October 16, 2026

സ്‌കൂള്‍ കലോത്സവ അവതരണഗാനത്തിന്റെ നൃത്താവിഷ്‌കാരം ഏറ്റെടുത്ത് കലാമണ്ഡലം; കുട്ടികളെ സൗജന്യമായി പഠിപ്പിക്കും: അന്തസ്സെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം ചിട്ടപ്പെടുത്തി കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം. ഈ നൃത്തം കുട്ടികളെ പഠിപ്പിക്കാനായി ഒരു നടി 5 ലക്ഷം രൂപ ചോദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത് വലിയ വിവാദമായിരുന്നു. പിന്നാലെ ഈ പ്രസ്ഥാവന മന്ത്രി പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവതരണഗാനത്തിന്റെ നൃത്തം ആര് പഠിപ്പിക്കുമെന്ന ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. തുടര്‍ന്നാണ് കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് പറഞ്ഞ് കലാമണ്ഡലം രംഗത്തെത്തുന്നത്. കലാമണ്ഡലത്തിലെ അധ്യാപകരും പിജി വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് […]

ശബരിമല തീര്‍ത്ഥാടകര്‍ക്കായി 5 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ; ഡിസംബര്‍ 19 മുതല്‍ ജനുവരി 24 വരെയാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 19 മുതല്‍ ജനുവരി 24 വരെയാണ് ഈ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത്.അഞ്ച് സ്‌പെഷ്യല്‍ ട്രെയിനുകളാണ് അയ്യപ്പ ഭക്തര്‍ക്കായി സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്പര്‍ 07177 വിജയവാഡ-കൊല്ലം സ്പെഷ്യല്‍ ഡിസംബര്‍ 21നും 28 നും, ട്രെയിന്‍ നമ്പര്‍ 07178 കൊല്ലം-കാക്കിനട ടൗണ്‍ സ്‌പെഷല്‍ ഡിസംബര്‍ 16, 23, 30 തിയതികളിലും സര്‍വ്വീസ് നടത്തും.ട്രെയിന്‍ നമ്പര്‍ 07175 സെക്കന്തരാബാദ്- കൊല്ലം സ്‌പെഷ്യല്‍ ജനുവരി 2,9, 16 തിയതികളിലും […]

കോന്നി അപകടം വേദനാജനകം; റോഡിന്റെ അപാകത ആണെങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും: കെ ബി ഗണേഷ് കുമാര്‍

പത്തനംതിട്ട: കോന്നിയില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം വേദനാജനകമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അടുത്തിടെയായി അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ‘കോന്നിയിലെ അപകടം വളരെ ദുഃഖകരമാണ്. ശബരിമല സീസണാണ്. നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കാറിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് എംവിഡിയുടെയും പൊലീസിന്റെയും വിലയിരുത്തല്‍. വാഹനമോടിക്കുമ്പോള്‍ ഉറക്കം വന്നാല്‍ വണ്ടി നിര്‍ത്തിയിട്ട് ഉറങ്ങണം. വീട്ടില്‍ പോയി ഉറങ്ങാമെന്നൊന്നും കരുതരുത്. നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങള്‍ ഉണ്ടാവുന്നത്. എല്ലാവരും ശ്രദ്ധിക്കണം. […]

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുന്നത്. അതേസമയം ബില്ലിനെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് സാധ്യത. Also Read ; ആന്‍ഡമാന്‍ കടലിനുമുകളിലെ ചക്രവാതച്ചുഴി; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത എന്നാല്‍ ഈ ബില്‍ നിലവില്‍ വന്നാല്‍ 2034 മുതല്‍ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച നടത്താനാണ് തീരുമാനം.ഭരണഘടന അനുച്ഛേദം 83 ഉം 172 […]

ആന്‍ഡമാന്‍ കടലിനുമുകളിലെ ചക്രവാതച്ചുഴി; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് കേരളത്തില്‍ മഴമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഡിസംബര്‍ 18 ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ 4 ജില്ലകളില്‍ 18 ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. Also Read; ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം […]

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം ; യൂട്യൂബ് ചാനല്‍ പ്രതിനിധികളുടെയും  അധ്യാപകരുടെയും മൊഴിയെടുക്കും

തിരുവനന്തപുരം: ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ യൂട്യൂബ് ചാനല്‍ പ്രതിനിധികളില്‍ നിന്നും ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകരില്‍ നിന്നും പോലീസ് ഉടന്‍ മൊഴിയെടുക്കും. പോലീസ് അന്വേഷണത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും പരിശോധന നടത്തുന്നുണ്ട്. അതേസമയം ചോര്‍ച്ചക്ക് പിന്നിലാരെന്ന് കണ്ടെത്താന്‍ സമഗ്ര അന്വേഷണമാണ് നടക്കുക. പത്താം തരം വരെയുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയത് ഓരോ ഡയറ്റുകളിലെ അധ്യാപകരാണ്. ഇവരുടെയെല്ലാം മൊഴിരേഖപ്പെടുത്താനാണ് പോലീസ് നീക്കം. Also Read ; ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു ചോര്‍ത്തിയിട്ടില്ലെന്ന് […]

ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കൂടല്‍മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാല് മരണം. അപകടത്തില്‍ കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. മലേഷ്യയിലുണ്ടായിരുന്ന മകള്‍ അനുവിനെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് വിളിച്ചുകൊണ്ട് വരികെയായിരുന്നു കാറിലുണ്ടായിരുന്നവര്‍. ഒരു കുടംബത്തിലെ നാലുപേരാണ് മരിച്ചത്. അനുവിന്റെ ഭര്‍ത്താവാണ് നിഖില്‍. നിഖിലിന്റെ അച്ഛനാണ് മത്തായി ഈപ്പന്‍, അനുവിന്റെ അച്ഛനാണ് ബിജു പി ജോര്‍ജ്. ഇവരില്‍ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് […]

മെക് സെവന്‍ വ്യായാമ കൂട്ടായ്മക്ക് പിറകില്‍ തീവ്രവാദ സംഘടനകളോ? സി പി എം ആരോപണം ശരിവെച്ച് എ പി സുന്നി നേതാവ്, അന്വേഷണം തുടങ്ങി എന്‍ ഐ എ – VIDEO കാണാം

കോഴിക്കോട്: മലബാറിലെ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് സെവന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹൈജാക്ക് ചെയ്തെന്ന ആരോപണങ്ങള്‍ക്കിടെ വിഷയത്തില്‍ എന്‍ ഐ എ പ്രാഥമിക അന്വേഷണം തുടങ്ങി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മെക് സെവന്‍ പെട്ടെന്ന് വളര്‍ന്ന് മലബാറില്‍ നിരവധി ശാഖകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ തീവ്രവാദ സംഘടനകള്‍ കടന്നുകൂടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.   ഇതോടെയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമടക്കം നിജസ്ഥിതി പരിശോധിക്കുന്നത്. മലബാര്‍ മേഖലയില്‍ മെക് സെവന്‍ പ്രവര്‍ത്തനം വ്യാപകമാകുന്നതായും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്നും […]

പനയമ്പാടം അപകടം ; അടിയന്തര പരിഷ്‌കരണം നിര്‍ദേശിച്ച് കെ ബി ഗണേഷ്‌കുമാര്‍, റോഡ് വീണ്ടും പരുക്കന്‍ ആക്കുമെന്നും വാഗ്ദാനം

പാലക്കാട്: പാലക്കാട് പനയമ്പാടത്ത് നാല് കുട്ടികളുടെ ജീവനെടുത്ത അപകടത്തില്‍ റോഡിന്റെ അപകടാവസ്ഥയില്‍ അടിയന്തര പരിഷ്‌കരണം നിര്‍ദേശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. Also Read ; ചന്ദ്രികയുടെ ഈ-പേപ്പര്‍ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയില്‍; സാങ്കേതിക പ്രശ്‌നമെന്ന് വിശദീകരണം നിലവിലെ ഓട്ടോ സ്റ്റാന്‍ഡ് മറുവശത്തേക്ക് മാറ്റിയും റോഡില്‍ ഡിവൈഡര്‍ ഒരുക്കിയും സുരക്ഷകൂട്ടുമെന്ന് മന്ത്രി പറഞ്ഞു. റോഡ് നവീകരണം നടത്താന്‍ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും നിരസിച്ചാല്‍, സംസ്ഥാനം തന്നെ ചെയ്യുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.അപകടത്തെ തുടര്‍ന്ന് […]

ചന്ദ്രികയുടെ ഈ-പേപ്പര്‍ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയില്‍; സാങ്കേതിക പ്രശ്‌നമെന്ന് വിശദീകരണം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച പരസ്യം പ്രസിദ്ധീകരിച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ ഇ-പേപ്പര്‍. ചന്ദ്രികയുടെ കോഴിക്കോട് എഡിഷണില്‍ അച്ചടിച്ച എറണാകുളം മാര്‍ക്കറ്റ് കോംപ്ലക്‌സ് ഉദ്ഘാടന പരസ്യത്തിലാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ചത്. അതേസമയം ഇതേ പരസ്യം അച്ചടിച്ച പത്രത്തില്‍ ഇങ്ങനെ മുഖം മറച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. Also Read ; പൂരം കലക്കല്‍ വിവാദം ; ‘രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് സുനില്‍ കുമാര്‍’, മൊഴിയെടുക്കാന്‍ അന്വേഷണ സംഘം മറ്റ് ജില്ലകളുടെ ഓണ്‍ലൈന്‍ എഡിഷണിലും മുഖം മറച്ചിട്ടില്ല. എന്നാല്‍ കോഴിക്കോട് ജില്ലയുടെ ഓണ്‍ലൈന്‍ […]