October 11, 2026

ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഇന്ന് അധികാരമേല്‍ക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. കേരളാ കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് നേതാവ്കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരായിരുന്ന അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവെച്ച ഒഴിവിലാണ് ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പളളിയും മന്ത്രിമാരാകുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. രാജ്ഭവനില്‍ വൈകുന്നേരം 4മണിക്ക് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ്ഭവന്‍ വളപ്പില്‍ പ്രത്യേകം […]

ബില്ലുകളില്‍ ഒപ്പിടുന്നതിന് ഗവര്‍ണര്‍ക്ക് സമയക്രമം നിശ്ചയിക്കണം; ഹര്‍ജി ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ രീതിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മാറ്റംവരുത്തി സംസ്ഥാന സര്‍ക്കാര്‍. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്നാണ് ഭേദഗതി ചെയ്ത ഹര്‍ജിയിലെ ആവശ്യം. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയക്രമം നിശ്ചയിക്കണമെന്നും ഭരണഘടനാപരമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വീഴ്ച പറ്റിയെന്ന് വിധിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ഗവര്‍ണറുടെ പരിഗണനയില്‍ ഇരിക്കുന്ന ബില്ലുകളില്‍ അടിയന്തിരമായി തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച എണ്‍പത്തെട്ടുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച എണ്‍പത്തെട്ടുകാരനെ പോലീസ് അറസ്റ്റുചെയ്തു. നാലും ഏഴും വയസുള്ള കുട്ടികളാണ് ഇയാളുടെ പ്രവര്‍ത്തിയില്‍ ഇരയായിരിക്കുന്നത്. വര്‍ക്കല സ്വദേശി കെഎസ്ഇബിയിലെ മുന്‍ ജീവനക്കാരനായിരുന്ന വാസുദേവനെയാണ് അയിരൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ കുട്ടികളുടെ അയല്‍വാസിയാണ് ഇയാള്‍ളുടെ ഭാര്യ പതിനഞ്ചുവര്‍ഷം മുമ്പ് മരിച്ചുപോയി മൂന്നുമക്കളുണ്ട്. Also Read;ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം സ്‌കൂളിലെത്തിയ കുട്ടികള്‍ ശാരീരിക പ്രശ്‌നങ്ങള്‍ കാണിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ കാരണം തിരക്കി. അപ്പോഴാണ് പീഡനവിവരം കുഞ്ഞുങ്ങള്‍ അദ്ധ്യാപകരെ അറിയിച്ചത്. പലപ്പോഴും ഇയാള്‍ കുട്ടികളുടെ […]

ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം

മലപ്പുറം: ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ മലപ്പുറം കൊളത്തൂര്‍ സ്വദേശിയായ 60കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനും ആളുകളും ചേര്‍ന്ന് ഒരു വാഹനത്തിലാണ് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി പോയത്. വഴിയില്‍ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുകയും ചെയ്തിരുന്നു. Also Read; ഡിജിറ്റല്‍ പണമിടപാട് പരീക്ഷണവുമായി കെഎസ്ആര്‍ടിസി ഈ സമയം വാഹനത്തിലുണ്ടായിരുന്ന 60കാരന്‍ പെണ്‍കുട്ടിയുടെ സ്വകാര്യ […]

കുസാറ്റ് ദുരന്തം; സംഘാടനത്തിലും സുരക്ഷ തേടുന്നതിലും വീഴ്ചയെന്ന് ഉപസമിതി റിപ്പോര്‍ട്ട്

കൊച്ചി: കുസാറ്റ് ദുരന്തത്തിന്റെ കാരണം വിശദീകരിച്ചുള്ള ഉപസമിതി റിപ്പോര്‍ട്ട് പുറത്ത്. സംഘാടനത്തിലും പോലീസ് സുരക്ഷ തേടുന്നതിലും വീഴ്ചയുണ്ടായെന്നാണ് ഉപസമിതി റിപ്പോര്‍ട്ടിലുള്ളത്. സെലിബ്രിറ്റി പങ്കെടുക്കുന്ന പരിപാടിയാണെന്ന് നേരത്ത അറിയിച്ചില്ലെന്നും കത്ത് ലഭിച്ചിട്ടും പോലീസിനെ അറിയിക്കുന്നതിലും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പല്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, സംഘാടക സമിതി തുടങ്ങിയവരില്‍ നിന്ന് വിശദീകരണം തേടി. പരിപാടിക്കായി പിരിച്ച പണത്തിന്റെ കണക്ക് ഓഡിറ്റ് ചെയ്യണമെന്നാവശ്യം ഉയര്‍ന്നു. ഓഡിറ്റോറിയത്തിലെ നിര്‍മാണത്തിലെ പിഴവുകള്‍ പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Join with metro […]

