October 18, 2026

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി ; സീറ്റുകള്‍ പിടിച്ച് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചന്‍പാറ അടക്കം മൂന്ന് പഞ്ചായത്തുകളും തൃശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലും ഭരണമാറ്റമുണ്ടായി. ഈ മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫിന് അട്ടിമറി വിജയം ലഭിച്ചു. അതേസമയം രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍ കണിച്ചാല്‍ മാടായി പഞ്ചായത്തുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. ഇതുവരെ ഫലം വന്ന 29 വാര്‍ഡില്‍ 15 ഇടത്ത് യുഡിഎഫും, 11 ഇടത്ത് എല്‍ഡിഎഫും, മൂന്ന് വാര്‍ഡില്‍ ബിജെപിയും വിജയം […]

പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം ; ഇടിച്ചത് ബെന്‍സ് കാറെന്ന് പോലീസ്

കോഴിക്കോട്: ഇന്നലെ കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തില്‍ ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാറെന്ന് പോലീസ്. എന്നാല്‍ ആല്‍വിനെ ഇടിച്ചത് ഡിഫെന്‍ഡറാണെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന വിവരം. ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയത്. റീല്‍സ് എടുത്ത മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അപകടം വരുത്തിയ ബെന്‍സ് കാറിന്റെ ഡ്രൈവറുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് […]

‘മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക’; ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം

കോഴിക്കോട്: മുനമ്പം വഖഫ് വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് നീക്കം. Also Read ; ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് ; ഇന്നലെ മാത്രം ദര്‍ശനം തേടിയെത്തിയത് 71248 ഭക്തര്‍ ‘മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ ലക്ഷിക്കൂ’, ‘മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക’, ‘ബിനാമി താല്‍പര്യങ്ങള്‍ […]

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് ; ഇന്നലെ മാത്രം ദര്‍ശനം തേടിയെത്തിയത് 71248 ഭക്തര്‍

പത്തനംതിട്ട: ശബരിമലയിലെ ഭക്തജന തിരക്ക് ദിവസം തോറും വര്‍ധിക്കുന്നു. ഇന്നലെ മാത്രം ശബരിമലയില്‍ ദര്‍ശനം നടത്തിയത് 71248 പേരാണ്. സ്‌പോട്ട് ബുക്കിങ്ങിലൂടെ 13281 പേരും ദര്‍ശനം നടത്തി. കൂടാതെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് നട തുറന്നപ്പോള്‍ ആദ്യ മണിക്കൂറില്‍ മാത്രം ദര്‍ശനം നടത്തിയത് 13370 ഭക്തന്‍മാരാണ്. പിന്നീട് അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അത് 17974 ആയി വര്‍ധിച്ചു. Also Read ; റോഡ് തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവം ; ഏരിയ സെക്രട്ടറി ഒന്നാം […]

റോഡ് തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവം ; ഏരിയ സെക്രട്ടറി ഒന്നാം പ്രതി, കേസെടുത്ത് പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം ഏരിയ സമ്മേളനത്തിനായി റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പോലീസ്. ഇന്നലെ വിഷയത്തില്‍ ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകള്‍ എന്നായിരുന്നു പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. Also Read ; പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ല; ചോദ്യത്തിന് കൊടുത്ത മറുപടി വളച്ചൊടിച്ചെന്ന് ചാണ്ടി […]

പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ല; ചോദ്യത്തിന് കൊടുത്ത മറുപടി വളച്ചൊടിച്ചെന്ന് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ ചോദിച്ച ചോദ്യത്തിന് മറുപടി കൊടുത്തതാണെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ. മനസില്‍ പോലും ചിന്തിക്കാത്ത കാര്യത്തെയാണ് വളച്ചൊടിച്ചതെന്നും പാര്‍ട്ടിക്കെതിരെ എന്നല്ല ഒരാള്‍ക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിഷമം ഉണ്ടായി എന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. അത് ആര്‍ക്കെതിരെയും പറഞ്ഞതല്ല. എന്തായാലും ഇനിയൊരു പ്രതികരണത്തിനും തയ്യാറല്ലെന്നും പറയാനുള്ളത് പാര്‍ട്ടിയില്‍ പറഞ്ഞു കൊള്ളാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘ഒരിക്കലും പ്രതിപക്ഷ നേതാവിനെതിരെ […]

