October 18, 2026

മകള്‍ക്ക് ലൈംഗിക പീഡനം; കുവൈത്തില്‍ നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി തിരിച്ചുപോയി പിതാവ്

ഹൈദരാബാദ്: 12 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബന്ധുവിനെ വകവരുത്താന്‍ ഗള്‍ഫില്‍ നിന്നും പറന്നെത്തി പിതാവ്. അക്രമിയെ കൊലപ്പെടുത്തിയശേഷം അന്ന് വൈകീട്ടുതന്നെ പിതാവ് വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. ഡിസംബര്‍ ആറിന് ആന്ധ്രാപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കൊലപാതകക്കേസ് അന്വേഷിച്ച പോലീസിന് ആദ്യഘട്ടത്തില്‍ തുമ്പൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ സ്വന്തം യുട്യൂബ് ചാനലിലൂടെ കൊലപാതകം നടത്തിയയാള്‍ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. 15 വര്‍ഷമായി കുവൈത്തില്‍ ജോലിചെയ്യുന്ന ആന്ധ്രപ്രദേശ് സ്വദേശിയാണ് കൊലപാതകം നടത്തിയത്. Also Read; 18-ാമത്തെ ലോക ചെസ് […]

സ്‌കൂള്‍ കലോത്സവ വേദികളിലെ സ്ഥിരം മണവാട്ടിയാകാന്‍ ആയിഷ ഇനിയില്ല

പാലക്കാട്: രണ്ടാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ സ്‌കൂള്‍ കലോത്സവത്തിലെ സ്ഥിരം മണവാട്ടിയായിരുന്ന ആയിഷ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന സത്യം ഉള്‍കൊള്ളാന്‍ ആകാതെ കൂട്ടുകാരും അധ്യാപകരും. പാലക്കാട് ഇന്നലെ നടന്ന അപകടത്തില്‍ മരിച്ച ആയിഷ സ്‌കൂള്‍ കലോത്സ വേദികളിലെ സ്ഥിരം മണവാട്ടിയായിരുന്നു. ഏറ്റവും ഒടുവില്‍ ശ്രീകൃഷ്ണപുരത്തുവച്ചു നടന്ന പാലക്കാട് ജില്ലാ യുവജനോത്സവത്തിലും ആയിഷ പങ്കെടുത്തിരുന്നു. കലയ്‌ക്കൊപ്പം പഠനത്തിലും ആയിഷ മിടുക്കിയായിരുന്നു. Also Read ; 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസില്‍; ലോക ചെസ് […]

18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസില്‍; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം ഗുകേഷ്

സെന്റോസ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം ഗുകേഷ്. 14-ാമത്തെയും അവസാനത്തെയും മത്സരത്തില്‍ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ച് ചാമ്പ്യനാകാന്‍ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ് ഗുകേഷ് ജയം കൈവരിച്ചത്. ഇതോടെ ഏറ്റവും പ്രായംകുറഞ്ഞ വിശ്വകിരീട വിജയി എന്ന ചരിത്ര നേട്ടമാണ് ഇന്ത്യന്‍ താരം ഗുകേഷ് സ്വന്തമാക്കിയിരിക്കുന്നത്. 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസില്‍ നേടിയെന്ന കൗതുകവും ഈ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. Also Read; ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാനൊരുങ്ങി കേന്ദ്രം […]

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാനൊരുങ്ങി കേന്ദ്രം ; സമയംവേണമെന്ന് തെര. കമ്മീഷന്‍

ഡല്‍ഹി: പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രം. ഇന്നലെ ഇതു സംബന്ധിച്ച കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി രാംനാഥ് ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചതിന് പിന്നാലെയാണ് ബില്ലിന് മന്ത്രിസഭ പച്ചക്കൊടി നല്‍കിയത്. പക്ഷേ ഈ നിയമം 2034 ല്‍ മാത്രമേ നടപ്പാക്കാനാകൂവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബില്ല് പ്രകാരം ആദ്യ വിജ്ഞാപനം 2029 ലെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. ബില്ല് പാസാക്കിയ […]

വിമാനത്താവളത്തില്‍ ഒരു ദിവസം മുഴുവന്‍ കുടുങ്ങിക്കിടന്ന് യാത്രക്കാര്‍; സൗകര്യമൊരുക്കാതെ അധികൃതര്‍

