October 11, 2026

ചൈനയില്‍ വന്‍ ഭൂചലനം, 111 പേര്‍ മരിച്ചു

ബീജിംഗ്: ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് വമ്പന്‍ ഭൂചലനം. 111പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കുള്ളതായുമാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം രാത്രി 11.59ന് (തിങ്കളാഴ്ച) ഗാന്‍സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തില്‍ അനവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഏറ്റവും വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിം പിംഗ് അറിയിച്ചു. എന്നാല്‍ മഞ്ഞ് നിറഞ്ഞ് കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌ക്കരമാണ്. Also Read; നരഭോജിക്കടുവയെ കുപ്പാടിയിലേക്ക് മാറ്റി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ പ്രകാരം 6.0 മാഗ്‌നിറ്റിയൂഡ് പ്രഭാവമാണ് രേഖപ്പെടുത്തിയത്. ഗാന്‍സുവിന് പുറമെ […]

നരഭോജിക്കടുവയെ കുപ്പാടിയിലേക്ക് മാറ്റി

നരഭോജിക്കടുവയെ കുപ്പാടി മൃഗപരിശീലനകേന്ദ്രത്തിലേക്ക് മാറ്റി. കടുവയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലാണ് കടുവയെ താത്ക്കാലികമായി കുപ്പാടി മൃഗപരിശീലനകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്. വെടിവെച്ച് കൊല്ലാതെ കടുവയെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് നാട്ടുകാര്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയത്. കടുവയെ ജീവനോടെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ വെടിവച്ച് കൊല്ലാനാകില്ലെന്ന് വനംവകുപ്പും അറിയിച്ചു. അതിനാലാണ് കുപ്പാടിയിലേക്ക് കടുവയെ മാറ്റിയിരിക്കുന്നത്. Also Read; തൃശൂരില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാനില്ല പ്രജീഷിന്റെ മരണത്തിന്റെ പത്താം നാളാണ് നരഭോജിക്കടുവ കെണിയിലായത്. മൃതദേഹം കിടന്നിരുന്ന കൂടല്ലൂര്‍ കോളനിക്കവലയിലെ […]

തൃശൂരില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാനില്ല

തൃശൂര്‍ കരുവന്നൂരില്‍ സെന്റ് ജോസഫ് സ്‌കൂളുല്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്ന് പേരെ കാണാനില്ലെന്ന് പരാതി. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തേലപ്പിള്ളി സ്വദേശികളായ ഐനേരിപറമ്പില്‍ അജിത്കുമാര്‍ മകന്‍ അഭിനന്ദ്, പെരുംമ്പിള്ളി ലാലു മകന്‍ എമില്‍, നന്തിലത്ത് പറമ്പില്‍ ജയന്‍ മകന്‍ ആദിദേവ് എന്നിവരെയാണ് കാണാതായത്. സ്‌കൂള്‍ വിട്ട് സൈക്കിളില്‍ മടങ്ങിവരുകയായിരുന്ന ഇവര്‍ വീട്ടിലേക്ക് എത്താതിരിക്കുകയായിരുന്നു. Also Read; നവകേരള സദസ്സ് അലങ്കോലമാക്കുകയായിരുന്നു ലക്ഷം മുഖ്യമന്ത്രി കുട്ടികളെ കണ്ടെത്തുന്നതിനായി ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെക്കുറിച്ച് എന്തെങ്കിലും […]

നവകേരള സദസ്സ് അലങ്കോലമാക്കുകയായിരുന്നു ലക്ഷം മുഖ്യമന്ത്രി

കൊല്ലം: പുനലൂരില്‍ നവകേരള സദസ്സില്‍ സംസാരിക്കവെ ഒരാള്‍ പാഞ്ഞടുത്തതിനോടടക്കം പ്രതികരിച്ച് മുഖ്യമന്ത്രി. പരിപാടി അലങ്കോലമാക്കാന്‍ വേണ്ടിയാണ് ഒരാളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എക്‌സക്ലൂസീവ് ആയി ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു ലക്ഷം. അതിനുവേണ്ടി ക്യാമറയുടെ മുന്നിലേക്ക് എക്സ്‌ക്ലൂസീവ് ആയി ചാടി വീഴുകയായിരുന്നു. ജനങ്ങള്‍ പ്രകോപനം കൂടാതെ സാഹചര്യം കൈകാര്യം ചെയ്തു. പല രൂപത്തിലും പരിപാടി അലങ്കോലപ്പെടുത്താന്‍ വരും. വ്യത്യസ്തമായ പ്രതിഷേധത്തിനാണ് ശ്രമം. എത്ര പ്രതിഷേധം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പുനലൂരില്‍ മുഖ്യമന്ത്രി സംസാരിക്കവെ പാഞ്ഞടുത്തയാളെ പൊലീസ് […]