മാടായി കോളേജ്‌ നിയമനം ; കെപിസിസി ഇടപെടല്‍ തേടി ഡിസിസി കത്ത് നല്‍കി, പരാതിയുമായി എംപിയും രംഗത്ത്

കണ്ണൂര്‍ : കണ്ണൂര്‍ മാടായി കോളേജിലെ എം കെ രാഘവന്‍ എംപിയുമായി ബന്ധപ്പെട്ട വിവാദം കോണ്‍ഗ്രസിന് തലവേദനയാകുന്നു. കോളേജ് ചെയര്‍മാന്‍ കൂടിയായ എംപി സ്വന്തം ബന്ധുവായ സിപിഎം പ്രവര്‍ത്തകന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് പ്രദേശത്തെ പാര്‍ട്ടി രണ്ട് തട്ടിലാകാന്‍ കാരണമായത്. വിവാദം കത്തികയറിയതോടെ കണ്ണൂര്‍ ഡിസിസി കെപിസിസിയുടെ അടിയന്തര ഇടപെടല്‍ തേടി. പയ്യന്നൂര്‍ മേഖലയില്‍ പാര്‍ട്ടി സംവിധാനം പ്രതിസന്ധിയിലാണെന്നും എം കെ രാഘവന് ഒപ്പമുള്ള കോളേജ് ഡയറക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തത് മതിയായ കാരണമുള്ളത് കൊണ്ടാണെന്നുമാണ് ഡിസിസി വിശദീകരണം. […]

പോത്തന്‍കോട് കൊലപാതകം ; വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് കൊലക്കേസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സുപ്രധാന വിവരങ്ങള്‍ പുറത്ത്. വയോധിക മരണത്തിന് മുമ്പ് ബലാത്സംഗത്തിന് ഇരയായതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. വയോധികയുടെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണക്കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തന്‍കോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്കെതിരെ പോക്‌സോ കേസുകള്‍ അടക്കം ഉണ്ടെന്ന് പോലീസ് അറിയിച്ചു. Also Read ; മുനമ്പം ഭൂമി […]

മുനമ്പം ഭൂമി തര്‍ക്കം പരിഗണിക്കേണ്ടത് സിവില്‍ കോടതിയെന്ന് ഹൈക്കോടതി

കൊച്ചി : മുനമ്പം വഖഫ് ഭൂമി തര്‍ക്കം പരിഗണിക്കേണ്ടത് സിവില്‍ കോടതിയാണെന്ന് ഹൈക്കോടതി. മുനമ്പത്തെ തര്‍ക്കഭൂമി ഫറൂഖ് കോളേജ് അധികൃതരില്‍ നിന്ന് തങ്ങളുടെ പൂര്‍വീകര്‍ വാങ്ങിയാതാണെന്നും ഇതിന്‍മേലുള്ള നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. അതേസമയം വഖഫ് നോട്ടീസിന്‍മേലുള്ള തുടര്‍ നടപടികളില്‍ നിന്ന് മുനമ്പത്തുകാര്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കാന്‍ താല്‍കാലിക സ്റ്റേ അനുവദിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. Also Read ; ‘സംസ്ഥാനം ചെയ്യേണ്ടത് എന്തുകൊണ്ട് ചെയ്യുന്നില്ല’; മുഖ്യമന്ത്രിക്കെതിരെ വി മുരളീധരന്‍ […]

‘സംസ്ഥാനം ചെയ്യേണ്ടത് എന്തുകൊണ്ട് ചെയ്യുന്നില്ല’; മുഖ്യമന്ത്രിക്കെതിരെ വി മുരളീധരന്‍

തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണത്തില്‍ മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും വീണ്ടും വിമര്‍ശിച്ച് വി മുരളീധരന്‍.ദുരന്ത നിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്നും അതേക്കുറിച്ചുള്ള അടിസ്ഥാന ധാരണ ഇല്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വി മുരളീധരന്‍ പറഞ്ഞു. എത്ര തുക വേണ്ടി വരും എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരമില്ല. റവന്യൂ വകുപ്പിന്റെ കയ്യില്‍ പോലും കണക്കില്ലെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി. Also Read ; ‘100 വീടുകള്‍ വെച്ച് നല്‍കാന്‍ ഇപ്പോഴും തയ്യാറാണ് , കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ല’; മുഖ്യമന്ത്രിക്ക് […]