October 11, 2026

നവകേരള ബസ് വാടകയ്ക്ക്, കെ എസ് ആര്‍ ടി സിക്ക് ചുമതല

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് ഇനി എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമായി. ആദ്യം തലസ്ഥാനത്തുള്‍പ്പെടെ പൊതുജനങ്ങള്‍ക്കായി ബസ് പ്രദര്‍ശിപ്പിക്കാനും പിന്നീട് വാടകയ്ക്ക് നല്‍കാനുമാണ് തീരുമാനമായിരിക്കുന്നത്. വിവാഹ ആവശ്യം, വിനോദയാത്ര, തീര്‍ത്ഥാടനം തുടങ്ങിയവയ്ക്ക് നവകേരള ബസ് വാടകയ്ക്ക് ലഭിക്കും. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലാണ് ബസ്. നവകേരള സദസ്സിന്റെ എറണാകുളത്തെ പര്യടനംകൂടി പൂര്‍ത്തിയായശേഷം ബസ് കെഎസ്ആര്‍ടിസിക്ക് വിട്ടുകൊടുക്കും. ബസിന്റെ പരിപാലനച്ചുമതല കെഎസ്ആര്‍ടിസിക്കാണ്. സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാള്‍ കുറവായിരിക്കും വാടക തുക എന്നാണ് വിവരം. ഇത് എത്രയാണെന്ന് തീരുമാനമായിട്ടില്ല. […]

ശബരിമലയില്‍ 24 മണിക്കൂര്‍ വരി, വന്‍ തിരക്ക്, വാഹനങ്ങള്‍ തടഞ്ഞ് പോലീസ്

ശബരിമല: ശബരിമലയില്‍ കനത്ത ഭക്തജനത്തിരക്ക്. ഞായറാഴ്ച റെക്കോര്‍ഡ് എണ്ണം ഭക്തരാണ് പതിനെട്ടാംപടി കയറിയത്. ഒരു ലക്ഷത്തിലേറെ പേരാണ് എത്തിയത്. ഈ സീസണില്‍ ഒരു ദിവസം പതിനെട്ടാം പടി കയറിയവരുടെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഞായറാഴ്ചത്തേത്. ഒരു മിനുറ്റില്‍ 72 പേര്‍ എന്ന കണക്കിലാണ് ഇപ്പോള്‍ തീര്‍ഥാടകരെ പതിനെട്ടാം പടി കയറ്റുന്നത്. പരമാവധി ആളുകളെ കയറ്റിവിടുന്നുണ്ടെങ്കിലും തിരക്കിന് കുറവില്ല. അവധി ദിവസങ്ങളും ക്ഷേത്രത്തിലെ പ്രത്യേക പൂജാ ദിവസവുമായതിനാലാണ് തിരക്കേറിയത്. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കുന്ന ചൊവ്വാഴ്ചയും വലിയ […]

ബ്രസീല്‍ ഫുട്‌ബോളിന് സസ്‌പെന്‍ഷന്‍ നല്‍കും, ഫിഫയുടെ മുന്നറിയിപ്പ്

സൂറിച്ച്: ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍. ജനുവരിയില്‍ നടക്കുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ സോക്കര്‍ ബോഡിയുടെ ഇടപെടല്‍ ഉണ്ടാകരുതെന്നാണ് ഫിഫയുടെ നിര്‍ദ്ദേശം. ഇത് ലംഘിച്ചാല്‍ ബ്രസീല്‍ ദേശീയ ടീമിനും ക്ലബുകള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. Also Read; സമാധാനത്തിന് ആഹ്വാനം ചെയ്ത് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം20 തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രസീല്‍ ഫുട്‌ബോള്‍ പ്രസിഡന്റായിരുന്ന എഡ്‌നാള്‍ഡോ റോഡ്രിഗസിനെ പുറത്താക്കിയിരുന്നു. റിയോ ഡി ജനെയ്‌റോ കോടതിയുടേതായിരുന്നു നടപടി. ഒരു മാസത്തിനകം പുതിയ […]

സമാധാനത്തിന് ആഹ്വാനം ചെയ്ത് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം

വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് ദിനത്തില്‍ ആഘോഷങ്ങളില്ലാതെ, സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം. യുക്തിരഹിതമായ യുദ്ധത്തിന് വേണ്ടി ഒരിക്കല്‍ കൂടി സമാധാനത്തിന്റെ രാജകുമാരന്‍ തിരസ്‌കരിക്കപ്പെട്ടുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഉണ്ണിയേശു പിറന്നുവീണ ബത്‌ലഹേമില്‍, ഗാസയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി കാര്യമായ ക്രിസ്മസ് ആഘോഷങ്ങളില്ല. ക്രിസ്മസിന്റെ തലേദിവസം നടക്കാറുള്ള തിരുപ്പിറവി ആഘോഷങ്ങള്‍ ബത്‌ലഹേമിലെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റി ഒഴിവാക്കി. ഗാസയിലെ പലസ്തീന്‍കാര്‍ക്ക് ഐക്യദാര്‍ഢ്യം […]

ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത് കായിക മന്ത്രാലയം

ന്യൂഡല്‍ഹി: പുതിയ ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. സഞ്ജയ് സിങിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സഞ്ജയ് സിങിന്റെ നേതൃത്വത്തിലുള്ള ഗുസ്തി ഫെഡറേഷനെതിരെ കായികതാരങ്ങളുടെ ഭാഗത്ത് നിന്ന് പോലും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. നേരത്തെ ഗുസ്തി ഫെഡറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റും ബി ജെ പിയുടെ ലോക്‌സഭാംഗവുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെ അനുകൂലിക്കുന്നവര്‍ വിന്‍വിജയം നേടിയിരുന്നു. പ്രസിഡന്റടകക്കം 15 ല്‍ 13 സ്ഥാനങ്ങളിലേക്കും ഈ പാനലാണ് ജയിച്ചത്. ഏഴിനെതിരെ […]