അങ്കാറ: വിമാനത്താവളത്തില്‍ ഒരു ദിവസം മുഴുവന്‍ കുടുങ്ങിക്കിടന്ന് യാത്രക്കാര്‍. ഡല്‍ഹി, മുംബൈ, തുര്‍ക്കി എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകേണ്ടിയിരുന്ന 400ഓളം യാത്രക്കാരാണ് ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയത്. ഇതുസംബന്ധിച്ച് യാത്രക്കാര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളിട്ടിരുന്നു. യാത്രക്കാരുടെ പരാതിയില്‍ ഇന്‍ഡിഗോയും പ്രതികരിച്ചിട്ടുണ്ട്. എക്‌സിലും ലിങ്ക്ഡിനിലും വിമാനം റദ്ദാക്കിയ വിവരങ്ങള്‍ യാത്രക്കാര്‍ പങ്കുവച്ചിരുന്നു. ആദ്യം വിമാനം അരമണിക്കൂര്‍ വീതം രണ്ടു തവണ വൈകുമെന്ന് അറിയിച്ചതായും പിന്നാലെ റദ്ദാക്കിയെന്നും 12 മണിക്കൂര്‍ കഴിഞ്ഞതോടെ യാത്ര വീണ്ടും ഷെഡ്യൂള്‍ ചെയ്തെന്നും യാത്രക്കാരിലൊരാളായ അനുശ്രീ ബന്‍സാലി എക്‌സില്‍ […]

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും പ്രവചിച്ചിട്ടുണ്ട്. Also Read ; നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷി പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. […]

നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷി പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു

ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വ്യക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ട് വ്യക്കകളും തകരാറിലായതോടെ സുമനസ്സുകളുടെ സഹായത്തോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാര്‍ മുന്നോട്ട് പോയിരുന്നത്. ഇതിനിടയില്‍ ഹൃദയാഘാതം സംഭവിച്ചതോടെ അദ്ദേഹത്തിന്റെ നില ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തലച്ചോറിലെ അണുബാധയും ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാക്കി. Also Read; പാലക്കാട് അപകടം ; കുട്ടികളുടെ മടക്കവും ഒന്നിച്ച്, സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി നടിയെ ആക്രമിച്ച കേസില്‍ […]

പാലക്കാട് അപകടം ; കുട്ടികളുടെ മടക്കവും ഒന്നിച്ച്, സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി

പാലക്കാട്: പാലക്കാട് ലോറി അപകടത്തില്‍ മരിച്ച കുട്ടികളുടെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി. നാല് കുട്ടികളുടെയും സംസ്‌കാരം ഒന്നിച്ചായിരിക്കും നടക്കുക. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് രാവിലെ ആറ് മണിക്കാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. തുടര്‍ന്ന് എട്ടരയോടെ തന്നെ പൊതുദര്‍ശനം ആരംഭിച്ചിരുന്നു. Also Read ; തീരാനോവായി വിദ്യാര്‍ത്ഥികളുടെ മരണം, റിദയുടെ മൃതദേഹത്തിനരികെ തളര്‍ന്നുവീണ് മാതാപിതാക്കള്‍ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ അപകട വാര്‍ത്ത പുറം ലോകം അറിഞ്ഞത്. വൈകീട്ട് സ്‌കൂള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥികളുടെ […]

തീരാനോവായി വിദ്യാര്‍ത്ഥികളുടെ മരണം, റിദയുടെ മൃതദേഹത്തിനരികെ തളര്‍ന്നുവീണ് മാതാപിതാക്കള്‍

പാലക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറി ഇടിച്ചു കയറി മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോള്‍ ഏവരുടെയും കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് കണ്ടത്. കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും കുടുംബക്കാരും നിസഹായരായി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കുട്ടികളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. രാവിലെ പത്തരയോടെ തന്നെ തുപ്പനാട് മസ്ജിദില്‍ കുട്ടികളുടെ മൃതദേഹം ഒന്നിച്ച് സംസ്‌കരിക്കും.   ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണമായി അപകടമുണ്ടായത്. അപകടത്തില്‍ നാല് കുട്ടികളുടെ ജീവനാണ് നഷ്ടമായത്. കരിമ്പ […]

വഞ്ചിയൂരില്‍ ഗതാഗതം തടസ്സപ്പെടുത്തിയുള്ള സിപിഐഎം സമ്മേളനം: കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കണമെന്ന് പോലീസ്

തിരുവനന്തപുരം: ഒരു ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി വഞ്ചിയൂർ റോഡ് നടത്തിയ സിപിഐഎം ഏരിയ സമ്മേളനത്തിലെ കോടതിലക്ഷ്യ നടപടികൾ ഒഴിവാക്കണമെന്ന് പോലീസ്. പൊതുവഴി തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടാൻ അനുമതി നൽകിയിട്ടില്ലെന്നും സ്റ്റേജ് പൊളിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. അതേസമയം, സംഘാടകരായ 40 പേർക്കെതിരെ കേസെടുത്തു. ‘സ്റ്റേജിൽ ആരൊക്കെയാണ് ഇരുന്നത് ? അവരെ പ്രതികളാക്കിയോ.? അവിടെ നടത്തിയ നാടക സംഘത്തിൻ്റെ വാഹനം പിടിച്ചെടുത്തോ? ധപ്രവർത്തകർ എത്താനായി സ്‌കൂൾ ബസ് ഉപയോഗിച്ചോ? പോലീസിൻ്റെ ചുമതലയെന്താണ് തുടങ്ങിയ ചോദ്യങ്ങൾ […]