October 13, 2026

ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് തീപിടിത്തം

മൂന്നാര്‍: ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് തീപിടിച്ചു. ഇടുക്കി മൂന്നാര്‍ ടൗണില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കൊല്ലം സ്വദേശി സനീബും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിനാണ് തീപിടിച്ചത്. ട്രാഫിക് പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാല്‍ ദുരന്തമൊഴിവായി. Also Read ; പട്ടാഴിയില്‍ കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി ബൈക്കിന് മുന്നില്‍ തീ പടരുന്നത് കണ്ട വഴിയോരക്കച്ചവടക്കാരന്‍ ബഹളം വച്ച് ബൈക്ക് നിറുത്തുകയും യാത്രക്കാര്‍ ഇറങ്ങി മാറുകയും ചെയ്തതിനാല്‍ വലിയ അപകടമില്ല. എന്നാല്‍ യാത്രക്കാര്‍ മാറിയതോടെ ബൈക്കിലെ പെട്രോള്‍ ടാങ്കിന് സമീപം […]

പട്ടാഴിയില്‍ കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: പട്ടാഴിയില്‍ കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അമല്‍, ആദിത്യന്‍. ഇന്നലെ ഉച്ചമുതലാണ് കുട്ടികളെ കാണാതായിരുന്നത്. Also Read ;എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ആവശ്യപ്പെട്ട് ഉത്തരവ് ഇന്ന് കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കുട്ടികള്‍ ആരോടും പറയാതെ പോകുകയും പ്രദേശത്ത് ഉത്സവം നടക്കുന്നതിനാല്‍ അതില്‍ പങ്കെടുക്കാനായി പോയതായിരിക്കുമെന്ന് മാതാപിതാക്കള്‍ ആദ്യം കരുതിയിരുന്നത് എന്നാല്‍ ഏറെ നേരം കഴിഞ്ഞും […]

എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ആവശ്യപ്പെട്ട് ഉത്തരവ് ഇന്ന്

കൊച്ചി: എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ ഇന്ന് ഉത്തരവുണ്ടാകും. എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേ ലഭിച്ചാല്‍ അത് വീണാ വിജയന് ആശ്വാസമാകും എന്നാല്‍ അത് തിരിച്ചാണെങ്കില്‍ കനത്ത തിരിച്ചടിയാകും. കര്‍ണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹര്‍ജി ഉത്തരവിനായി പരിഗണിക്കും. Also Read ; ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം: മന്ത്രി പി രാജീവ് […]

ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം: മന്ത്രി പി രാജീവ്

ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമെന്ന് മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിമാനത്താവളത്തില്‍ 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ‘ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ്’ സ്ഥാപിക്കാന്‍ ബി.പി.സി.എല്ലുമായി സിയാല്‍ കരാര്‍ ഒപ്പിട്ടുവെന്നും മന്ത്രി പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. Also Read ;ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍ മന്ത്രി പി രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1000 കിലോവാട്ട് […]

ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍

ഡല്‍ഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി വളപ്പില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്‌ഫോടനം നടക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു. അതിനാല്‍ ഹൈക്കോടതിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Also Read ; ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുന്നു കോടതി രജിസ്ട്രാര്‍ ജനറലിനാണ് ഭീഷണി ഇ-മെയില്‍ ലഭിച്ചത്. ‘ഫെബ്രുവരി 15 ന് ബോംബ് ഉപയോഗിച്ച് ഡല്‍ഹി ഹൈക്കോടതി തകര്‍ക്കും. ഡല്‍ഹി കണ്ട ഏറ്റവും വലിയ സ്ഫോടനമായിരിക്കും ഇത്. കഴിയുന്നത്ര സുരക്ഷ വര്‍ദ്ധിപ്പിക്ക്, എല്ലാ മന്ത്രിമാരെയും വിളിക്ക്. […]

ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുന്നു

മാനന്തവാടി: ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുകയാണ്. കാട്ടാനയെ പിടികൂടാനുള്ള സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ ദൗത്യം അതീവ ദുഷ്‌കരമാണ്. വനത്തിലെ പുലിയുടെ സാന്നിധ്യവും ദൗത്യസംഘത്തിന് വെല്ലുവിളിയായി. ഇന്നലെ രണ്ടുതവണ ദൗത്യസംഘം പുലിയുടെ മുന്നില്‍പ്പെട്ടിരുന്നു. Also Read ; സപ്ലൈകോ കടുത്ത പ്രതിസന്ധിയിലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആന നിലവില്‍ കാട്ടിക്കുളം പനവല്ലി റോഡ് മാനിവയല്‍ പ്രദേശത്തെ വനത്തില്‍ ഉണ്ടെന്നാണ് റേഡിയോ കോളര്‍ സിഗ്നലില്‍ നിന്നും ലഭിച്ച വിവരം. ട്രാക്കിംഗ് ടീം രാവിലെ തന്നെ വനത്തിലേക്ക് നീങ്ങിയിട്ടുണ്ട്. […]

സപ്ലൈകോ കടുത്ത പ്രതിസന്ധിയിലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പത്ത് കൊല്ലമായി സബ്‌സിഡി വില കൂട്ടിയിട്ടില്ല. വിപണി വിലയെക്കാള്‍ 35% വില കുറച്ച് വില്‍ക്കാനാണ് പുതിയ തീരുമാനം. അഞ്ച് വര്‍ഷമായിട്ടും വിലയില്‍ വ്യത്യാസം വരുത്തിയിരുന്നില്ല. മൂന്ന് മാസത്തിലൊരിക്കല്‍ വില പരിശോധിക്കുമെന്നും വിലയിലെ മാറ്റം സബ്‌സിഡി സാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Also Read ; ഭാരത് ബന്ദ്: കേരളത്തില്‍ പ്രതിഷേധ പ്രകടനം മാത്രം സപ്ലൈകോയുടെ നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം. സ്ഥാപനം മെച്ചപ്പെടുത്തി എല്ലാ കാലത്തേക്കും നിലനിര്‍ത്തണം. […]

ഭാരത് ബന്ദ്: കേരളത്തില്‍ പ്രതിഷേധ പ്രകടനം മാത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ എതിര്‍ത്ത് കര്‍ഷക-തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദ് വെള്ളിയാഴ്ച നടക്കും. എന്നാല്‍ ബന്ദ് കേരളത്തിലെ ജനജീവിതത്തെ ബാധിക്കില്ല. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമാണ് പ്രതിഷേധ പ്രകടനം ഉണ്ടാകൂ. Also Read ; കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം വീണ്ടും ചര്‍ച്ച നടത്തും സംയുക്ത കിസാന്‍ മോര്‍ച്ച ഗ്രാമീണ ബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 2020-ല്‍ ഡല്‍ഹിയില്‍ കര്‍ഷകസമരം നടത്തിയ സംയുക്ത കിസാന്‍ മോര്‍ച്ച ഗ്രാമീണതലത്തിലുള്ള ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനു ട്രേഡ് […]

കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം വീണ്ടും ചര്‍ച്ച നടത്തും

പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റിനും പോലീസ് പ്രയോഗിക്കുന്നതിനിടെ സമരം തുടരുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരും ഇന്ന് ചര്‍ച്ച നടത്തും. ചണ്ഡിഗണ്ഡില്‍ വൈകിട്ട് 5 മണിക്ക് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. ചര്‍ച്ചയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും. Also Read ; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട പട്ടിക ഉടന്‍ പ്രഖ്യാപിക്കും താങ്ങ് വില ഉറപ്പാക്കാന്‍ നിയമം എന്നതില്‍ കര്‍ഷകര്‍ ഉറച്ചു […]

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട പട്ടിക ഉടന്‍ പ്രഖ്യാപിക്കും

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ ആദ്യഘട്ട പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ആദ്യഘട്ടത്തില്‍ ഏഴ് മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. തിരുവനന്തപുരത്തെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. തിരുവനന്തപുരത്ത് മത്സരിക്കാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സന്നദ്ധതയറിച്ചിട്ടുണ്ട്. തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി മുരളീധരനും പാലക്കാട് സി കൃഷ്ണ കുമാറും ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. Also Read ; ഗതാഗത മന്ത്രിയും ഗതാഗത കമ്മിഷണറും തമ്മില്‍ ഭിന്നത ,വാക്‌പോര് അതേസമയം പി സി ജോര്‍ജിനെ പത്തനംതിട്ടയില്‍ […]