ദീര്‍ഘകാലമായി ഉയര്‍ന്ന കൊളസ്‌ട്രോള്‍; വേദിയില്‍ സംസാരിക്കുന്നതിനിടെ ഐ ഐ ടി പ്രഫസര്‍ കുഴഞ്ഞു വീണു മരിച്ചു

കാണ്‍പുര്‍: വേദിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ കാണ്‍പൂര്‍ ഐ ഐ ടി പ്രഫസര്‍ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് കാരണം. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വകുപ്പ് മേധാവി സമീര്‍ ഖണ്ഡേക്കര്‍ (54) ആണ് മരിച്ചത്. അലുംനി മീറ്റിനിടെ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഉയര്‍ന്ന കൊളസ്‌ട്രോളിന് ചികിത്സയിലായിരുന്നു സമീര്‍ ഖണ്ഡേക്കര്‍. മൃതദേഹം കാണ്‍പൂര്‍ ഐ ഐ ടി ഹെല്‍ത്ത് സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏകമകനായ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന പ്രവാഹ് ഖണ്ഡേക്കര്‍ എത്തിയാലുടന്‍ സംസ്‌കാരം നടക്കും. […]

അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി ഐ എന്‍ എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയും ഗതാഗതവകുപ്പ് മന്ത്രിയുമായ ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു. ഇടതുമുന്നണിയിലെ മുന്‍ധാരണപ്രകാരമാണ് രാജി. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. ഇരുവര്‍ക്കും പകരം കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി, കേരള കോണ്‍ഗ്രസ് ബി യിലെ ഗണേഷ്‌കുമാര്‍ എന്നിവര്‍ മന്ത്രിമാരാകും. ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ മന്ത്രിസഭ പുന:സംഘടനയില്‍ അന്തിമ തീരുമാനമുണ്ടാകും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ […]

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം: നവകേരള യാത്രക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി നടത്തിയ ഡി.ജി.പി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. നവംബര്‍ 18ന് കാസര്‍കോട് നിന്നാരംഭിച്ച നവകേരള സദസ് ഇന്നു തലസ്ഥാനത്തു സമാപിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് രാവിലെ പത്തിന് ഡി.ജി.പി ഓഫിസിലേക്കു മാര്‍ച്ച് പ്രഖ്യാപിച്ചത്.   പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രസംഗിക്കുന്നതിനിടെകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രസംഗക്കുന്ന വേദിക്കരികില്‍ വെച്ച് കണ്ണീര്‍വാതക പ്രയോഗമുണ്ടായതിനാല്‍ ഇതിനെതുടര്‍ന്ന് പ്രസംഗം പെട്ടെന്ന് […]

ഗൂഢാലോചന, ഗൂഢാലോചന തന്നെ, വിരട്ടാമെന്ന് കരുതേണ്ട: മാധ്യമപ്രവര്‍ത്തകക്കെതിരായ കേസില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഗൂഢാലോചനയ്ക്കു കേസെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണെന്നും പോലീസില്‍ തനിക്ക് വിശ്വാസക്കുറവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയുണ്ടെങ്കില്‍ അത്തരത്തില്‍ കേസ് വരും. ജോലിസ്ഥലത്ത് പോകുന്നതോ സാധാരണ നിലയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതോ ആരും തടയാന്‍ പോകുന്നില്ല. ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് പറയുന്നത്. നിങ്ങള്‍ അങ്ങനെയല്ലെന്ന് പറയുന്നു. അത് തെളിയിച്ചോളൂ. എനിക്ക് പോലീസില്‍ വിശ്വാസക്കുറവില്ല- ക്ഷുഭിതനായി മുഖ്യമന്ത്രി പറഞ്ഞു. Also Read; വിഴിഞ്ഞത്ത് എകസൈസ് കണ്ടെടുത്തത് കഞ്ചാവ് ഉള്‍പ്പടെ മാരകായുധങ്ങള്‍ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച പ്രതിപക്ഷത്തെയും മുഖ്യമന്ത്രി […]

വിഴിഞ്ഞത്ത് എകസൈസ് കണ്ടെടുത്തത് കഞ്ചാവ് ഉള്‍പ്പടെ മാരകായുധങ്ങള്‍

വിഴിഞ്ഞം: കോളിയൂര്‍ കൈലിപ്പാറ കോളനിയില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ്,മാരകായുധങ്ങള്‍,നാടന്‍ ബോംബുകള്‍ എന്നിവ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. ഇതിനെതുടര്‍ന്ന് വിഷ്ണു എന്ന സ്റ്റാലിനെ (27) എക്‌സൈസ് പിടികൂടി കോവളം പോലീസില്‍ ഏല്പിക്കുകയും. Also Read; ഡിജിപിയുടെ ഔദ്യോഗിക വസതിയിലെ സുരക്ഷാവീഴ്ച; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ മയക്കുമരുന്നുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാളുടെ ഇളയ സഹോദരന്‍ നിധിന്‍ ഒളിവിലാണ്. തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.എസ്.ഷിജുവാണഅ കഞ്ചാവ് ,വടിവാള്‍,കത്തി,കഠാര, 3 നാടന്‍ ബോംബുകള്‍ എന്നിവ ഇയാളുടെ വീട്ടില്‍ […]