October 16, 2026

ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍ സിഇഒയുടെ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം ഇന്ന് ആരംഭിക്കും. ഇന്നലെ ഇതു സംബന്ധിച്ച അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പും ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍ സിഇഒയുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായവും തേടും. അതേസമയം എംഎസ് സൊല്യൂഷന്റെ വീഡിയോകളില്‍ അശ്ലീല പരാമര്‍ശം ഉണ്ടെന്ന എഐഎസ്എഫിന്റെ പരാതിയില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നല്‍കിയ പരാതി ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. […]

വയനാട് പുനരധിവാസം ; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടി നല്‍കി കേരളം

തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്ക് 100 വീട് വെച്ചു നല്‍കാമെന്ന സഹായ വാഗ്ദാനത്തോട് കേരളം ഇതുവരെ പ്രതികരിച്ചില്ലെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോപണത്തിന് മറുപടി നല്‍കി കേരളം. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോള്‍ കര്‍ണാടകയെ അറിയിക്കാമെന്നാണ് മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കിയത്. Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍സ് പരിധികളെല്ലാം ലംഘിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി, അന്വേഷത്തിന് ഉത്തരവിട്ടു കര്‍ണാടകയുടെ സഹായം ഉള്‍പ്പെടെ സ്‌പോണ്‍സര്‍ ഷിപ്പുകള്‍ക്കായി ഒരു ഫ്രയംവര്‍ക്ക് തയ്യാറാക്കിവരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സിദ്ധരാമയ്യക്ക് […]

ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍സ് പരിധികളെല്ലാം ലംഘിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി, അന്വേഷത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറലിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീഴ്ചകള്‍ തിരുത്തി മുന്നോട്ട്് പോകുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന യൂട്യൂബ് ചാനലിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി അധ്യാപകരുടെ സ്വകാര്യ ട്യൂഷനടക്കം അന്വേഷിക്കുമെന്നും പറഞ്ഞു. Also Read ; മണിയാര്‍ കരാര്‍ നീട്ടരുതെന്ന് വൈദ്യുതി […]

മണിയാര്‍ കരാര്‍ നീട്ടരുതെന്ന് വൈദ്യുതി വകുപ്പ് ; സര്‍ക്കാര്‍ തലത്തില്‍ ഭിന്നത

തിരുവനന്തപുരം: മണിയാര്‍ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിലെ ഭിന്നത മറനീക്കി പുറത്ത് വന്നു. കെഎസ്ഇബിയുമായി 30 വര്‍ഷത്തെ കരാര്‍ പൂര്‍ത്തിയാക്കിയ മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തലത്തിലെ ഭിന്നതയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മണിയാര്‍ പദ്ധതിയുടെ കരാര്‍ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്റെ നിലപാടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കരാര്‍ നീട്ടണമെന്ന വ്യവസായ വകുപ്പിന്റെ നിലപാടില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും മന്ത്രി […]

അരീക്കോട് ക്യാമ്പിലെ പോലീസുകാരന്റെ ആത്മഹത്യ ; കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് സൂചന, വിനീതിന്റെ കുറിപ്പ് പുറത്ത്

മലപ്പുറം: അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ ഹവില്‍ദാര്‍ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിനീത് സുഹൃത്തിന് അയച്ച കുറിപ്പ് പുറത്ത്. വിനീത് കടുത്ത മാനസിക സംഘര്‍ഷത്തിന് ഇരയായിരുന്നതായും സൂചനയുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് വിനീത് നല്‍കിയിരുന്നു. Also Read ; ശബരിമല ; പരമ്പരാഗത കാനന പാതയിലൂടെ വരുന്ന തീര്‍ത്ഥാടകര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം, പുതിയ പരിഷ്‌കാരമെന്ന് ദേവസ്വം ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ […]

ശബരിമല ; പരമ്പരാഗത കാനന പാതയിലൂടെ വരുന്ന തീര്‍ത്ഥാടകര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം, പുതിയ പരിഷ്‌കാരമെന്ന് ദേവസ്വം

