October 11, 2026

ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് കേരള സര്‍ക്കാര്‍. ഗവര്‍ണര്‍ ചുമതല കൃത്യമായി നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നുവെന്നുമാരോപിച്ചാണ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഏറെ ഗൗരവമുള്ള നടപടിയാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവര്‍ണര്‍ ചുമതലകള്‍ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉന്നയിക്കുന്നത്. […]

മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോ? മന്ത്രി വി.എന്‍ വാസവന്‍

കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി.എന്‍ വാസവന്‍. മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോ?. സതീശനല്ല, സുധാകരനല്ല, കോണ്‍ഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കും. സിപിഐഎം മുഖ്യമന്ത്രിക്ക് കവചം തീര്‍ക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ പ്രസിഡന്റാണ്. എന്തിന് വേണ്ടിയായിരുന്നു ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ് സമരമെന്നും മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. അതേസമയം, നവകേരള യാത്രയ്ക്ക് എതിരെ കരിങ്കൊടി കാണിച്ചതിന് […]

പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്ത് സതീശന്‍; മഹാരാജാവല്ല, താന്‍ ജനങ്ങളുടെ ദാസനാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ കല്യാശേരിയില്‍ നടന്നത് രക്ഷാ പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ പ്രതിപക്ഷനേതാവിന് നാടിന് വേണ്ടിയുള്ള പരിപാടികളോട് പ്രത്യേക അലര്‍ജിയാണെന്നും മുഖ്യമന്ത്രി നവകേരള സദസില്‍ പ്രതികരിച്ചു. ‘ഞാന്‍ സതീശന്റെ അത്ര ധീരതയുള്ള ആളാണെന്ന് അവകാശപ്പെട്ടിട്ടില്ല. സതീശന്റെ പ്രസിഡന്റിനോട് ചോദിച്ചാല്‍ അറിയാം. പണ്ട് പാനൂരിലെ ക്രിമിനല്‍ താവളത്തില്‍ ഒറ്റയ്ക്ക് നടന്നുപോയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ ആ പഴയ കാലത്ത് ഭയന്നിട്ടില്ല, പിന്നെയാണോ ഇപ്പോള്‍ ഭയപ്പെടുത്താന്‍ കഴിയുക, വല്ലാതെ മേനി നടിക്കരുത്.’ പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. […]

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം;വനിതാ നേതാക്കളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി പേലീസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തില്‍ ഏറ്റുമുട്ടി പോലീസും പ്രവര്‍ത്തകരും. രാഹുല്‍ മാങ്കുട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ അടക്കമുള്ള വനിതാ നേതാക്കളുടെ വസ്ത്രങ്ങളാണ് സംഘര്‍ഷത്തില്‍ കീറിയത്. പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. Also Read; വിദേശ രാജ്യങ്ങളിലെ ജോലി ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് വാഹനത്തിന്റെ ചില്ലും ഷീല്‍ഡുകളും പ്രവര്‍ത്തകര്‍ വടി കൊണ്ട് അടിച്ചുതകര്‍ക്കുകയും ബാരിക്കേഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ച […]

വിദേശ രാജ്യങ്ങളിലെ ജോലി ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും

കാനഡ, ജര്‍മനി, യുഎസ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ പഠിച്ച് അവിടെതന്നെ സ്ഥിരതാമസമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവതീയുവാക്കളില്‍ അധികവും. വിദേശത്ത് പഠിക്കുന്നത് സ്ഥിരതാമസമാക്കുന്നതും സ്വപ്നം കാണുന്നവരാണ് ഇന്നത്തെ തലമുറയെങ്കില്‍ ഗള്‍ഫില്‍ പോകുന്നത് സ്വപ്നം കണ്ടവരാണ് നമ്മുടെ പഴയ തലമുറ. ഗള്‍ഫില്‍ ജോലി ചെയ്യുന്നൊരാള്‍ എല്ലാ നാട്ടുലും ഉണ്ടാകും എന്നാല്‍ ഇന്ന് വിദേശ രാജ്യങ്ങളില്‍ ഉള്ളവരാകും ഏറെ കൂടുതല്‍ അതുപോലെ തൊഴില്‍ സാഹചര്യങ്ങളും മാറിയിരിക്കുകയാണ്. അതിനാല്‍ നമ്മുടെ തൊഴിലിന്റെ ആവശ്യമനുസരിച്ച് വേണം ജോലിക്കായി അപേക്ഷിക്കാന്‍. കാരണം ഗള്‍ഫില്‍ പോകാന്‍ […]

