October 11, 2026

അമേരിക്കയില്‍ വെടിവയ്പ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിവയ്പ്പ്, മൂന്നു പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെ യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്. ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. വെടിവയ്പ്പുണ്ടായ ഉടനെ തന്നെ പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ക്യാംപസില്‍ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. Also Read; ഡോ. ഷഹനയുടെ ആത്മഹത്യ; ജൂനിയര്‍ ഡോ. റുവൈസിനെ കസ്റ്റഡിയിലെത്തു  

ഡോ. ഷഹനയുടെ ആത്മഹത്യ; ജൂനിയര്‍ ഡോ. റുവൈസിനെ കസ്റ്റഡിയിലെത്തു

കൊല്ലം: ഡോ. ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജൂനിയര്‍ ഡോക്ടര്‍ റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. ഡോ. ഷഹനയുടെ വീട്ടുകാരുടെ മൊഴി പ്രകാരമാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റില്‍ തീരുമാനമാകും. അതേസമയം ഡോ. റുവൈസിനെ പിജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ഡോക്ടര്‍ റുവൈസും ഡോക്ടര്‍ ഷഹനയും വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഷഹനയുടെ വീട്ടുകാര്‍ റുവൈസിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോള്‍ 50 പവന്‍ […]

നമ്മുടെ കൊച്ചിക്ക് ചെന്നൈയുടെ ഗതി വരുമോ?

ചെന്നൈ: മിഷോംഗ് ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തം അനുഭവിക്കുകയാണ് ചെന്നൈ മഹാനഗരം. നഗരത്തെ ആകെ വെള്ളത്തില്‍മുക്കിയും റോഡ്, റെയില്‍, വ്യോമ ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറാക്കി ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചുമാണ് മഴ തിമിര്‍ത്തു പെയ്തത്. ഇന്ത്യന്‍ നഗരങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ മോശം ഫലം അനുഭവിക്കുന്നതിന് ഉദാഹരണമാണ് ചെന്നൈ. 40 സെന്റീമീറ്റര്‍ മഴ ലഭിച്ചതിന് പിന്നാലെയാണ് ചെന്നൈയില്‍ ദുരിതം പെയ്തിറങ്ങിയത്. 2015ലും നഗരത്തില്‍ വലിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇപ്പോഴുണ്ടായ ദുരിതം ചുഴലിക്കാറ്റിനെ തുടര്‍ന്നാണ്. എന്നാല്‍ അത് മാത്രമാണ് കാരണമെന്ന് പറയാന്‍ കഴിയില്ല. […]

അസാധാരണ വലുപ്പമുള്ള ബാഗില്‍ ഹെന്ന പൊടിയാണെന്ന് ദുബായ് യാത്രികന്‍

ദുബായ്: വിമാനത്താവളത്തില്‍ പരുങ്ങിയ യാത്രക്കാരനില്‍ നിന്ന് പിടികൂടിയത് കിലോകണക്കിന് ലഹരിവസ്തു. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. അസാധാരണ സാന്ദ്രതയുള്ള ബാഗ് കണ്ട് പരിശോധിച്ച അധികൃതര്‍ കണ്ടെത്തിയത് ഹെന്ന പൊടി എന്ന പേരില്‍ കൊണ്ടുവന്ന 8.9 കിലോ കഞ്ചാവ് പൊടി. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നും ദുബായിലെത്തിയതായിരുന്നു യാത്രികന്‍. ദുബായ് പൊലീസിന്റെ ആന്റി നര്‍കോട്ടിക്സ് ഓഫീസിലേക്ക് പിടിച്ചെടുത്ത കഞ്ചാവ് ദുബായ് കസ്റ്റംസ് അധികൃതര്‍ കൈമാറി. Also Read; ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇനി ഒരൊറ്റ വിസയില്‍ എല്ലാ ജിസിസി രാജ്യങ്ങളും കാണാം അതിനൂതനമായ […]

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇനി ഒരൊറ്റ വിസയില്‍ എല്ലാ ജിസിസി രാജ്യങ്ങളും കാണാം

ദോഹ: ഒരേയൊരു ടൂറിസ്റ്റ് വിസ കൊണ്ട് മുഴുവന്‍ ഗള്‍ഫ ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന തീരുമാനം പുറത്തുവിട്ട് ജിസിസി സുപ്രീം കൗണ്‍സില്‍. ഖത്തറിലെ ദോഹയില്‍ കഴിഞ്ഞ ദിവസം നടന്ന സുപ്രീം കൗണ്‍സില്‍ 44ാം സെഷന്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായുരിക്കുന്നത്. ജിസിസി രാജ്യങ്ങള്‍ തമ്മിലെ സഹകരണവും ഇവിടങ്ങളിലെ ടൂറിസം വികസനവും ഈ തീരുമാനത്തിലൂടെ കൂടുതല്‍ വികസിക്കുമെന്നും ചരിത്രപരമായ ഒരു തീരുമാനമാണ് ഇതെന്നും സൗദി ടൂറിസം മന്ത്രി അഹ്‌മെദ് അല്‍ ഖത്തീബ് പ്രകീര്‍ത്തിച്ചു. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരോട് ഇതിനാവശ്യമായ […]

വനിതാ ഡോക്ടറുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരനെതിരെ കുടുംബം

തിരുവനന്തപുരം: സ്ത്രീധനം ചോദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ യുവ വനിതാ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിശ്രുത വരന്റെ വീട്ടുകാര്‍ 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറുമായിരുന്നു അവര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇത്രയും കിട്ടിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഷഹ്നയുടെ ഇഷ്ടം കണക്കിലെടുത്ത് 50 പവന്‍, 50 ലക്ഷം രൂപയുടെ സ്വത്തും ഒരു കാറും കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നു. കൊടുക്കാന്‍ പറ്റുന്ന അത്രയും കൊടുക്കുമെന്ന് ഉറപ്പു […]

