October 11, 2026

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയില്‍ സ്ഫോടനം നടന്നതായി ഫോണ്‍ സന്ദേശം

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനം നടന്നതായുള്ള ഫോണ്‍ സന്ദേശം. പിന്നാലെ സ്ഥലത്ത് പോലീസിനൊപ്പം എന്‍ ഐ എയുടെയും പരിശോധന. ഡല്‍ഹി ചാണക്യപുരിയിലെ ഇസ്രയേല്‍ എംബസിയിലാണ് സ്ഫോടനം നടന്നെന്ന് അജ്ഞാതന്‍ ഫോണ്‍ വിളിച്ചറിയിച്ചത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും സംശയിക്കുന്ന ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസിന് പിന്നാലെ ഫോറന്‍സിക്, എന്‍.ഐ.എ സംഘവും സ്ഥലത്ത് പരിശോധന നടത്തി. Also Read; മെല്‍ബണ്‍ ടെസ്റ്റിലും ഓസ്ട്രേലിയക്ക് മികച്ച തുടക്കം വൈകിട്ട് അഞ്ച് മണിയോടെയാണ് സ്ഫോടനമുണ്ടായത്. വലിയശബ്ദം കേട്ട് ഞാന്‍ പുറത്തേക്ക് ഓടിവന്നപ്പോള്‍ […]

മെല്‍ബണ്‍ ടെസ്റ്റിലും ഓസ്ട്രേലിയക്ക് മികച്ച തുടക്കം

മെല്‍ബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് മികച്ച തുടക്കം. മഴ കാരണം 66 ഓവര്‍ മാത്രം കളി നടന്ന ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ മത്സരത്തിന്റെ മൂന്നാം ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് നില്‍ക്കെ ഡേവിഡ് വാര്‍ണര്‍ സമ്മാനിച്ച അനായാസമായ ക്യാച്ച് സ്ലിപ്പില്‍ അബ്ദുള്ള ഷഫീഖ് നിലത്തിടുകയും ചെയ്തു. എന്നാല്‍ ഈ അവസരം മുതലാക്കാന്‍ കഴിയാതെ വാര്‍ണര്‍ (38) […]

ഭാവനയോട് ക്ഷമചോദിക്കുന്ന നടന്‍ അജിത്ത്

ഭാവനയോട് ക്ഷമചോദിക്കുന്ന നടന്‍ അജിത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ”വൈകിയതില്‍ ഞാന്‍ വളരെ ഖേഃദിക്കുന്നു” എന്ന് അജിത് പറയുന്നതും ‘ഇല്ല, കുഴപ്പമില്ല. നിങ്ങള്‍ വൈകിയതിനാല്‍ ഞങ്ങളും കുറച്ച് വൈകിയാണ് വന്നത്’ എന്ന ഭാവനയുടെ മറുപടിയുമാണ് വീഡിയോയിലുള്ളത്. Also Read; ഒടുവില്‍ ആ നീലക്കണ്ണുള്ള കുഞ്ഞ് സുന്ദരിയെ ലോകം കണ്ടു കന്നഡ ചിത്രം ‘പിങ്ക് നോട്ടി’ന്റെ ചിത്രീകരണത്തിന്റെ ഭാഗമായി അസര്‍ബൈജാനിലാണ് ഭാവനയുള്ളത്. മഗിഴ തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയര്‍ച്ചി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടന്‍ അജിത് കുമാറും അസര്‍ബൈജാനിലുണ്ടെന്നറിഞ്ഞ […]

ഒടുവില്‍ ആ നീലക്കണ്ണുള്ള കുഞ്ഞ് സുന്ദരിയെ ലോകം കണ്ടു

ഒടുവില്‍ ആ നീലക്കണ്ണുള്ള കുഞ്ഞ് സുന്ദരിയെ ലോകം കണ്ടു. ബോളിവുഡിലെ താരത്തിളക്കമുള്ള ദമ്പതികളായ രണ്‍ബീര്‍ കപൂറിന്റെയും ആലിയാ ഭട്ടിന്റെയും മകള്‍ റാഹ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി മാറിയിരിക്കുന്നു. മകള്‍ റാഹയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തത് ആവേശത്തോടെയാണ്. നടന്‍ കുനാല്‍ കപൂറിന്റെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ എത്തിയപ്പോഴാണ് മൂവരും ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഒരുമിച്ചുതന്നെ ചിത്രങ്ങള്‍ക്കായി പോസ് ചെയ്തു. ഇടയ്ക്ക് മകളെ നിലത്തുനിര്‍ത്താന്‍ രണ്‍ബീര്‍ ശ്രമിച്ചെങ്കിലും കുഞ്ഞുറാഹ താഴെയിറങ്ങാന്‍ […]

സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണമൊരുക്കാന്‍ പഴയിടം തന്നെ

കോട്ടയം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരിക്ക് തന്നെയാണ്. കഴിഞ്ഞ തവണയുണ്ടായ നോണ്‍വെജ് വിവാദത്തെ തുടര്‍ന്ന് കലാമേളയില്‍ ഇനി ഭക്ഷണമൊരുക്കില്ലെന്ന് പഴയിടം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ കലോത്സവത്തിന് വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പഴയിടം പാചകത്തിനുള്ള ടെന്‍ഡറില്‍ പങ്കെടുത്തത്. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നും ജനുവരി 3 ന് കൊല്ലത്തെ കലോത്സവ കലവറയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും പഴയിടം മോഹനന്‍ നമ്പൂതിരി അറിയിച്ചു. Also Read; ലക്ഷ്യത്തിലേക്കടുത്ത് കേരളം; വര്‍ക്കലയിലേത് ഏഴാമത്തെ […]

ലക്ഷ്യത്തിലേക്കടുത്ത് കേരളം; വര്‍ക്കലയിലേത് ഏഴാമത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴാമത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിര്‍മ്മിച്ച് ലക്ഷ്യത്തിലേക്കടുത്ത് കേരളം. സംസ്ഥാനത്തെ ഏഴാമത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചിരിക്കുന്നത് വര്‍ക്കലയിലാണ്. ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ തീരദേശമുള്ള ഒന്‍പത് ജില്ലകളില്‍ ഏഴിടത്തും ഫ്‌ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചുകഴിഞ്ഞു. മറ്റുരണ്ടിടത്തും വൈകാതെ തന്നെ ഇവ സ്ഥാപിക്കും. തീരദേശ ടൂറിസവും സാഹസിക ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കടലിനുമീതെ നടക്കാനുള്ള അവസരം ടൂറിസം വകുപ്പ് ഒരുക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ആലപ്പുഴ, […]

റോബിന്‍ ബസിനെ വീണ്ടും തടഞ്ഞ് എംവിഡി

കൊച്ചി: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ റോബിന്‍ ബസിനെ മൂവാറ്റുപുഴയില്‍ വെച്ച് എംവിഡി പിടികൂടി. ബസ് പരിശോധിച്ച ശേഷം വിട്ട് നല്‍കി. പത്തനംതിട്ടയില്‍ നിന്ന പുറപ്പട്ട ബസ് ഇന്ന് രണ്ടാം തവണയാണ് തടയുന്നത്. പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമപോരാട്ടം നടത്തിയിരുന്ന റോബിന്‍ ബസ് ഒരു മാസത്തിന് ശേഷമാണ് ഇന്ന് രാവിലെ വീണ്ടും സര്‍വീസിനിറങ്ങിയത്. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് സര്‍വീസ് ആരംഭിച്ച് രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ മൈലപ്രയില്‍ വെച്ച് […]

ലഡാക്കിലും ജമ്മുകാശ്മീരിലും ഭൂചലനം

ന്യൂഡല്‍ഹി: ലഡാക്കിലും ജമ്മുകാശ്മീരിലും ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് പുലര്‍ച്ചെ 4.33 ഓടെ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയാണ് അറിയിച്ചത്. അഞ്ച്കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. Also Read; പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി ജമ്മുകാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ റിക്ടര്‍ സ്‌കെയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുലര്‍ച്ചെ 1.10ഓടെ അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എന്‍സിഎസ് അറിയിച്ചിരിക്കുന്നത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി. പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ ആദ്യമായിട്ടാണ് ഒരു ഹിന്ദു സ്ത്രീ മത്സരിക്കുന്നത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ടിക്കറ്റിലാണ് സവീര മത്സരിക്കുന്നത്. പാകിസ്ഥാന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബുണര്‍ ജില്ലയില്‍ നിന്നുള്ള ഡോ. സവീര പ്രകാശ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. Also Read; പാലക്കാട് കണ്ണനൂരില്‍ നാല് പേര്‍ക്ക് വെട്ടേറ്റു യുവതിയുടെ പിതാവും റിട്ട. ഡോക്ടറുമായ ഓംപ്രകാശ് പാര്‍ട്ടിയില്‍ സജീവമാണ്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി വനിതാ വിഭാഗം ജനറല്‍ സെക്രട്ടറിയാണ് സവീര. ഡിസംബര്‍ 23നാണ് […]

പാലക്കാട് കണ്ണനൂരില്‍ നാല് പേര്‍ക്ക് വെട്ടേറ്റു

പാലക്കാട്: പാലക്കാട് കണ്ണനൂരില്‍ നാല് പേര്‍ക്ക് വെട്ടേറ്റു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന റെനില്‍ (40), വിനീഷ് (43), സുഹൃത്തുക്കളായ അമല്‍ (25), സുജിത്ത് (33) എന്നിവരെയാണ് കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ നാലുപേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തുമണിക്ക് ശേഷമാണ് ആക്രമണം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിവരം. ആക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും പരിചയമുള്ള ആളുകളാണ് ആക്രമിച്ചതെന്നും പരിക്കേറ്റ […]