നരഭോജി കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

കല്‍പ്പറ്റ: വാകേരിയില്‍ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തേറ്റ മുറിവ് എട്ട് സെന്റീമീറ്ററോളം ആഴത്തിലുള്ളതാണെന്നാണ് വിലയിരുത്തല്‍. അതിനാല്‍ കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. നരഭോജിക്കടുവയെ ചികിത്സിക്കാനായി വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചികിത്സയ്ക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയിട്ടുണ്ട്. മണ്ണുത്തി വെറ്റിനറി കോളേജില്‍ നിന്നുള്ള ആറംഗ സംഘം ഉടനെ പുത്തൂരില്‍ എത്തും ഇവരുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുക. Also Read; തെക്കന്‍ തമിഴ്‌നാട്ടില്‍ മഴതുടരുന്നു; വെള്ളക്കെട്ട് രൂക്ഷം കഴിഞ്ഞ ദിവസമാണ് കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചത്. […]

തെക്കന്‍ തമിഴ്‌നാട്ടില്‍ മഴതുടരുന്നു; വെള്ളക്കെട്ട് രൂക്ഷം

ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു. തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളില്‍ വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. തെക്കന്‍ തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയില്‍ 10 പേരാണ് മരിച്ചത്. Also Read; ആര്‍ത്തവ വേദന ഒഴിവാക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിച്ച പതിനാറുകാരിക്ക് ദാരുണാന്ത്യം തമിഴ്‌നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് തുറന്ന 160 ദുരിതാശ്വാസ ക്യാമ്പുകളിലായി 17,000 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി അറിയിച്ചു. നിലവില്‍ ഒമ്പത് ഹെലികോപ്റ്ററുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും ഒരു ഹെലികോപ്റ്റര്‍ കൂടി രക്ഷാപ്രവര്‍ത്തനനത്തിനായി ഒരുക്കാനുള്ള […]

ആര്‍ത്തവ വേദന ഒഴിവാക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിച്ച പതിനാറുകാരിക്ക് ദാരുണാന്ത്യം

ലണ്ടന്‍: യു.കെയില്‍ ആര്‍ത്തവ വേദന ഒഴിവാക്കുന്നതിനായി ഗര്‍ഭനിരോധന ഗുളിക കഴിച്ച ലൈല ഖാന്‍ എന്ന പതിനാറുകാരിക്ക് ദാരുണാന്ത്യം. വേദന കുറയ്ക്കാന്‍ വേണ്ടി ഗര്‍ഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മരുന്ന് കഴിച്ചത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ അഞ്ചുവരെ തുടര്‍ച്ചയായി മരുന്നു കഴിച്ചതിനെ തുടര്‍ന്ന് കടുത്ത തലവേദനയും ഛര്‍ദ്ദിയും ഉണ്ടായവുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുടുംബം പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഗ്യാസാണ് അസ്വസ്ഥതകള്‍ക്കു കാരണമെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ച് ചില മരുന്നുകളും […]

ഇടതുപക്ഷവും വലതുപക്ഷവും ഒന്നായി മാറുന്നു: എം.മുകുന്ദന്‍

കോഴിക്കോട്: കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും ഏകദേശം ഒന്നായി മാറുന്ന കാഴ്ചയാണെന്ന് എം.മുകുന്ദന്‍. കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിദ്യാര്‍ഥികളുടെ ബിരുദദാന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം വ്യത്യാസങ്ങളില്ലാതെയുള്ള കാലത്തിലൂടെയാണ് രാഷ്ട്രീയത്തിന്റെ സഞ്ചാരം. ഇടതുപക്ഷത്തിനേയും വലതുപക്ഷത്തിനേയും വേര്‍തിരിക്കേണ്ട അതിര് എവിടെയാണെന്ന് ഇപ്പോള്‍ മനസിലാകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് ഇടതുപക്ഷ മനോഭാവമുണ്ടെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ നമ്മള്‍ പിന്തുടരുന്നത് മൂലധന വ്യവസ്ഥിതിയുടെ നിയമങ്ങളും സ്വഭാവങ്ങളുമാണ്. അതുകൊണ്ടുതന്നെയാണ് ഇവിടെ ഇടതുപക്ഷം ദുര്‍ബലമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. […]

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി കെ രാജന്‍ രംഗത്ത്

കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മന്ത്രി കെ രാജന്‍ രംഗത്ത്. ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ പോര്‍മുഖം തുറക്കുകയാണെന്നും അദ്ദേഹം കരുതിയത് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാമെന്നാണെന്നും കെ രാജന്‍ പറഞ്ഞു. പൂരപ്പറമ്പില്‍ ആനയെത്തിയാല്‍ ആളു കൂടും. അതുപോലെയാണ് ഗവര്‍ണറുടെ കാര്യമെന്നും മന്ത്രി പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിനെ ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമമെന്നും അതിനാണ് ഗവര്‍ണര്‍ കോഴിക്കോട് ഇറങ്ങിയത് മന്ത്രി കൂട്ടിച്ചേര്‍ത്തു. Also Read; ചൈനയില്‍ വന്‍ ഭൂചലനം, 111 പേര്‍ മരിച്ചു കെ […]