സര്‍ക്കാര്‍ ജോലി വാഗദാനം ചെയ്ത് പണം തട്ടിപ്പ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

സര്‍ക്കാര്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോട്ടയം ഗവ.ജനറല്‍ ആശുപത്രിയില്‍ ജോലി വാഗദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റു ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ആരോഗ്യവകുപ്പിന്റെ പേരില്‍ നടത്തിയ നിയമനത്തട്ടിപ്പില്‍ കൂടുതല്‍പേര്‍ക്ക് പണം നഷ്ടമായെന്നാണ് വിവരം. ഇയള്‍ ഉള്‍പ്പെട്ട തട്ടിപ്പ് സംഘത്തിനെതിരെ നിലവില്‍ അഞ്ചുപേര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 50,000 രൂപ മുതല്‍ 1.60 ലക്ഷം രൂപ […]

‘അമൃതേശ്വര ഭൈരവ’ ശില്പം സ്വന്തമാക്കി മോഹന്‍ലാല്‍

വര്‍ഷങ്ങള്‍ക്കുമുന്‍പ് നടത്തിയ യാത്രയ്ക്കിടെയാണ് നാലുകൈകളാല്‍ സ്വയം അമൃതാഭിഷേകം ചെയ്യുന്ന ശിവഭഗവാന്റെ പ്രതിഷ്ഠ മോഹന്‍ലാല്‍ കണ്ടത്. ആ ഭാവത്തെക്കുറിച്ച് ലാല്‍ പലപ്പോഴും സുഹൃത്തുക്കളോട് സംസാരിക്കുമായിരുന്നു. കശ്മീരിലെ മഞ്ഞുതാഴ്വരകളിലൂടെയുള്ള യാത്രയ്ക്കിടെയാണ് മോഹന്‍ലാലിന്റെ മനസ്സിന്റെ അകത്തളത്തില്‍ ‘അമൃതേശ്വര ഭൈരവന്‍’ എന്ന ശിവരൂപം ഉരുത്തിരിഞ്ഞത്. ഒടുവില്‍ തന്റെ വീടിന്റെ അകത്തളത്തില്‍ ആ അപൂര്‍വ ശിവഭാവം മോഹന്‍ലാല്‍ പ്രതിഷ്ഠിച്ചു.സുഹൃത്ത് ആര്‍. രാമാനന്ദന്‍ പ്രതിഷ്ഠയുടെ ഫോട്ടോ പകര്‍ത്തി മോഹന്‍ലാലിന് അയച്ചുകൊടുത്തിരുന്നതിനാലാണ് ഈ ശിവരൂപം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ശ്രീനഗറിലെ കല്‍മണ്ഡപത്തില്‍ കണ്ട അമൃത് സ്വയം അഭിഷേകംചെയ്യുന്ന ശിവഭഗവാന്റെ […]

കശ്മീരിലേക്ക് വിനോദയാത്രപോയ 13 പേരുടെ സംഘത്തിന് അപ്രതീക്ഷിത ദുരന്തം

ശ്രീനഗര്‍ : സോജില പാസില്‍ കാര്‍ കൊക്കയിലേക്കു വീണു പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ 4 വിനോദസഞ്ചാരികളും കശ്മീര്‍ സ്വദേശിയായ ഡ്രൈവറുമാണ് മരിച്ചത്. സുഹൃത്തുക്കള്‍ ചേര്‍ന്നു ചിട്ടി നടത്തി തുക സ്വരൂപിച്ച് കശ്മീരിലേക്ക് പോയ 13 പേരുടെ സംഘത്തിനായിരുന്നു അപ്രതീക്ഷിത അപകടം. പരുക്കേറ്റ 3 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ശ്രീനഗര്‍ ഹൈവേയില്‍ ഇന്നലെ വൈകിട്ടു നാലരയോടെയാണ് അപകടം സംഭവിച്ചത്. 13 പേരുടെ സംഘം നവംബര്‍ 30നാണ് ട്രെയിനില്‍ പുറപ്പെട്ടിരുന്നത്. ഇവര്‍ ഇത്തരത്തില്‍ യാത്ര പോകാന്‍ തുടങ്ങിയിട്ട് 5 […]

പാലാ കുരിശുപള്ളിയില്‍ മകള്‍ക്കുവേണ്ടി അനുഗ്രഹം തേടി സുരേഷ് ഗോപി

പാലാ: മകളുടെ വിവാഹമായതിനാല്‍ പാലാ കുരിശുപള്ളിയില്‍ ഭസുന്ദരി മാതാവിന്റെ അനുഗ്രഹം തേടാനായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ജനുവരി 17ന് ഗുരുവായൂരിലാണ് താലികെട്ടെങ്കിലും പാലാ കുരിശുപള്ളിയിലെ ഭസുന്ദരി മാതാവിന്റെ’ അനുഗ്രഹത്തിനായാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തിയത്. അമലോത്ഭവ ജൂബിലി തിരുനാള്‍ ആഘോഷവേളയായതിനാല്‍ നേര്‍ച്ച കാഴ്ച സമര്‍പ്പിച്ചാണ് മകള്‍ക്കായി ഇരുവരും പ്രാര്‍ത്ഥിച്ചിരുന്നത്. സുരേഷ് ഗോപി പാലായില്‍ വരുമ്പോഴെല്ലാം മാതാവിനു മുന്നില്‍ മെഴുകുതിരി കത്തിച്ചേ മടങ്ങാറുള്ളു എന്നാല്‍ തിരുനാളിന് ആദ്യമായാണ് എത്തുന്നത്. Also Read;ഇനി പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സര്‍ക്കാര്‍ […]