത്താര്‍ജിക്കാനൊരുങ്ങുകയാണ് ചെന്നിത്തല. Also Read; രാമക്ഷേത്രം ഒരു വികാരമായിരുന്നു, അത് എല്ലായിടത്തും ഉദാഹരണമാക്കേണ്ടതില്ല : മോഹന്‍ ഭാഗവത് കോണ്‍ഗ്രസിനോട് ഇടഞ്ഞുനില്‍ക്കുന്നകാലത്തും […]

രാമക്ഷേത്രം ഒരു വികാരമായിരുന്നു, അത് എല്ലായിടത്തും ഉദാഹരണമാക്കേണ്ടതില്ല : മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: രാജ്യത്ത് ക്ഷേത്ര-മസ്ജിത് തര്‍ക്കങ്ങള്‍ കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അയോധ്യയില്‍ രാമക്ഷേത്രം പണിതത് അതൊരു വികാരമായിരുന്നു. എന്നാല്‍ എല്ലായിടത്തും ഇത് ഉദാഹരണമാക്കേണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാമക്ഷേത്രം പണിതതിന് പിന്നാലെ രാജ്യത്ത് വിവിധയിടങ്ങളില്‍ സമാനമായ അവകാശവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. Also Read ; ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതിന് ശേഷം ചില വ്യക്തികള്‍ അത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. അവര്‍ ഹിന്ദുക്കളുടെ നേതാക്കളാകാന്‍ […]

ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു

ആലപ്പുഴ: ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് രംഗത്തെത്തിയതോടെയാണ് ആലപ്പുഴ സിപിഐഎമ്മിലെ അതൃപ്തി വീണ്ടും പുറംലോകത്തെത്തുന്നത്. ജി സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ വെളിച്ചമാണെന്നും അഭിമാനത്തോടെ ഉറക്കെ വിളിച്ച് പറയാവുന്ന പേരാണെന്നും ഷീബ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സഖാവിനെ കുറിച്ച് നാടുനീളെ കുറ്റം പറയുന്നവര്‍ വായിക്കാനാണ് കുറിപ്പെഴുതിയതെന്നും ഷീബ പറയുന്നു. Also Read; ഇടുക്കി സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ […]

ഇടുക്കി സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു

ഇടുക്കി: ഇടുക്കി കട്ടപ്പന സഹകരണ ബാങ്കിന് മുന്നില്‍ ആത്മഹത്യ ചെയ്ത് നിക്ഷേപകന്‍. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബു ആണ് ബാങ്കിന് മുന്‍പില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം തന്റെ നിക്ഷേപ തുക ആവശ്യപ്പെട്ട് സാബു ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ തുക ലഭിച്ചില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 7.3ംഓടെയാണ് സാബുവിനെ കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിന്റെ പടികള്‍ക്ക് സമീപം […]

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് ; പൊതുഭരണ വകുപ്പിലെ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ 6 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം. പൊതുഭരണ വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചു വിടണമെന്നും അനധികൃതമായി ഇവര്‍ കൈപ്പറ്റിയ പെന്‍ഷന്‍ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും പൊതുഭരണ അഡി. സെക്രട്ടറി നിര്‍ദ്ദേശിച്ചു.ഇതുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അതേസമയം പെന്‍ഷന്‍ തട്ടിപ്പില്‍ ഇന്നലെ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.എന്നാല്‍ സംഭവത്തില്‍ ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ നീക്കം. ഇതുവരെ നടപടി […]

ക്യാരക്ടര്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന മീന ഗണേഷ് ഓര്‍മയായി

പാലക്കാട്: നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഷൊര്‍ണൂര്‍ പി കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. സിനിമയ്ക്ക് പുറമെ സീരിയല്‍, നാടകം എന്നീ മേഖലകളിലും ശ്രദ്ധേയമായ കൈയൊപ്പ് പതിപ്പിച്ചു. 200 ലേറെ സിനിമകളിലും 25 ഓളം സീരിയലുകളിലും നിരവധി നാടകങ്ങളിലും വേഷമിട്ടു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി, നന്ദനം, മീശമാധവന്‍, നരന്‍ എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. സ്വാഭാവിക […]