October 11, 2026

ഡിജിപിയുടെ ഔദ്യോഗിക വസതിയിലെ സുരക്ഷാവീഴ്ച; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഡിജിപിയുടെ വീട്ടിലേക്കുള്ള മഹിളാ മോര്‍ച്ച പ്രതിഷേധത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പോലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുത്താണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഡിജിപിയുടെ വീട്ടില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍ആര്‍ആര്‍എഫിലെ പോലീസുകാരായ മുരളീധരന്‍ നായര്‍, മുഹമ്മദ് ഷെബിന്‍, സജിന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി പ്രതിഷേധിക്കുകയായിരുന്നു. സ്ഥലത്ത് വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ പ്രതിഷേധം തുടരുകയും പിന്നീട് പോലീസെത്തി ഇവരെ ബലംപ്രയോഗിച്ച് നീക്കുകയുമായിരുന്നു. Also Read; നവകേരള സദസ്സിന് ഇന്ന് സമാപനം സുരക്ഷാവീഴചയിലാണ് […]

നവകേരള സദസ്സിന് ഇന്ന് സമാപനം

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്നും കഴിഞ്ഞ മാസം 18ന് ആരംഭിച്ച നവകേരളയാത്ര 35 ദിവസം പിന്നിട്ട് ഇന്ന് സമാപിക്കുകയാണ്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നിങ്ങനെ 5 മണ്ഡലങ്ങളില്‍ നവകേരള സദസ്സ് നടക്കും. സമാപന സമ്മേളനം വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്ക് ഗ്രൗണ്ടിലാണ്. സമാപന ദിവസമായ ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.   Also Read; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടിയ […]

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടിയ അദ്ധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു

ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടിയ 32കാരിയായ അദ്ധ്യാപികയെ പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഷോളിങ്ങനല്ലൂരിന് അടുത്തുള്ള സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയായ ഹെപ്സിബയാണ് അറസ്റ്റിലായത്. നേരത്തെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ഹെപ്സിബ താന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലാവുകയും അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി വൈകിട്ടായിട്ടും തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാര്‍ സ്‌കൂളിലെത്തി അന്വേഷിച്ചപ്പോള്‍ അന്നേ ദിവസം അവിടെ എത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി […]

സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്രമുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

മൈസൂര്‍: കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കുന്നുവെന്നും സംസ്ഥാനത്ത് അങ്ങനെ ഒരു നിരോധനവും നിലവിലില്ലെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് ഇഷ്ടമുള്ള സ്ഥലത്ത് പോകുന്നതില്‍ ഒരു തടസ്സവുമില്ലെന്നും ധരിക്കരുതെന്ന ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങള്‍ എന്ത് വസ്ത്രം ധരിക്കണം എന്ത് ഭക്ഷണം കഴിക്കണമെന്നതൊക്കെ നിങ്ങളുടെ മാത്രം ഇഷ്ടമാണ്. അത് തടയാന്‍ എനിക്ക് എന്ത് അവകാശമാണുള്ളത്? സിദ്ധരാമയ്യ ചോദിച്ചു. നിങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കുന്നു, […]

സി.പി.ഐയില്‍ വിമതനീക്കം ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാനസെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന് നല്‍കിയതിനുപിന്നാലെ സി.പി.ഐയില്‍ വിമതനീക്കം ശക്തമാകുന്നു. ബിനോയിയുടെ സെക്രട്ടറിസ്ഥാനം സംസ്ഥാനകൗണ്‍സില്‍ അംഗീകരിക്കണം. ഇതിനായി ഡിസംബര്‍ 28-ന് ചേരുന്ന കൗണ്‍സില്‍യോഗത്തില്‍ ബിനോയിക്കുപകരം മറ്റൊരാളെ നിര്‍ദേശിക്കാനാണ് ഒരു വിഭാഗം നീക്കം നടത്തുന്നത്. Also Read; പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ് ബിനോയ് വിശ്വം കാനത്തിനൊപ്പം നിലനിന്ന മുതിര്‍ന്ന നേതാവാണെങ്കിലും കാനത്തിനുണ്ടായിരുന്നത്ര പിന്തുണ ആ പക്ഷത്തുനിന്ന് ബിനോയിക്ക് ലഭിക്കില്ലെന്നാണ് ഇസ്മയില്‍ പക്ഷം വിലയിരുത്തുന്നത്. ഒരു ഗ്രൂപ്പ്‌പോരായി ഇത് മാറാതിരിക്കാന്‍ കാനത്തിനൊപ്പമുണ്ടായിരുന്നതും ബിനോയിയെ സെക്രട്ടറിയാക്കിയതിനോട് യോജിപ്പില്ലാത്തതുമായ […]

പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഈ സമ്മേളന കാലയളവില്‍ 143 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതിനാല്‍ എഐസിസി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. യുഡിഎഫ് നേതൃത്വത്തില്‍ ഇന്ന് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി […]

ബിജെപിയുടെ ക്രൈസ്തവ ഗൃഹസന്ദര്‍ശനം യൂദാസിന്റെ ചുംബനം: കെ സുധാകരന്‍

തിരുവനന്തപുരം: ക്രൈസ്തവരെ സന്ദര്‍ശിക്കുന്ന ബിജെപിയുടേത് സ്‌നേഹയാത്രയല്ലെന്നും മുപ്പതുവെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചുംബനമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായായാണ് ഈ സന്ദര്‍ശനം. സംഘപരിവാറിന് ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുത്ത ചരിത്രം മാത്രമേയുള്ളൂ എന്നും സുധാകരന്‍ പറഞ്ഞു. Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കുരിശുമല കയറിയും ക്രിസ്തുമസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും റബര്‍ വില 200 രൂപയാക്കാമെന്നു മോഹിപ്പിച്ചും ക്രൈസ്തവരെ പാട്ടിലാക്കാന്‍ കേരളത്തിലെ ബിജെപിക്കാര്‍ ഓടിനടക്കുകയാണ്. എന്നാല്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല […]

എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മരിച്ച നിലയില്‍

തൃശ്ശൂര്‍: എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മരിച്ച നിലയില്‍. തൃശ്ശൂര്‍ സിറ്റി കണ്‍ട്രോള്‍ റൂമില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പെരുമ്പിള്ളിശ്ശേരി സ്വദേശി 40 വയസ്സുകാരനായ ആദിഷിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. Also Read; സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് 2022 മുതല്‍ കാരണം ബോധിപ്പിക്കാതെ ആദിഷ് ജോലിയില്‍ നിന്നും മാറി നിന്നിരുന്നു. നിയമനടപടികള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ജോലിയില്‍ പ്രവേശിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ചേര്‍പ്പ് പോലീസ് സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.  

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. സംസ്ഥാനത്ത് ഇന്നലെ 514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുള്‍പ്പടെ രാജ്യത്ത് 594 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. കോവിഡ് മൂലം രാജ്യത്ത് ആറ് മരണവും കേരളത്തില്‍ മൂന്ന് മരണവും രേഖപ്പെടുത്തി. നിലവില്‍ സംസ്ഥാനത്ത് 2341 ഉം രാജ്യത്ത് 2669 ഉം ആക്ടീവ് കോവിഡ് കേസുകളാണ് ഉള്ളത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കേരളത്തില്‍ ഒമിക്രോണും ഉപവകഭേദമായ ജെഎന്‍1 ഉം ആണ് പടരുന്നത്. കൂടുതല്‍ […]

വി ഡി സതീശന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിഡി സതീശന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അതുകൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സതീശന്‍ എന്ന് വിളിച്ചത്. വി ഡി എന്നാല്‍ വെറും ഡയലോഗ് എന്നായി മാറിയെന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞു ശ്രദ്ധകിട്ടാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്നും റിയാസ് പറഞ്ഞു. പാര്‍ട്ടിയിലും മുന്നണിയിലും ഒരു വിലയും ഇല്ലാത്ത ആളാണ് വി ഡി സതീശനെന്നും സിപിഎമ്മിനോട് കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാടാന്‍ ഇറങ്ങിയാല്‍ നവകേരള സദസിന് ആളുകൂടുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു. Also Read; ഗവര്‍ണര്‍ക്കെതിരെ […]