October 17, 2026

പൂരം കലക്കല്‍ വിവാദം ; ‘രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് സുനില്‍ കുമാര്‍’, മൊഴിയെടുക്കാന്‍ അന്വേഷണ സംഘം

തൃശ്ശൂര്‍: പൂരം കലക്കല്‍ വിവാദത്തില്‍ സിപിഐ നേതാവ് വി എസ് സുനില്‍കുറിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് അന്വേഷണ സംഘം. പൂരം കലക്കല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ആവര്‍ത്തിച്ച് സുനില്‍കുമാര്‍. സംഭവത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ്‌ഗോപിക്കും പങ്കുണ്ടെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ ഇതെല്ലാം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ പൂര വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് മൊഴിയായി ഇക്കാര്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ അദ്ദേഹം തന്നെ കേള്‍ക്കാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതിയിരുന്നതെന്നും പറഞ്ഞു. Also […]

ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ ഗേറ്റില്‍ കോര്‍ത്ത നിലയില്‍ അജ്ഞാത മൃതദേഹം ; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: ഹൈക്കോടതിക്ക് സമീപത്തുള്ള മംഗളവനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മംഗളവനത്തിന്റെ ഉള്ളിലായി സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത് വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്‌നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. സ്ഥലത്ത് പോലീസെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചു. Also Read ; വിസ നിയമത്തില്‍ അടിമുടി മാറ്റവുമായി കുവൈത്ത് ; പ്രധാനപ്പെട്ട മാറ്റങ്ങള്‍ അറിയാം… സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസ്‌കനാണ് മരിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ഹൈക്കോടതിയുടെ സമീപമാണെങ്കിലും മംഗള […]

വിസ നിയമത്തില്‍ അടിമുടി മാറ്റവുമായി കുവൈത്ത് ; പ്രധാനപ്പെട്ട മാറ്റങ്ങള്‍ അറിയാം…

കുവൈത്ത് സിറ്റി: റെസിഡന്‍സി നിയമത്തില്‍ മാറ്റം വരുത്തി കുവൈത്ത്. 60 വര്‍ഷത്തിലേറെയായി രാജ്യത്ത് നിലനിന്നിരുന്ന റെസിഡന്‍സി നിയമമാണ് മാറ്റം വരുത്തി പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിയമത്തിലൂടെ രാജ്യത്തിന്റെ ഇമിഗ്രേഷന്‍ നയം നവീകരിക്കാനും വിസ വ്യാപാരം, കുടിയേറ്റ തൊഴിലാളികളുടെ ചികിത്സ തുടങ്ങിയ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് ലക്ഷ്യമിടുന്നത്. നവംബര്‍ 28നാണ് പുതിയ നിയമം ഭരണകൂടം അവതരിപ്പിച്ചത്. Also Read ; സീരിയല്‍ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനങ്ങള്‍ തകര്‍ത്ത് പടയപ്പ; ഒഴിവായത് വന്‍ ദുരന്തം പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട […]

സീരിയല്‍ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനങ്ങള്‍ തകര്‍ത്ത് പടയപ്പ; ഒഴിവായത് വന്‍ ദുരന്തം

ഇടുക്കി: മൂന്നാറില്‍ സീരിയല്‍ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനം തകര്‍ത്ത് പടയപ്പ. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പ കുതിച്ചെത്തുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. സൈലന്റ് വാലി ലൊക്കേഷനായിട്ടുള്ള സീരിയല്‍ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പയുടെ അപ്രതീക്ഷിത വരവ്. വനംവകുപ്പ് ആര്‍ ആര്‍ ടി ഡെപ്യൂട്ടി റെയ്ഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി. Join with […]

ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം; അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. ചോദ്യ പേപ്പര്‍ എങ്ങനെ പുറത്തായി എന്നത് പരിശോധിക്കും. ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കോ, ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കോ യൂട്യൂബ് ചാനലുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. Also Read ; പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന ; ഗതാഗത മന്ത്രിയും സ്ഥലം സന്ദര്‍ശിക്കും കഴിഞ്ഞ ദിവസമാണ് എം എസ് സൊല്യൂഷന്‍ എന്ന യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങള്‍ പുറത്തായത്. പ്ലസ് വണ്‍ കണക്ക് […]

പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന ; ഗതാഗത മന്ത്രിയും സ്ഥലം സന്ദര്‍ശിക്കും