ഡിജിറ്റല്‍ പണമിടപാട് പരീക്ഷണവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന തയാറെടുപ്പുകളുമായി കെഎസ്ആര്‍ടിസി. പുതിയ ആന്‍ഡ്രോയിഡ് ടിക്കറ്റിങ് മെഷീനുകളുടെ സഹായത്തോടെ ഏറ്റവും നൂതനമായ ടിക്കറ്റിങ് സംവിധാനം ആരംഭിക്കാനാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. ഇതിലൂടെ ബസ് സമയം മുന്‍കൂട്ടി അറിയാനും ടിക്കറ്റിനായി ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താനും യാത്രക്കാര്‍ക്ക് കഴിയും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി വൈദഗ്ധ്യമുള്ള ഒരു സ്വതന്ത്ര ഏജന്‍സിയായ കെആര്‍ഡിസിഎല്ലിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ടെണ്ടര്‍ നടപടികള്‍ മുഖേന ചലോ […]

പ്രശസ്ത തമിഴ്‌നാടന്‍ വിജയ്കാന്ത് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. 150ല്‍പരം സിനിമകളില്‍ വേഷമിട്ട് തമിഴകത്തിന്റെ പ്രിയ താരമായിരുന്നു വിജയ്കാന്ത്. അതേസമയം രാഷ്ട്രീയത്തിലും വിജയകാന്ത് സജീവമായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അനാരോഗ്യത്തെത്തുടര്‍ന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു വിജയകാന്ത്. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിരുന്നു. വിജയകാന്തിന്റെ സാന്നിധ്യത്തില്‍ അടുത്തിടെ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഭാര്യയും പാര്‍ട്ടി ട്രഷററുമായ പ്രേമലത […]

സിപിഐ സംസ്ഥാന സെക്രട്ടറിയായി ഇനി ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തന്നെ തുടരും. സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കുന്നതാണ്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്‍േറതായിരിക്കും തീരുമാനം. എക്‌സിക്യൂട്ടീവില്‍ മറ്റ് പേരുകളൊന്നും നിര്‍ദ്ദേശിക്കപ്പെടാത്തത് ആണ് ബിനോയ് വിശ്വം തന്നെ തുടരണമെന്ന തീരുമാനത്തിന് പിന്നില്‍. നാളെത്തെ സംസ്ഥാന കൗണ്‍സിലില്‍ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും. സ്വത്ത് സമ്പാദന പരാതിയില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരായ നടപടി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. ജയനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയിരുന്നു. Also Read; യൂത്ത് കോണ്‍ഗ്രസിന് […]

യൂത്ത് കോണ്‍ഗ്രസിന് തിരിച്ചടി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി. ഡി ജി പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ 10 കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യ അപേക്ഷയാണ് നാളെ പരിഗണിക്കുക. ഡിജിപി ഓഫീസ് മാര്‍ച്ച് നടത്തിയ കെഎസ്യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള പോലീസ് അപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. എന്ത് കാര്യത്തിനാണ് കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് കോടതി ചോദിക്കുകയായിരുന്നു. കെഎസ്യുവിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച് സംഘര്‍ഷമായതോടെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിഞ്ഞിരുന്നു. […]

തൃശ്ശൂരില്‍ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

തൃശൂര്‍ പുലക്കാട്ടുകരയില്‍ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. മണലി പുഴയോരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് യുവാവിന് നേരെ സംഘത്തിന്റെ ആക്രമണമുണ്ടായത്. പെണ്‍മക്കളുമായി കുളിക്കാന്‍ പുഴയിലേക്ക് പോയസമയത്ത് യുവാവ് പുഴക്കരയിലെ മദ്യപാനം ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പുലിക്കാട്ടുകര സ്വദേശി വിനുവിനെ വീട്ടില്‍ നിന്ന് പുറത്തിറക്കിയ ശേഷം ലവഹരിസംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കുളിക്കുന്ന കടവില്‍ നിന്ന് മാറിനില്‍ക്കണമെന്ന് മാത്രമാണ് ലഹരിസംഘത്തോട് പറഞ്ഞതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എന്നാല്‍ മാറാന്‍ പറഞ്ഞ ഉടന് തന്നെ പ്രകോപിതരായ ലഹരിസംഘം വിനുവിന് […]