October 11, 2026

കുട്ടികര്‍ഷകര്‍ക്ക് സഹായവുമായി സിനിമാലോകം; ജയറാമിന് പിന്നാലെ മമ്മുട്ടിയും പൃഥ്വിരാജും രംഗത്ത്

ഇടുക്കി: തൊടുപുഴയില്‍ വിഷബാധയേറ്റ് കുട്ടികര്‍ഷകരുടെ പശുക്കള്‍ ചത്ത സംഭവത്തില്‍ സഹായവുമായി സിനിമാലോകം. നടന്‍ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് അറിയിച്ചു. ഇത്രയധികം സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കുട്ടി കര്‍ഷകന്‍ മാത്യു പറഞ്ഞു. അതിനാല്‍ പശുവളര്‍ത്തല്‍ കൂടുതല്‍ ഊര്‍ജിതമായി നടത്തുമെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. മുന്‍ മന്ത്രി പി ജെ ജോസഫ് ഇന്ന് ഒരു പശുവിനെ കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. ജയറാം കുട്ടികളെ നേരില്‍ക്കണ്ടാണ് അഞ്ച് […]

യുഎഇയില്‍ നിവാസികള്‍ക്ക് പുതുവര്‍ഷത്തില്‍ സന്തോഷവാര്‍ത്ത

ദുബായ്: പുതുവര്‍ഷത്തില്‍ യുഎഇ നിവാസികള്‍ക്ക് സന്തോഷവാര്‍ത്ത. തുടര്‍ച്ചയായി മൂന്നാം മാസവും പെട്രോള്‍ വില കുറച്ചിരിക്കുകയാണ്. ഇതവരെയുള്ള കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞ പെട്രോള്‍ നിരക്കാണ് ഈ മാസത്തേത്. Also Read; അയോദ്ധ്യയിലെ വിഗ്രഹം തിരഞ്ഞെടുത്തു ലിറ്ററിന് 4.8 ശതമാനമാണ് ജനുവരിയില്‍ കുറവുണ്ടായിരിക്കുന്നത്. സൂപ്പര്‍ 98ന് 2.82 ദിര്‍ഹം (63.97 രൂപ), സ്‌പെഷ്യല്‍ 95ന് 2.71 ദിര്‍ഹം (61.47 രൂപ), ഇ -പ്ലസ് 91ന് 2.64 (59.89രൂപ) ഇതാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ജനുവരിയില്‍ 2.78 ദിര്‍ഹം(63.06 രൂപ), 2.67 ദിര്‍ഹം( […]

അയോദ്ധ്യയിലെ വിഗ്രഹം തിരഞ്ഞെടുത്തു

അയോദ്ധ്യയിലെ വിഗ്രഹം തിരഞ്ഞെടുത്തു. ശ്രീരാമനും ലക്ഷ്മണനും സീതയും ഹനുമാനും ഒരുമിച്ചുള്ള ശില്‍പമാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചടിയോളം ഉയരമുള്ള പ്രധാനമൂര്‍ത്തി രാംലല്ലയുടെ മൂന്ന് ശില്‍പ്പങ്ങളാണ് തയ്യാറാക്കിയിരുന്നത്. കൃഷ്ണശിലയിലും വെള്ള മക്രാന മാര്‍ബിളിലും അടക്കം മൂന്ന് ശില്‍പ്പങ്ങള്‍ കൊത്തിയെടുത്തതില്‍ ഒരെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു. Also Read;ഔട്ട്‌ലറ്റുകള്‍ അടച്ചിടേണ്ടിവരും; സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നുകൊടുക്കുന്നത്. യോഗിരാജ് നിര്‍മ്മിച്ച വിഗ്രഹം തിരഞ്ഞെടുത്തത് സംസ്ഥാനത്തിനും മൈസൂരുവിനും അഭിമാനകരമായ നിമിഷമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ ബി […]

ഔട്ട്‌ലറ്റുകള്‍ അടച്ചിടേണ്ടിവരും; സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ

തിരുവനന്തപുരം: തരാനുള്ള കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കില്‍ ഔട്‌ലറ്റുകള്‍ അടച്ചിടേണ്ടി വരുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിലവര്‍ദ്ധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിഗണനക്ക് വന്നേക്കും. സബ്‌സിഡി നിരക്ക് വിപണിയില്‍ വില മാറുന്നതിന് അനുസരിച്ച് ഇടയ്ക്കിടെ പുനപരിശോധിക്കും വിധമാണ് പുനസംഘടനയെന്നാണ് വിവരം. Also Read; ട്രെയിനിനും പ്ലാററ്ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് സപ്ലൈകോക്ക് 2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി വിപണിയില്‍ ഇടപെട്ട വകയില്‍ 1600 കോടിയോളം കുടിശ്ശികയാണ് നല്‍കാനുളളത്. കുടിശിക 800 […]

