October 12, 2026

ചോദ്യപ്പേപ്പറിന് ഫീസ്: അബ്ദുറബ്ബിന്റെ വീടിന് മുന്നിലാണ് കെഎസ്‌യു സമരം ചെയ്യേണ്ടതെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: മോഡല്‍ ചോദ്യപേപ്പറിന് പത്തുരൂപ ഈടാക്കാനുള്ള തീരുമാനത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. ചോദ്യപേപ്പറിനുള്ള ഫീസ് പിരിവ് നേരത്തെ തന്നെ ഉണ്ടായിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തന്നെ ആണ് ഇങ്ങനെ ഫീസ് ഈടാക്കിയിട്ടുളളതെന്നും മന്ത്രി പറഞ്ഞു. അബ്ദുറബ്ബ് ആയിരുന്നു അന്ന് വിദ്യാഭ്യാസമന്ത്രി. വിവാദത്തില്‍ അബ്ദുറബ്ബ് സര്‍ക്കാരിനെ കളിയാക്കുകയാണെന്നും ശിവന്‍ കുട്ടി പറഞ്ഞു. Also Read ; പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാനികള്‍ക്കെതിരെ കേസ് ‘സ്വയം ഒപ്പിട്ട ഉത്തരവ് മറന്നുകൊണ്ടാണ് അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. മറവി രോഗം […]

പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാനികള്‍ക്കെതിരെ കേസ്

ദുബായ്: ദുബായില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തില്‍ പാകിസ്ഥാനികള്‍ക്കെതിരെ കേസ്. ട്രേഡിംഗ് കമ്പനിയില്‍ പി ആര്‍ ഒ ആയ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അനില്‍ വില്‍സെന്റാണ് ഈ മാസം മൂന്നാം തീയതി കാണാതായത്. ഈ മാസം മൂന്നാം തീയതി സ്റ്റോക്ക് പരിശോധിക്കാന്‍ വേണ്ടി കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാന്‍ സ്വദേശിക്കൊപ്പം പോയതായിരുന്നു അനില്‍. Also Read; ചെന്നൈ വിമാനത്താവളത്തില്‍ ഹൈഡ്രജന്‍ ബലൂണ്‍ പതിച്ച നിലയില്‍ തിരിച്ചെത്താതായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജോലി സംബന്ധമായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് […]

ചെന്നൈ വിമാനത്താവളത്തില്‍ ഹൈഡ്രജന്‍ ബലൂണ്‍ പതിച്ച നിലയില്‍

ചെന്നൈ: ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപം ബലൂണ്‍ പതിച്ച നിലയില്‍. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റന്‍ ഹൈഡ്രജന്‍ ബലൂണാണ് റണ്‍വേയ്ക്ക് സമീപം പതിച്ചിരിക്കുന്നത്. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ കെട്ടിയിട്ടിരുന്ന ബലൂണാണ് റണ്‍വേയില്‍ പതിച്ചത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Also Read; കെ വിദ്യ മാത്രം പ്രതി, വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു ബലൂണ്‍ പറന്നുവരുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടിരുന്നില്ല. റണ്‍വേ നിരീക്ഷിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് നിലത്തുകിടക്കുന്ന ബലൂണ്‍ കണ്ടെത്തിയത്. ഈ സമയത്ത് വിമാനങ്ങളൊന്നും ലാന്‍ഡ് ചെയ്യാത്തതിനാല്‍ […]

കെ വിദ്യ മാത്രം പ്രതി, വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട്: കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ അധ്യാപക നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് സമര്‍പ്പിച്ചുവെന്നുള്ള കുറ്റപത്രം നീലേശ്വരം പോലീസ് സമര്‍പ്പിച്ചു. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വിദ്യ ഒരു വര്‍ഷം കരിന്തളം ഗവ. കോളേജില്‍ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിദ്യ മാത്രമാണ് പ്രതിയെന്നും വ്യാജരേഖ നിര്‍മിക്കാന്‍ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്. Also Read ; ‘തന്നെ […]