നരഭോജി കടുവ കൂട്ടില്‍

നരഭോജി കടുവ കൂട്ടിലകപ്പെട്ടു. പത്ത് ദിവസത്തെ തിരച്ചിലിനു ശേഷം കാപ്പിത്തോട്ടത്തില്‍ സ്ഥാപിച്ച കെണിയിലാണ് കടുവ കൂട്ടിലായിരിക്കുന്നത്.ഇന്ന് ഒന്നരയോടെ വയനാട്ടിലെ കോളനിക്കവലയില്‍ നിന്ന് 250 മീറ്റര്‍ മാറി സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. ക്ഷീരകര്‍ഷകനെ കൊലപ്പെടുത്തി ഇന്നെക്ക് പത്താംദിവസമാണ് കടുവ കൂട്ടിലാകുന്നത്. അതേസമയം കടുവയെ കൊല ചെയ്യണമെന്ന ആവശ്യമുയര്‍ത്തി നാട്ടുകാര്‍ വനംവകപ്പിനെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയാണ്. Also Read; തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും കടുവയെ കുടുക്കിയ കൂട് വാഹനത്തിലേക്ക് വനംവകുപ്പ് മാറ്റിയിട്ടുണ്ട്. […]

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും

രാവിലെ പത്തു മണി മുതല്‍ സ്പില്‍വേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000 ക്യൂസെക്‌സ് വരെ ജലം അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിൽ ജലനിരപ്പ് 137 അടി പിന്നിട്ടു. 142 അടിയാണു പരമാവധി സംഭരണ ശേഷി. വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ അനുഭവപ്പെട്ടതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. മണിക്കൂറില്‍ 15,500 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. Also Read; അര്‍ജന്‍റീന ലോക ചാമ്പ്യൻമാരായിട്ട് ഇന്നേക്ക് […]

അര്‍ജന്‍റീന ലോക ചാമ്പ്യൻമാരായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലില്‍ കിലിയന്‍ എംബാപ്പെയുടെ ഫ്രാൻസിനെ മറികടന്ന് ലിയോണല്‍ മെസിയുടെയും സംഘത്തിന്‍റേയും കിരീടധാരണം നടന്നിട്ട് ഒരു വർഷം. 2022 ഡിസംബര്‍ പതിനെട്ടിലെ രാത്രിയിലെ ഫൈനൽ മത്സരം കാണികൾ എക്കാലവും ഓർത്തിരിക്കുമെന്ന് ഉറപ്പാണ്.. ലിയോണല്‍ മെസിയിലൂടെ ഇരുപത്തിമൂന്നാം മിനിറ്റില്‍ അര്‍ജന്റീന മുന്നിലെത്തി. മെസിയുടെ വിജയമാലാഖയായ ഏഞ്ചല്‍ ഡി മരിയ (36-ാം മിനുറ്റ്) കൂടി ലക്ഷ്യം കണ്ടപ്പോള്‍ അര്‍ജന്‍റീനയുടെ പ്രതീക്ഷകള്‍ക്ക് കനംവച്ചു. എന്നാല്‍ കിരീടമുറപ്പിച്ച്‌ അര്‍ജന്‍റീന ലോംഗ് വിസിലിലേക്ക് പന്ത് തട്ടുംബോഴായിരുന്നു കിലിയൻ എംബാപ്പേയുടെ […]

ലോക്സഭയിൽ പ്രതിഷേധിച്ചതിനു വീണ്ടും പ്രതിപക്ഷ എംപിമാർക്കു കൂട്ടത്തോടെ സസ്പെൻഷൻ

30 എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. പാർലമെന്റിലെ പുകയാക്രമണക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണു നടപടി. കേരളത്തിൽ നിന്നുള്ള 6 എംപിമാർക്കെതിരെയും നടപടിയുണ്ട്. ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ, രാജ്‍മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കമുള്ള എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. Also Read; തെക്കന്‍ തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ വെള്ളപ്പൊക്കം; ട്രെയിന്‍ സര്‍വീസ് റദ്ദാക്കി ലോക്സഭയിലെ അതിക്രമത്തെക്കുറിച്ചു ചർച്ച ആവശ്യപ്പെട്ട 15 പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

തെക്കന്‍ തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ വെള്ളപ്പൊക്കം; ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

ചെന്നൈ: അതിശക്തമായ മഴയെ തുടര്‍ന്ന് തെക്കന്‍ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ വെള്ളപ്പൊക്കം. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് റോഡുകളിലും വീടുകളിലുമൊക്കെ വെള്ളം കയറി ജനജീവിതം തടസപ്പെട്ടിരിക്കുന്നത്. ഇന്നും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി. പ്രളയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദുരിതാശ്വാസ ക്യാമ്പുകളും, ബോട്ടുകളും സജ്ജമാക്കാനും, ആവശ്യമെങ്കില്‍ ആളുകളെ നേരത്തെ ഒഴിപ്പിക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. Also Read; ‘കണ്ണൂരിലെ ജനങ്ങളെ […]

‘കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്നപോലെ എന്നെ പേടിപ്പിക്കാന്‍ നോക്കണ്ട’: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മലപ്പുറം: മലപ്പുറം ക്യാമ്പസിലെ റോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്നപോലെ തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയാണ് കേരളത്തിലേത്. എന്നാല്‍ പോലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. പോലീസ് നിഷ്‌ക്രിയമാകാന്‍ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും പോലീസിനെതിരെ ഒരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാന്‍സലറുടെ അധികാരം സുപ്രീം കോടതി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചോളൂ, ആക്രമിക്കാന്‍ വരുന്നവര്‍ വരട്ടെ, സുരക്ഷാ വേണ്ടെന്ന് ഡിജിപിക്ക് […]