October 13, 2026

ഗതാഗത മന്ത്രിയും ഗതാഗത കമ്മിഷണറും തമ്മില്‍ ഭിന്നത ,വാക്‌പോര്

തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറുമായി ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്തിനുള്ള ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ പുറത്തുപോയതിന് പിന്നാലെ ഗതാഗത കമ്മിഷണറുമായുള്ള ഭിന്നതയുടെ വാര്‍ത്തകളും പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം നടന്ന ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ യോഗത്തില്‍ ഗതാഗത കമ്മിഷണറെ മന്ത്രി പരസ്യമായി ശാസിക്കുകയുണ്ടായി. കൂടാതെ ഗതാഗത കമ്മിഷണര്‍ക്ക് മറുപടി പറയാനോ വിശദീകരണം നല്‍കാനോ അവസരം നല്‍കിയിരുന്നുല്ലായിരുന്നു. പിന്നീട് മന്ത്രിയുടെ ചേംബറിലെത്തി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മന്ത്രി […]

‘ആന്റണി’ സിനിമ വിശ്വാസം ഹനിക്കുന്നില്ലെന്ന് കോടതി

കൊച്ചി: ‘ആന്റണി’ സിനിമയില്‍ ബൈബിളിനുള്ളില്‍ തോക്ക് ഒളിപ്പിച്ച ദൃശ്യം നീക്കംചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി. ബൈബിള്‍പോലെ തോന്നിപ്പിക്കുന്ന പുസ്തകത്തില്‍ തോക്ക് ഒളിപ്പിച്ച ദൃശ്യങ്ങള്‍ ക്രിസ്തുമത വിശ്വാസികളെ അധിക്ഷേപിക്കുന്നുവെന്ന വാദം ശരിയാണെന്ന് കരുതാനാകില്ലെന്നും കോടതി വ്യക്തമാക്കി. Also Read ;വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്ന ആരോപണം; പേ ടിഎമ്മിനെതിരെ ഇഡി അന്വേഷണം പുസ്തകം ബൈബിളാണെന്ന് തിരിച്ചറിയാനാകാത്ത വിധം ദൃശ്യത്തില്‍ മാറ്റംവരുത്തിയെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. ഇക്കാര്യം പരിഗണിച്ചാണ് നടപടികള്‍ […]

വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്ന ആരോപണം; പേ ടിഎമ്മിനെതിരെ ഇഡി അന്വേഷണം

വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പേ ടിഎമ്മിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം. പുതിയ നിക്ഷേപങ്ങള്‍ ഫെബ്രുവരി 29 ഓടെ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ നല്‍കിയ നിര്‍ദേശത്തിന് പിന്നാലെയാണ് ഇഡി നടപടിയെടുത്തിരിക്കുന്നത്. Also Read ; ദില്ലി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ് കെവൈസിയിലടക്കം ഗുരുതര പിഴവുകള്‍ വരുത്തിയെന്നും ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ക്ക് ശേഷവും തിരുത്തലിന് തയ്യാറായില്ലെന്നുമുള്ള ആര്‍ബിഐയുടെ വെളിപ്പെടുത്തലിന് പിന്നാലെ പേ ടിഎമ്മിന്റെ 55 ശതമാനം വിപണിമൂല്യമാണ് ഇടിഞ്ഞത്. ഓഹരിയിലും പത്ത് […]

ദില്ലി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്

ഡല്‍ഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദില്ലി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം. പ്രതിസന്ധികളെ മറികടന്ന് ഡല്‍ഹിയിലേക്ക് യാത്ര തുടരാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. Also Read ; ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി; പ്രമേയം നിയമസഭ് ഐക്യകണ്‌ഠേന പാസാക്കി പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെയായിരുന്നു പോലീസിന്റെ അധിക്രമമം. ബുള്‍ഡോസറുകള്‍ അടക്കമാണ് കര്‍ഷകര്‍ എത്തിയിരുന്നത്. ശംഭു, ജിന്ദ്, കുരുക്ഷേത്ര […]

ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി; പ്രമേയം നിയമസഭ് ഐക്യകണ്‌ഠേന പാസാക്കി

തിരുവനന്തപുരം: ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി ചെയ്യണമെന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. നിയമസഭയില്‍ വനം മന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രായോഗിക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്തണമെന്നും മന്ത്രി പറഞ്ഞു. Also Read ; നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം അതേസമയം വന്യജീവി ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം കൂടി ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ എംഎല്‍എ ടി സിദ്ദിഖ് ആവശ്യപ്പെട്ടു. എന്നാല്‍ ഷ്ടപരിഹാര […]

നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: നാദാപുരം വളയത്ത് നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മണ്ണിനടിയില്‍ കുടുങ്ങിയ മൂന്നുപേര്‍ക്ക് പരിക്കുണ്ട്. വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. Also Read; കാട്ടാനയ്ക്ക് പിന്നാലെ കടുവയും; ഭീതിയില്‍ വയനാട് ഇന്ന് രാവിലെയായിരുന്നു അപകടം. വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ താഴേക്ക് വീഴുകയായിരുന്നു.

