October 18, 2026

സ്ത്രീകളെ മുഴുവന്‍ കുശുമ്പികളും കുന്നായ്മക്കാരികളും ആക്കുന്ന സീരിയലുകള്‍, വിളമ്പുന്നത് എന്‍ഡോസള്‍ഫാനേക്കാള്‍ വിഷം’: ശ്രീകുമാരന്‍ തമ്പി

മലയാള സീരിയലുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എങ്ങും ചര്‍ച്ചയായ വിഷയമാണ് മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമാണെന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാറിന്റെ പരമാര്‍ശം. ഇതിനെ എതിര്‍ത്ത് നിരവധി കലാകാരന്‍മാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രേംകുമാറിനെ പിന്തുണയ്ച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി രംഗത്തെത്തി. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന പരമ്പരകളിലെ ചില രംഗങ്ങളെങ്കിലും ‘ എന്‍ഡോസള്‍ഫാനേ’ ക്കാള്‍ കൂടുതല്‍ വിഷം വിളമ്പുന്നവയാണെന്നാണ് അദ്ദേഹം തുറന്നടിച്ചത്. സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരും ബന്ധപ്പെട്ട ചാനലുകളും ഇനിയെങ്കിലും ഒരു […]

നവീന്‍ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ല

പത്തനംതിട്ട: എഡിഎം നവീന്‍ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ സംശയക്കത്തക്ക വിധത്തില്‍ പരിക്കുകളോ പാടുകളോ നവീന്‍ ബാബുവിന്റെ ശരീരത്തില്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അതേസമയം നവീന്‍ ബാബുവിന്റെ മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് പരിശോധന നടത്തും മുന്‍പ് തങ്ങളെ അറിയിച്ചില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത് വന്നിരുന്നു. Also Read ; കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹം ഞായറാഴ്ച ഗുരുവായൂരില്‍ ഇന്‍ക്വസ്റ്റ് കഴിഞ്ഞാണ് മരണ വിവരം അറിഞ്ഞതെന്ന് നവീന്‍ ബാബുവിന്റെ ബന്ധു അനില്‍ പി നായര്‍ പറഞ്ഞു. മൃതദേഹത്തില്‍ പോസ്റ്റ്മോര്‍ട്ടം പരിയാരം […]

കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹം ഞായറാഴ്ച ഗുരുവായൂരില്‍

ഗുരുവായൂര്‍: മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകന്‍ കാളിദാസ് ജയറാമിന്റെ വിവാഹം ഞായറാഴ്ച ഗുരുവായൂരില്‍ നടക്കും. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ ശുഭമുഹൂര്‍ത്തത്തിലാണ് താലിക്കെട്ട്.വിവാഹം. ചെന്നൈ സ്വദേശിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെ പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുക്കുന്നുണ്ട്. Also Read ; ജനങ്ങളെ ഷോക്കടിപ്പിച്ച് പുതിയ വൈദ്യുതി നിരക്ക്; ബില്ല് കൂടുന്നത് എങ്ങനെയെന്ന് അറിയാം ഇക്കഴിഞ്ഞ മേയിലാണ് കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ വെച്ച് നടന്നത്. ജയറാമിന്റെയും […]

ജനങ്ങളെ ഷോക്കടിപ്പിച്ച് പുതിയ വൈദ്യുതി നിരക്ക്; ബില്ല് കൂടുന്നത് എങ്ങനെയെന്ന് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ത്തിയ വൈദ്യുതി നിരക്ക് പ്രകാരം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം കൂടുന്നത് ശരാശരി 18 രൂപയാണ്. അതായത് നിലവില്‍ 100 യൂണിറ്റ് ഉപയോഗിക്കുന്ന വീട്ടുടമ്മയ്ക്ക് 430 ആണ് തുകയെങ്കില്‍ ഇനിയത് 448 ആകും. ഈ വര്‍ധന അടുത്ത മാര്‍ച്ച് വരെ തുടരും. മാര്‍ച്ച് കഴിഞ്ഞ് അടുത്ത സാമ്പത്തിക വര്‍ഷം വരുമ്പോള്‍ ഇത് 500ലേക്ക് ഉയരും. അതേസമയം ഫിക്‌സഡ് നിരക്കില്‍ വര്‍ധന 5 രൂപ മുതല്‍ 40 രൂപ വരെയാണ്. Also Read ; സി […]

സി പി ഐ എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം; തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന യോഗത്തില്‍ മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ഉണ്ടാകും. പ്രകാശ് കാരാട്ട് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന രണ്ടാമത്തെ പൂര്‍ണ്ണ പോളിറ്റ് ബ്യൂറോ യോഗമാണ് ഇന്ന് ഡല്‍ഹില്‍ നടക്കുക.   ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തില്‍ നിന്ന് മാറി തനിച്ച് മത്സരിക്കാനുള്ള തീരുമാനം തിരിച്ചടിയായി എന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ […]