പത്തനംതിട്ട: ശബരിമലയിലേക്ക് ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമായി ഇതാ പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നു. പരമ്പരാഗത കാനന പാത വഴി വരുന്നവര്‍ക്ക് പുതിയ ഇനി വരി നില്‍ക്കാതെ ദര്‍ശനം അനുവദിക്കും. എരുമേലിയിലും പുല്‍മേട്ടിലും തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക എന്‍ട്രി പാസ്സ് നല്‍കും. പരിഷ്‌കാരം ഈ മണ്ഡലകാലം മുതല്‍ നടപ്പിലാക്കുമെന്ന് ശബരിമല ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച: ആരോപണമുയര്‍ന്ന എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചു അതേസമയം ഇത്തവണ ശബരിമലയില്‍ തീര്‍ഥാടകരുടെ […]

ചോദ്യപേപ്പര്‍ ചോര്‍ച്ച: ആരോപണമുയര്‍ന്ന എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചു

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ ആരോപണമുയര്‍ന്ന എംഎസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചു. നിയമ നടപടികളുമായി സഹകരിക്കുമെന്നും യുട്യൂബ് ചാനലിലൂടെ എംഎസ് സുഹൈബ് വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി ആവശ്യപ്പെട്ട് കെഎസ്യു പോലീസില്‍ പരാതി നല്‍കിയിരുന്നു. നടപടി വൈകിയാല്‍ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എംഎസ് സൊല്യൂഷന്‍സിനെതിരെ 2021ല്‍ കോഴിക്കോട് ഡിഡിഇ നല്‍കിയ പരാതിയും പുറത്തുവന്നതിന് പിന്നാലെയാണ് യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. Also Read; പത്തനംതിട്ടയില്‍ ‘ഗ്യാങ്‌വാര്‍’ ; യുവാവിനെ […]

പത്തനംതിട്ടയില്‍ ‘ഗ്യാങ്‌വാര്‍’ ; യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി, പ്രതികള്‍ ഒളിവില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഗുണ്ടാ സംഘങ്ങളുടെ പകപോക്കലില്‍ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട റാന്നിയില്‍ ഇന്നലെ രാത്രിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിക്കിടെയാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. യുവാവിനെ കാര്‍ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്.സംഭവത്തില്‍ ചെതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്. Also Read ; സംസ്ഥാനത്ത് രാത്രിയും പകലും റോഡില്‍ കര്‍ശന പരിശോധന ; പനയംമ്പാടം പരിശോധന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും ബീവറേജസ് മദ്യവില്‍പ്പന ശാലയ്ക്ക് മുന്നില്‍ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ അടിപിടി ഉണ്ടാകുകയും ഇതേ ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. […]

സംസ്ഥാനത്ത് രാത്രിയും പകലും റോഡില്‍ കര്‍ശന പരിശോധന ; പനയംമ്പാടം പരിശോധന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ മൂലം ആളുകളുടെ ജീവന്‍ നഷ്ട്‌പ്പെടുന്ന സംഭവം തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്‍ലൈനായിട്ടാണ് യോഗം ചേരുന്നത്. Also Read ; തബല മാന്ത്രികന്‍ അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിര്‍ ഹുസൈന് വിട… ജില്ലാ പോലീസ് മേധാവിമാര്‍, റെയ്ഞ്ച് ഡിഐജി- ഐജിമാരും യോഗത്തില്‍ പങ്കെടുക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗതവകുപ്പുമായി ചേര്‍ന്ന് രാത്രിയും പകലും പരിശോധന കര്‍ശനമാക്കാന്‍ […]

തബല മാന്ത്രികന്‍ അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിര്‍ ഹുസൈന് വിട…

ഡല്‍ഹി: അര നൂറ്റാണ്ടിലേറെ ലോകസംഗീതത്തില്‍ നിറഞ്ഞുനിന്ന ലോകപ്രശസ്തനായ തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന് വിട. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. Also Read; സ്‌കൂള്‍ കലോത്സവ അവതരണഗാനത്തിന്റെ നൃത്താവിഷ്‌കാരം ഏറ്റെടുത്ത് കലാമണ്ഡലം; കുട്ടികളെ സൗജന്യമായി പഠിപ്പിക്കും: അന്തസ്സെന്ന് മന്ത്രി സാക്കിര്‍ ഹുസൈന്‍ അന്തരിച്ചതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉള്‍പ്പെടെ ഞായറാഴ്ച രാത്രി ട്വീറ്റ് ചെയ്തതോടെ രാജ്യമെങ്ങുമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, കുടുംബം ഇത് […]