ട്രെയിനിനും പ്ലാററ്ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശൂര്‍: ട്രെയിനിനും പ്ലാററ്ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തൃശൂര്‍ ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. Also Read; അധികാരം ജനങ്ങളോട് അഹങ്കാരം കാണിക്കാനുള്ളതല്ല, പി ജയരാജന്‍ ട്രെയിനിന്റെ ചവിട്ട് പടിയിലിരുന്ന് കാല്‍ താഴേയ്ക്കിട്ട് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാലിന് സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെയാണ് അപകടം.    

അധികാരം ജനങ്ങളോട് അഹങ്കാരം കാണിക്കാനുള്ളതല്ല, പി ജയരാജന്‍

കോഴിക്കോട്: അധികാരത്തിലേറ്റിയ ജനങ്ങളോട് മാന്യമായിട്ടും വിനീതരായും പെരുമാറണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് മുതിര്‍ന്ന നേതാവ് പി.ജയരാജന്റെ മുന്നറിയിപ്പ്. അധികാരത്തിലിരിക്കുന്നതിന്റെ ഗര്‍വ് ഒരിക്കലും ജനങ്ങളോട് കാണിക്കരുതെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. കോഴിക്കോട് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവേ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇത് വ്യക്തമാക്കി. വോട്ടിനേക്കാള്‍ നിലപാടിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കേണ്ടത്. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും ജയരാജന്‍ പറഞ്ഞു. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read; കോലം കത്തിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ വിമര്‍ശിച്ച് […]

കോലം കത്തിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ വിമര്‍ശിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പുതുവര്‍ഷാഘോഷത്തില്‍ ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്ഐയെ വിമര്‍ശിച്ച് ഗവര്‍ണര്‍. ഇതിലൂടെ എസ്എഫ്ഐ അവരുടെ സംസ്‌കാരം കാണിക്കുകയാണെന്നും തന്റെ കോലം മാത്രമേ കത്തിച്ചുള്ളൂ, കണ്ണൂരില്‍ ജീവനോടെ പലരെയും കത്തിച്ചിട്ടില്ലേയെന്നും ഗവര്‍ണര്‍ ചോദിച്ചു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ എസ്എഫ്ഐ പുതുവര്‍ഷം ആഘോഷിച്ചത് പാപ്പയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ചായിരുന്നു ഇതിനെതിരെയാണ് ഗവര്‍ണറുടെ പ്രതിഷേധം. എന്തിനാണ് ഈ നാടകം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിന്തുണയോടെയാണ് പ്രതിഷേധം നടക്കുന്നത്. ബില്ലുകളില്‍ വ്യക്തത വരുത്തിയാല്‍ ഒപ്പിടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. Also Read; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് […]

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ടെന്നും ഇത് അടുത്ത 24 മണിക്കൂറില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Also Read; ജപ്പാനില്‍ വന്‍ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ വന്‍ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനില്‍ വന്‍ഭൂചലനമുണ്ടായതിന് പിന്നാലെ സുനാമി മുന്നറിയിപ്പുമായി അധികൃതര്‍. ജപ്പാനില്‍ റിക്ടര്‍സ്‌കെയിലില്‍ 7.6 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെങ്കിലും ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഭൂചലനമുണ്ടായ സാഹചര്യത്തില്‍ സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തീരദേശ മേഖലയിലുള്ളവര്‍ ഒഴിഞ്ഞുപോകണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയോടെ ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ആദ്യം ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. നൈഗാട്ട, ടൊയാമ, ഇഷികാമ തുടങ്ങിയ മേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. Also Read; യുഡിഎഫില്‍ ഐക്യം അനിവാര്യമെന്ന് രമേശ് […]

യുഡിഎഫില്‍ ഐക്യം അനിവാര്യമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള വി എം സുധീരന്റെ പരസ്യ പ്രസ്താവനയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും സുധീരനെ പോലുള്ള നേതാക്കളുടെ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫില്‍ യോജിപ്പും ഐക്യവും അനിവാര്യമാണ്. അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. അത് അനുസരിച്ച് ഒറ്റക്കെട്ടായി പോകണം. കൂട്ടായിട്ടുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന രീതിയാണ് എല്ലാ കാലവും ചെയ്തിട്ടുള്ളത്. […]