ശബരിമലയില്‍ വി ഐ പി വിവാദം! ദിലീപും ജഡ്ജിയും നോര്‍ക്ക അംഗവും ശ്രീകോവിലിന് മുന്നില്‍ തൊഴുതതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: നടന്‍ ദിലീപിന് പുറമെ, വി ഐ പി പരിഗണനയോടെ പോലീസ് അകമ്പടിയില്‍ വേറെയും ആളുകള്‍ ശബരിമലയില്‍ എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലാ ജഡ്ജി കെ കെ രാധാകൃഷ്ണന്‍, നോര്‍ക്കയുടെ ചുമതല വഹിക്കന്ന കെ പി അനില്‍കുമാര്‍ എന്നിവരാണ് മറ്റുള്ളവര്‍. ഇവര്‍ക്കൊപ്പം വലിയൊരു കൂട്ടം ആളുകളും പോലീസ് അകമ്പടിയോടെ സന്നിധാനത്ത് എത്തിയെന്നാണ് ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. സന്നിധാനത്ത് എത്തിയ ദിലീപ്, കെ കെ രാധാകൃഷ്ണന്‍, കെ പി അനില്‍കുമാര്‍ […]

മെഡിക്കല്‍ കോഴ വിവാദം: എംടി രമേശിനെതിരെ കൈക്കൂലി ആരോപണവുമായി മുന്‍ ബിജെപി നേതാവ്

കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എംടി രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി മുന്‍ ബിജെപി നേതാവ് എകെ നസീര്‍. മെഡിക്കല്‍ കോഴ കേസില്‍ പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ തെളിവു കൈമാറാന്‍ തയാറാണെന്നും പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി എകെ നസീര്‍ പറഞ്ഞു. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദം അന്വേഷിച്ച രണ്ടംഗ സമിതിയിലെ അംഗമായിരുന്നു പാര്‍ട്ടിയുടെ […]

പൂച്ചക്കാട് എം.സി അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകം; അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക്, ജിന്നുമ്മ മുന്‍പ് ഹണിട്രാപ്പിലും പ്രതി

കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട് എം.സി അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലക്കേസില്‍ അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നു. കാസര്‍കോട് ജില്ലയ്ക്ക് പുറത്തും സ്വര്‍ണ്ണം വിറ്റുവെന്ന പ്രതികളുടെ മൊഴിയേത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ബന്ധുക്കളായ 12 പേരില്‍നിന്നാണ് അബ്ദുള്‍ ഗഫൂര്‍ സ്വര്‍ണ്ണം ശേഖരിച്ച് പ്രതി കെ.എച്ച് ഷമീനയെന്ന ജിന്നുമ്മയ്ക്ക് മന്ത്രവാദത്തിനായി നല്‍കിയത്. എന്നാല്‍ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണ്ണം തിരിച്ചുനല്‍കാത്തത് ചോദ്യം ചെയ്തതാണ് അബ്ദുള്‍ ഗഫൂറിന്റെ കൊലപാതകത്തിന് കാരണമായത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

‘ടീകോമില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കണം, കരാര്‍ ലംഘിച്ചിട്ടും നഷ്ടപരിഹാരം നല്‍കുന്നത് അഴിമതി’: രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: കരാര്‍ ലംഘിച്ചിട്ടും കമ്പനിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പ്രധാന പങ്കാളിയായ ടീകോം കമ്പനിക്കെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്. ജോലി നല്‍കാമെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ അവര്‍ പറ്റിച്ചു. എന്നിട്ടും സര്‍ക്കാര്‍ ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുന്നതിലൂടെ അഴിമതിയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read; റോഡ് തടഞ്ഞ് സിപിഎം സ്റ്റേജ് കെട്ടിയ സംഭവം; കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ കേസെടുത്ത് […]

റോഡ് തടഞ്ഞ് സിപിഎം സ്റ്റേജ് കെട്ടിയ സംഭവം; കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: സി.പി.ഐ.എം പാളയം ഏരിയാ സമ്മേളനത്തിനായി വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനും തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. Also Read; കളര്‍കോട് അപകടം; മരിച്ച ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കാനൊരുങ്ങി വണ്ടാനം മെഡിക്കല്‍ കോളേജ് വഞ്ചിയൂര്‍ കോടതി പരിസരത്ത് റോഡിന്റെ ഒരു ഭാഗം മറച്ചുകെട്ടി സി.പി.ഐ.എം ഒരുക്കിയ വേദിയാണ് വിവാദത്തിന് കാരണമായത്. […]