പാലക്കാട്: പാലക്കാട് പനയംപാടത്ത് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തില്‍ മേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവേ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. അതേസമയം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇന്ന് രാവിലെ 11.30ക്ക് അപകടം മേഖല സന്ദര്‍ശിക്കും. ഇന്നലെ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പനയംപാടത്ത് ഇന്ന് സംയുക്ത പരിശോധന […]

ഒരു രാത്രിയിലെ ജയില്‍ വാസത്തിന് ശേഷം അല്ലു അര്‍ജുന്‍ പുറത്തിറങ്ങി

ഹൈദരാബാദ്: ഒരു രാത്രിയിലെ ജയില്‍ വാസത്തിന് ശേഷം അല്ലു അര്‍ജുന്‍ പുറത്തിറങ്ങി. പുഷ്പ 2 സിനിമയുടെ പ്രൈമറി ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് നടനെ പോലീസ് അറസ്റ്റ് ചെയതത്. ഇന്നലെ ഉച്ചമുതല്‍ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്നലെ രാത്രി ജയില്‍ വാസത്തിന് ഒടുവിലാണ് അല്ലു അര്‍ജുന്‍ പുറത്തിറങ്ങുന്നത്. ഇടക്കാല ജാമ്യം നല്‍കിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അല്ലുവിന്റെ […]

വീട്ടിലേക്ക് അപ്രതീക്ഷിതമായി പോലീസെത്തിയപ്പോള്‍ അല്ലു അര്‍ജുന്‍ അസ്വസ്ഥനായി, അനുമതിയില്ലാതെ വീട്ടിലേക്ക് കയറി വന്നതില്‍ നടന്‍ അതൃപ്തി അറിയിച്ചു, ഭാര്യയും പിതാവും പൊട്ടിത്തെറിച്ചു

അല്ലു അര്‍ജുന്റെ അറസ്റ്റ് ഇന്ത്യന്‍ സിനിമാ വ്യവസായത്തെത്തന്നെ അമ്പരപ്പിച്ചിരിക്കുന്നു. അറസ്റ്റിനെതിരെ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ബി ആര്‍ എസ് നേതാവ് കെ ടി രാമറാവു അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ഥ ഉത്തരവാദികളാരാണ്? ഉത്തരവാദിയല്ലാത്ത ഒരു സംഭവത്തിന്റെ പേരില്‍ അല്ലു അര്‍ജുനോട് ഒരു കുറ്റവാളിയെപ്പോലെയാണ് പോലീസ് പെരുമാറിയതെന്ന് കെ ടി ആര്‍ പറഞ്ഞു. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് നടനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് ചുമത്തിയതെന്നാണ് വിവരം. 10 […]

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയ്യേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌  യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുനെ കോടതി റിമാന്‍ഡ് ചെയ്തു. നമ്പള്ളി കോടതിയാണ് നടനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ഇതേ സമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ നല്‍കിയ ഹര്‍ജി തെലങ്കാന ഹൈക്കോടതി വെള്ളിയാഴ്ച വൈകീട്ട് പരിഗണിക്കുകയാണ്. ഇതില്‍ ഹൈക്കോടതി വിധി അനുസരിച്ചാകും നടനെ ജയിലിലേക്ക് മാറ്റണോ എന്നകാര്യത്തില്‍ കോടതി അന്തിമതീരുമാനമെടുക്കുക. Join  with metropost […]

‘കള്ളന്‍ എംകെ രാഘവന്‍ നിനക്ക് മാപ്പില്ല’; എംകെ രാഘവനെതിരെ പയ്യന്നൂരില്‍ പോസ്റ്റര്‍

കണ്ണൂര്‍: എംകെ രാഘവനെതിരെ പയ്യന്നൂരില്‍ പോസ്റ്റര്‍. മാടായി കോളജിലെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദം പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെ എം.കെ രാഘവന്‍ എം.പിയും കണ്ണൂര്‍ കോണ്‍ഗ്രസും തമ്മിലുള്ള പോര് അയവില്ലാതെ തുടരുകയാണ് ഇതിനിടയിലാണ് രാഘവനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പയ്യന്നൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് മതിലിലാണ് എം.കെ രാഘവന് മാപ്പില്ലെന്നും ഒറ്റുകാരനെന്നും ആരോപിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കളളന്‍ എംകെ രാഘവന്‍ നിനക്ക് മാപ്പില്ലെന്നും പോസ്റ്ററിലുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ ഗാന്ധിമന്ദിരം മറ്റൊരു താഴിട്ട് പൂട്ടുകയും ചെയ്തു. […]