കാട്ടാനയ്ക്ക് പിന്നാലെ കടുവയും; ഭീതിയില്‍ വയനാട്

മാനന്തവാടി: വയനാട് പടമലയില്‍ ജനവാസമേഖലയില്‍ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്ത് തന്നെയാണ് കടുവയിറങ്ങിയത്. Also Read ; ലാവ്‌ലിനില്‍ പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ പഴ്‌സണല്‍ സ്റ്റാഫില്‍: ആരോപണവുമായി ഷോണ്‍ ജോര്‍ജ് രാവിലെ ആറരയോടെ പള്ളിയിലേക്ക് പോയ വെണ്ണമറ്റത്തില്‍ ലിസിയാണ് കടുവയെ കണ്ടത്. റോഡില്‍ കടുവ അവരെ പിന്തുടരുകയായിരുന്നു. വളരെ വേഗം റോഡ് കടന്ന് കടുവ കുതിച്ചെത്തിയെങ്കിലും അത്ഭുതകരമായി സ്ത്രീ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കടുവ വഴിയിലൂടെ കടന്ന് ബേലൂര്‍ മഗ്‌ന […]

ലാവ്‌ലിനില്‍ പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ പഴ്‌സണല്‍ സ്റ്റാഫില്‍: ആരോപണവുമായി ഷോണ്‍ ജോര്‍ജ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജ് രംഗത്ത്. 2008 ല്‍ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തില്‍ പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയ ആര്‍.മോഹന്‍ എന്ന ഉദ്യോഗസ്ഥന്‍ നിലവില്‍ അദ്ദേഹത്തിന്റെ പഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. വര്‍ഷങ്ങളായി ഈ ആദായനികുതി വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ […]

സപ്ലൈകോയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍, ഭരണപക്ഷത്തെ മുന്‍ നിരയിലുള്ളവര്‍ തന്നെയാണ് കാരണമെന്ന് ഷാഫി പറമ്പില്‍

സപ്ലൈകോയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍. സബ്സിഡി സാധനങ്ങള്‍ക്കാണ് കുറവുണ്ടായതെന്നും നിലവിലെ പ്രതിസന്ധി താത്കാലികമാണെന്നും സപ്ലൈകോയെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഏതാനും സബ്‌സിഡി സാധനങ്ങളുടെ ലഭ്യതയില്‍ മാത്രമാണ് പ്രയാസമുള്ളത്. ചില്ലറവില്‍പന മേഖലകളിലേക്ക് കുത്തകകള്‍ കടന്നുവരുന്നു. സപ്ലൈകോയെ സംരക്ഷിക്കാനായി സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്നാല്‍ സപ്ലൈകോയെ തകര്‍ക്കുന്നത് ഭരണപക്ഷത്തെ മുന്‍ നിരയിലുള്ളവര്‍ തന്നെയെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. സപ്ലൈകോയെ തകര്‍ക്കാന്‍ പ്രതിപക്ഷമല്ല […]

തൃപ്പൂണിത്തുറ സ്‌ഫോടനം; പൂര്‍ണ ഉത്തരവാദിത്തം ക്ഷേത്രകമ്മറ്റിക്കെന്ന് നഗരസഭ കൗന്‍സിലര്‍മാര്‍

കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കാണെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗന്‍സിലര്‍മാര്‍. വീട് തകര്‍ന്നവര്‍ക്കും മറ്റുമുള്ള നഷ്ടപരിഹാരം ക്ഷേത്രകമ്മറ്റി നല്‍കണം. സ്‌ഫോടനത്തില്‍ 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലും 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായ അവസ്ഥയിലുമാണ്. ഇതെല്ലാം പഴയപടിയാകാന്‍ കോടികള്‍ ചെലവ് വരുമെന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദികള്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വീട് തകര്‍ന്നവര്‍ ആവശ്യപ്പെടുന്നത്. ഒന്നരകിലോമീറ്ററോളം വ്യാപ്തിയില്‍ നടന്ന ഉഗ്രസ്‌ഫോടനത്തില്‍ രണ്ട്‌പേര്‍ മരണപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ കളമശ്ശേരി മെഡിക്കല്‍ […]