October 18, 2026

കേരളത്തില്‍ മഴ ശക്തമാകുന്നു ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. തെക്കന്‍, മധ്യ കേരളത്തിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് കാലാവസ്ഥാ വിഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. Also Read ; പ്രൊവിഡന്റ് ഫണ്ട് എടിഎം വഴി പിന്‍വലിക്കാം…. മന്നാര്‍ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് ഇത് നീങ്ങി ശക്തി കുറയാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. കേരളത്തില്‍ അടുത്ത […]

പ്രൊവിഡന്റ് ഫണ്ട് എടിഎം വഴി പിന്‍വലിക്കാം….

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാര്‍ക്ക് ജനുവരി മുതല്‍ പി എഫ് തുക എടിഎം വഴി പിന്‍വലിക്കാനാകും. ഇതിനായി പിഎഫ് ഉടമകള്‍ക്ക് എടിഎം നല്‍കും. മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനായി തൊഴില്‍ മന്ത്രാലയം ഐടി സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. Also Read ; തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സ്റ്റാലിനും പിണറായിയും എടിഎം വഴി പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കുന്ന സംവിധാനത്തിലൂടെ പക്ഷേ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കില്ല. മറിച്ച്, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 […]

തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സ്റ്റാലിനും പിണറായിയും

വൈക്കം: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് തന്തൈ പെരിയാര്‍ സ്മാരകം നവീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും നിര്‍വഹിച്ചു. പെരിയാര്‍ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം നടന്നു.കേരള മന്ത്രിമാരായ വി എന്‍ വാസവനും സജി ചെറിയാനും തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകന്‍, ഇ വി വേലു, എം പി സ്വാമിനാഥന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. Also Read ; മീറ്ററിടാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, ആളറിയാതെ നടുറോഡില്‍ എ.എംവിഐയെ […]

മീറ്ററിടാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, ആളറിയാതെ നടുറോഡില്‍ എ.എംവിഐയെ ഇറക്കിവിട്ടു, ഓട്ടോഡ്രൈവര്‍ക്ക് പണി പാളി….

കൊച്ചി: ഓട്ടോറിക്ഷയില്‍ മീറ്ററിടാന്‍ പറഞ്ഞത് ഡ്രൈവര്‍ക്ക് ഇഷ്ടപ്പെട്ടില്ല തുടര്‍ന്ന് യാത്രികനെ ഇറക്കിവിട്ടു. പിന്നാലെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ആര്‍ടിഒ ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയാണ് ഓട്ടോക്കാരന്‍ ആളറിയാതെ നടുറോഡില്‍ ഇറക്കിവിട്ടത്. ഇറക്കിവിട്ടതിന് പിന്നാലെ ഓട്ടോയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ഓഫീസറോട് ഡ്രൈവര്‍ മോശമായി സംസാരിച്ചെന്നും വിവരമുണ്ട്. Also Read ; തോട്ടട ഐടിഐയിലെ സംഘര്‍ഷം ; എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ് സംഭവത്തില്‍ നെടുമ്പാശ്ശേരി സ്വദേശി വിസി സുരേഷ് കുമാറിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. […]

തോട്ടട ഐടിഐയിലെ സംഘര്‍ഷം ; എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂര്‍: തോട്ടട ഐടിഐയിലെ എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷത്തില്‍ ഇരുകൂട്ടരെയും പ്രതിചേര്‍ത്ത് കേസെടുത്ത് പോലീസ്. സംഘര്‍ഷത്തില്‍ പരുക്കേറ്റ കെഎസ്യു പ്രവര്‍ത്തകന്‍ മുഹമ്മദ് റിബിന്റെ പരാതിയില്‍ 11 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പരുക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ആഷിക്കിന്റെ പരാതിയില്‍ 6 കെ എസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെയുമാണ് കേസെടുത്തത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതില്‍ 17 എസ്എഫ്‌ഐ, കെഎസ്യു പ്രവര്‍ത്തകരുടെ പേരിലും കേസുണ്ട്. സംഭവത്തില്‍ നാളെ മുഴുവന്‍ രാഷ്ട്രീയ സംഘടനകളെയും ഉള്‍പ്പെടുത്തി പോലീസ് സര്‍വകക്ഷിയോഗം ചേരും. Also Read ; ലോക […]

ലോക വ്യാപകമായി നാല് മണിക്കൂറിലേറെ പണിമുടക്കി ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം; മാപ്പ് ചോദിച്ച് മെറ്റ

ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ ആശങ്കയിലാക്കി മെറ്റയുടെ വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ പണിമുടക്കി. ഇന്നലെ രാത്രി 11 മണിയോടെ മെറ്റ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. തുടര്‍ന്ന് നാല് മണിക്കൂറിലേറെ സമയമെടുത്താണ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മെറ്റയ്ക്ക സാധിച്ചത്. മൂന്ന് പ്ലാറ്റ്ഫോമുകളുടെയും ഡെസ്‌ക്ടോപ്, മൊബൈല്‍ വേര്‍ഷനുകളില്‍ പ്രശ്നം അനുഭവപ്പെട്ടു. Also Read; പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം ; വാഹനം ഓടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും ഇന്നലെ രാത്രി 11 ഓടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ലഭിക്കുന്നില്ല എന്ന് […]

പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം ; വാഹനം ഓടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കോഴിക്കോട്: പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തില്‍ വാഹം ഓടിച്ചിരുന്ന രണ്ടുപേരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹന ഉടമ സാബിത്, ജീവനക്കാരന്‍ റയീസ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരുടെയും ലൈസന്‍സ് ഇന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് ഇരുവര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. Also Read ; നടിയെ ആക്രമിച്ച കേസ് ; അന്തിമ വാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യം ,ഹര്‍ജി നല്‍കി അതിജീവിത ആല്‍വിനെ ഇടിച്ച […]

നടിയെ ആക്രമിച്ച കേസ് ; അന്തിമ വാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യം ,ഹര്‍ജി നല്‍കി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹര്‍ജി നല്‍കി. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിചാരണയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് വിചാരണക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും. അതേ സമയം, കേസില്‍ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി […]

സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; നടന്‍ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും അന്തസുണ്ടെന്നും സംഭവം നടന്നിട്ട് 17 വര്‍ഷമായെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും കോടതി പറഞ്ഞു. നേരത്തെ നവംബര്‍ 21 വരെ ബാലചന്ദ്ര മേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതേ ഹര്‍ജിയിലാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യവും അനുവദിച്ചത്. തന്നെ ഭീഷണിപ്പെടുത്തി […]

ഗുരുവായൂരമ്പലത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ദേവസ്വം ഭരണസമിതിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

ഡല്‍ഹി : ഗുരുവായൂരമ്പലത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ് നല്‍കി കോടതി. വൃശ്ചിക മാസത്തിലെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ദേവസ്വം ഭരണസമിതിക്ക് നോട്ടീസ് നല്‍കിയത്. വെബ്സൈറ്റിലെ പൂജ പട്ടിക അത് പോലെ നിലനിര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയ സുപ്രീംകോടതി ആചാരങ്ങള്‍ അതേപടി തുടരേണ്ടതായിരുന്നുവെന്നും വിലയിരുത്തി. Also Read ; സംസ്ഥാനത്തെ തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി ; സീറ്റുകള്‍ പിടിച്ച് യുഡിഎഫ് വൃശ്ചിക മാസത്തിലെ ഏകാദശി […]