‘തന്നെ ഉപദ്രവിക്കാന്‍ ചിലര്‍ക്ക് പ്രത്യേക താല്‍പര്യമാണെന്ന്’ മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസിന്റെ വരുമാനവിവരങ്ങള്‍ ചോര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി ഗണേഷ് കുമാര്‍. സംസ്ഥാനത്തെ ഇ ബസ് സര്‍വീസുകള്‍ നഷ്ടമാണെന്ന മന്ത്രിയുടെ വാദത്തിന് വിരുദ്ധമായ കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട് മാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നിരുന്നത്. സര്‍വീസുകള്‍ ലാഭമാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇതേ തുടര്‍ന്ന് മന്ത്രി അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. ഇനി കണക്ക് പറയാനും തീരുമാനം എടുക്കാനും താനില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ തന്നെ അറിയിക്കുമെന്നും തന്നെ ഉപദ്രവിക്കാന്‍ ചിലര്‍ക്ക് പ്രത്യേക താല്‍പര്യമാണെന്നും മന്ത്രി വ്യക്തമാക്കി. ‘ഒരാഴ്ച കൊണ്ട് മാദ്ധ്യമങ്ങള്‍ എല്ലാം […]

സര്‍ക്കാര്‍ വിലക്ക് അവഗണിച്ച് രാഹുല്‍ ഗാന്ധി ഇന്ന് ഗുവാഹത്തിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്-ബിജെപി വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയില്‍. സര്‍ക്കാറിന്റെ വിലക്കിനെ അവഗണിച്ചാണ് ഇന്ന് യാത്ര ഗുവാഹത്തില്‍ എത്തുന്നത്. ഗുവാഹത്തിയില്‍ രാഹുല്‍ ഗാന്ധിക്ക് മാധ്യമങ്ങളെ കാണാന്‍ പോലും അനുമതി ഇല്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സംഘര്‍ഷ സാധ്യതയും ഗതാഗത കുരുക്കും കണക്കിലെടുത്താണ് യാത്രക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം വിദ്യാര്‍ത്ഥികള്‍, സമൂഹത്തിലെ […]

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ജനുവരി 24ന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ബുധനാഴ്ച (ജനുവരി 24) പണിമുടക്കും. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. Also Read ; പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു, കൂട്ടുനിന്നത് ഭാര്യ; പോക്‌സോ കേസില്‍ ഒളിവില്‍പ്പോയ ദമ്പതിമാര്‍ പിടിയില്‍ ആറു ഗഡു (18%) ഡി എ അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ […]

പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു, കൂട്ടുനിന്നത് ഭാര്യ; പോക്‌സോ കേസില്‍ ഒളിവില്‍പ്പോയ ദമ്പതിമാര്‍ പിടിയില്‍

പനമരം(വയനാട്): കേണിച്ചിറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ദമ്പതിമാര്‍ കീഴടങ്ങി. പൂതാടി ചെറുകുന്ന് പ്രചിത്തന്‍ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് തിങ്കളാഴ്ച രാവിലെ കേണിച്ചിറ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടു പോയി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 2020 മുതല്‍ 2023 വരെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് പരാതി. ഒമ്പതാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പ്രചിത്തന്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനെല്ലാം ഭാര്യ കൂട്ടുനിന്നെന്നും പരാതിയില്‍ […]

മാനന്തവാടിയില്‍ കരടിയിറങ്ങി; ജാഗ്രതാ നിര്‍ദേശവുമായി വനംവകുപ്പ്

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിന് സമീപം ജനവാസ മേഖലയിലാണ് കരടിയെ കണ്ടത്. ഇന്നലെ രാത്ര പല ഭാഗങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ കരിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. Also Read ; എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു ഇതിന് മുന്‍പുള്ള ദിവസവും രാത്രി കരടി എത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് […]

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ: എന്‍.കെ. പ്രേമചന്ദ്രന്‍ എംപി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മാവേലിക്കര പുതിയകാവില്‍ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. എന്നാല്‍ പരുക്ക് ഗുരുതരമല്ല. Also Read ; എല്‍ ഡി എഫ് വോട്ട് ചോര്‍ന്നു, കണ്ണൂര്‍ മേയര്‍ പദവി ഇനി മുസ്‌ലിം ലീഗിന് ആശുപത്രിയില്‍ ഒരു മണിക്കൂര്‍ നിരീക്ഷണത്തിലാണ് എംപി. ചങ്ങനാശ്ശേരിയിലെ മകളുടെ വീട്ടില്‍ പോയി തിരികെ കൊല്ലത്തേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ […]