October 16, 2026

അമ്മയുടെ മൃതദേഹം രഹസ്യമായി വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമം; മകന്‍ കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം വെണ്ണലയില്‍ സ്ത്രീയുടെ മൃതദേഹം രഹസ്യമായി വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍. വെണ്ണല സ്വദേശിനി അല്ലി(72)യാണ് മരിച്ചത്. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിക്കുന്നതുകണ്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് മകന്‍ പ്രദീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നാട്ടുകാര്‍ കാണുന്നത്. ‘സ്ഥിരം മദ്യപാനിയായ യുവാവ് കുഴിയെടുക്കുന്നത് കണ്ടപ്പോഴാണ് സംഭവം അറിഞ്ഞത്. ബുധനാഴ്ചയും പ്രദീപ് അമ്മയുമായി മരുന്ന് വാങ്ങാന്‍ പുറത്ത് പോയിരുന്നു. ഇയാള്‍ സ്ഥിരം മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. ബുധനാഴ്ച രാത്രിയും മദ്യലഹരിയിലായിരുന്നു. […]

മാര്‍ക്കുകള്‍ വാരിക്കോരി നല്‍കില്ല; പരീക്ഷാ രീതിയില്‍ അടിമുടി മാറ്റത്തിന് വിദ്യഭ്യാസ വകുപ്പ്

തിരുവനന്തപുരം: കുട്ടികള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കി എല്ലാവരേയും പാസാക്കി വിടുകയാണെന്നത് വിദ്യാഭ്യാസ വകുപ്പ് നേരിടുന്ന പ്രധാന ആക്ഷേമാണ്. ഈ വിമര്‍ശനം ശക്തമായി ഉയര്‍ന്നതോടെ പാസാകാന്‍ മിനിമം മാര്‍ക്ക് എന്ന നിബന്ധന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എല്ലാവരേയും പാസാക്കിവിടുന്നുവെന്ന പേരുദോഷം മാറ്റാന്‍ ഇപ്പോഴിതാ സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷ നടത്തിപ്പിന്റെ രീതി തന്നെ പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. Also Read; ജനുവരിയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഉത്തരാഖണ്ഡ്; ഫെബ്രുവരിയില്‍ നിയമസഭ ബില്‍ പാസാക്കിയിരുന്നു ഹൈസ്‌കൂള്‍ പരീക്ഷ പരിഷ്‌കരിക്കാനുള്ള എസ്.സി.ഇ.ആര്‍.ടി റിപ്പോര്‍ട്ട് […]

ജനുവരിയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഉത്തരാഖണ്ഡ്; ഫെബ്രുവരിയില്‍ നിയമസഭ ബില്‍ പാസാക്കിയിരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാര്‍. അടുത്ത വര്‍ഷം ജനുവരി മുതല്‍ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പില്‍ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. ഇതോടെ രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡ് നിയമസഭ ഏക സിവില്‍ കോഡ് ബില്‍ പാസാക്കിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 12ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. റിട്ട. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക […]

പോലീസും എ ഐ ക്യാമറകള്‍ സ്ഥാപിക്കും, റോഡിലെ മത്സരയോട്ടത്തിന് പിടി വീഴും

തിരുവനന്തപുരം: ഗതാഗത നിയമ ലംഘകരെ പൂട്ടാന്‍ തയാറെടുത്ത് പോലീസും. സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. റിപ്പോര്‍ട്ട് തയാറാക്കാന്‍ ട്രാഫിക്ക് ഐജിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. മോട്ടോര്‍ വാഹന നിയമപ്രകാരം ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴചുമത്താന്‍ മോട്ടോര്‍ വാഹന വകുപ്പിനും പോലീസിനും തുല്യ അധികാരമാണുള്ളത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മോട്ടോര്‍വാഹന വകുപ്പ് […]

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, അനധികൃതമായി കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടക്കണം

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെ നടപടി നേരിട്ടവരില്‍ ഉള്‍പ്പെടും. കൂടാതെ അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത പെന്‍ഷന്‍ കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് കണ്ടെത്തിയത്. ധന വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ […]

എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് സ്ഥാനക്കയറ്റം. ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മാര്‍ച്ച് – ഏപ്രില്‍ മാസത്തോടെ പുതിയ ഡിജിപി ചുമതലയേല്‍ക്കും. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. Also Read ; എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച കേന്ദ്ര നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി ; 132 കോടി ബില്ലില്‍ വയനാടിന്‌ ചെലവായത് 13 കോടി മാത്രം ബാക്കി 8 വര്‍ഷം മുന്‍പുള്ള ബില്ല് ‘തൃശ്ശൂര്‍ പൂരം കലക്കല്‍’, ആര്‍എസ്എസ് നേതാക്കളുമായി […]

എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച കേന്ദ്ര നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി ; 132 കോടി ബില്ലില്‍ വയനാടിന്‌ ചെലവായത് 13 കോടി മാത്രം ബാക്കി 8 വര്‍ഷം മുന്‍പുള്ള ബില്ല്

കൊച്ചി: വയനാട് ദുരന്തത്തില്‍ ദുരന്തവേളയില്‍ എയര്‍ലിഫ്റ്റിങ് ചെയ്തതിന് പണം ചോദിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി. എയര്‍ലിഫ്റ്റിങ് ചെയ്ത വകയില്‍ കേന്ദ്രം ചോദിച്ചത് 132.62 കോടി രൂപയാണെന്നും എന്നാല്‍ ഇതില്‍ 13 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ചെലവായതെന്നും കോടതി പറഞ്ഞു. കൂടാതെ 8 വര്‍ഷം മുന്‍പ് വരെയുള്ള ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയതെന്നും കോടതി ചോദിച്ചു. 132 കോടി കേന്ദ്രത്തിലേക്ക് അടയ്ക്കുന്നതിന് പകരം ഇപ്പോള്‍ പൂര്‍ത്തിയാക്കേണ്ട അടിയന്തര ആവശ്യങ്ങള്‍ക്ക് ചെലവിട്ടൂടെ എന്നും കോടതി […]

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് നല്‍കരുതെന്ന് ചൂണ്ടികാണിച്ച് മക്കളായ ആശ ലോറന്‍സും സുജാത ലോറന്‍സും സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയത്. മൃതദേഹം ഏറ്റെടുത്ത മെഡിക്കല്‍ കോളേജ് നടപടി ശരിവെച്ചാണ് കോടതിയുടെ ഉത്തരവ്. Also Read ; ശബരിമലക്കായി ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ ആലോചന മൃതദേഹം വൈദ്യപരിശോധനയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സിംഗിള്‍ ബെഞ്ച് സമാനമായ വിധി […]

ശബരിമലക്കായി ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ ആലോചന

ശബരിമല: ശബരിമലക്ക് വേണ്ടി മാത്രമായി ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ ആലോചനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളും വാര്‍ത്തകളും ലോകമെമ്പാടുമുള്ള ഭക്തരിലേക്ക് നേരിട്ട് എത്തിക്കാനായാണ് പുതിയ ചാനല്‍ ആരംഭിക്കുക. തിരുപ്പതി മോഡലില്‍ വാര്‍ത്ത സംവിധാനം സജ്ജമാക്കുന്നതിനെ സംബന്ധിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗൗരവമായി ആലോചിക്കുന്നത്. Also Read; അപകടമുണ്ടായാല്‍ പെര്‍മിറ്റ് റദ്ദാക്കും; ബസുകളെ ജിയോ ടാഗ് ചെയ്യും: നടപടി കടുപ്പിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ മണ്ഡല – മകരവിളക്ക് കാലയളവിലും മാസപൂജ വേളകളിലുമടക്കം ശബരിമലയിലെ വിശേഷങ്ങളും പ്രധാന […]

അപകടമുണ്ടായാല്‍ പെര്‍മിറ്റ് റദ്ദാക്കും; ബസുകളെ ജിയോ ടാഗ് ചെയ്യും: നടപടി കടുപ്പിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ നിരവധി ജീവനുകള്‍ ഇല്ലാതാക്കുന്ന സാഹചര്യത്തില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കര്‍ശന നടപടിക്കൊരുങ്ങി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസ് ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ അടക്കം കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബസില്‍ ജീവനക്കാരെ നിയമിക്കുന്നതിന്റെ നടപടികളും കര്‍ശനമാക്കും. ബസിലെ ഡ്രൈവിങ് സംബന്ധിച്ച് ഉയരുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ സ്വകാര്യ ബസ് […]