October 11, 2026

ട്രയല്‍ റണ്‍ വിജയകരം; ഇനി രാജനഗരിയിലേക്കും കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന ടെര്‍മിനല്‍ സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് മെട്രോ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെയോടെ കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണയോട്ടം നടത്തി എന്നാല്‍ ട്രയല്‍ റണ്‍ തന്നെ വിജയകരമായിരുന്നു. ഡിസംബര്‍ 7 വ്യാഴാഴ്ച രാത്രിയാണ് എസ്എന്‍ ജങ്ഷന്‍ മെട്രോ സ്റ്റേഷനില്‍ പരീക്ഷണയോട്ടത്തിന്റെ നടപടികള്‍ ആരംഭിച്ചത്. വേഗത കുറച്ച്, ഭാരം കയറ്റാതെയാണ് എസ്എന്‍ ജങ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ മേഖലയിലെ ആദ്യഘട്ട പരീക്ഷണ ഓട്ടം നടത്തിയത്. സിഗ്‌നല്‍ സംവിധാനങ്ങളിലെ കൃത്യത ഉള്‍പ്പെടെ ഉറപ്പുവരുത്തുന്നതിനായി […]

വാട്‌സ് ആപ്പില്‍ ഇനി വീഡിയോ കോളിനിടയില്‍ പാട്ടും കേള്‍ക്കാം

ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി വാട്‌സ് ആപ്പ് ഇടക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്. ഇത്തവണ പുതിയതായി വാട്‌സ് ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് വീഡിയോ കോളിനിടെ പാട്ടും കേള്‍ക്കാന്‍ സാധിക്കുന്ന ഫീച്ചറാണ്. സുഹൃത്തുക്കളുമായോ പ്രണയിതാവുമായോ ഉള്ള വീഡിയോ കോളിനിടയില്‍ ഒരുമിച്ച് സംഗീതം കേള്‍ക്കാനും പങ്കിടാനും കഴിയുന്ന ഫീച്ചറാണിത്. ദിവസങ്ങള്‍ക്കുമുമ്പ് പുറത്തിറക്കിയ സ്‌ക്രീന്‍ ഷെയറിങ് ഫീച്ചറിന്റെ തുടര്‍ച്ചയായി പുതിയ മ്യൂസിക് ഷെയറിംഗ് ഫീച്ചറാണ് വാട്‌സ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. വീഡിയോ കോളില്‍ മാത്രമേ ഈ ഓപ്ഷന്‍ ഉണ്ടാകൂ ഓഡിയോ കോളുകളില്‍ ഈ ഫീച്ചര്‍ […]

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം. രാവിലെ 7:39നാണ് റിക്ടര്‍ സ്‌കയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടി ലാണ്‌ ഉണ്ടായത്. എന്നാല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, കര്‍ണാടകയിലെ വിജയപുരയിലും പുലര്‍ച്ചെ 6.52 ന് ചെറിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഭൂചലനത്തിന് ചെന്നൈയിലെ പ്രളയവുമായി ബന്ധമുണ്ടോയെന്ന് വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. Also Read; കശ്മീരിലെ വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കശ്മീരിലെ വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: കശ്മീരിലെ സോജിലാ പാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ജമ്മുവില്‍ നിന്നും മുംബൈ വഴി മൃതദേഹങ്ങള്‍ പുലര്‍ച്ചെ 3 മണിയോടെ കൊച്ചിയിലെത്തിച്ചു. സംഘത്തിലുണ്ടായിരുന്ന 6 പേരും വിമാന മാര്‍ഗ്ഗം നാട്ടിലെത്തിയിട്ടുണ്ട്. ചിറ്റൂര്‍ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. ചിറ്റൂര്‍ ടെക്നിക്കല്‍ സ്‌കൂളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്‌കാരം രാവിലെ പത്തുമണിക്ക് ചിറ്റൂര്‍ മന്തക്കാട് പൊതു ശ്മശാനത്തില്‍ നടക്കും. സോജില ചുരത്തില്‍ ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് […]

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി ഒഴിഞ്ഞ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കോട്ടയം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി ഒഴിഞ്ഞു. നേരത്തെ രാജി നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് മാര്‍പ്പാപ്പ രാജി അംഗീകരിച്ചതെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുര്‍ബാനരീതിയെ ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയില്‍ നാളുകളായി നിലനിന്ന ഭിന്നതയ്ക്കൊടുവിലാണ് സഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയുടെ പടിയിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും തെരഞ്ഞെടുക്കുക. കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സിറോ മലബാര്‍ […]

വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷ്യവിഷബാധ

കൊച്ചി: വിവാഹ വിരുന്നിന് ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങള്‍ വിളമ്പി വിഷബാധയേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന് 40000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി അറിയിച്ചു.2019മെയ് 5ന് കൂത്താട്ടുകുളം ചൊരക്കുഴി സെന്റ് സ്റ്റീഫന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സുഹൃത്തിന്റെ മകന്റെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത പരാതിക്കാരന് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിലും പിന്നീട് നില വഷളായതിനാല്‍ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലും മൂന്ന് ദിവസം ആശുപത്രിയില്‍ കിടന്ന് ചികിത്സ തേടേണ്ടി വന്നു. […]

ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് കോടതിയുടെ ഉത്തരവ്. കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനൂകുലവിധി പറഞ്ഞത്. മെമ്മറി കാര്‍ഡ് സാമൂഹികമാധ്യമ അക്കൗണ്ടുകളുള്ള ഒരു വിവോ മൊബൈല്‍ഫോണിലിട്ട് പരിശോധിച്ചെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കൂടാതെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നാലുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇതില്‍ എറണാകുളം ജില്ലാ സെഷന്‍സ് […]

ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു.

പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായിയായ തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) കുഴഞ്ഞുവീണു മരിച്ചു. രാവിലെ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തെ തുടര്‍ന്ന് ഇന്ന് ശബരിമല നട തുറക്കാന്‍ 20 മിനിട്ടോളം വൈകിയതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിവന്നു. പിന്നീട് ശുദ്ധികലശത്തിന് ശേഷമാണ് രാവിലെ നട തുറന്നത്. അതേസമയം, വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് അടിയന്തര നടപടിയെടുക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും പൊലീസ് […]

യുവഡോക്ടറുടെ ആത്മഹത്യ; സ്ത്രീധന നിരോധന നിയമപ്രകാരം റുവൈസ് അറസ്റ്റില്‍

തിരുവനന്തപുരം: യുവഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ മുതല്‍ പോലീസ് കസ്റ്റഡിയിലായിരുന്നു റുവൈസ്. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനകള്‍ക്ക് ശേഷം വൈകിട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. സ്ത്രീധന നിരോധന നിയമപ്രകാരമാണ് കേസ്. ആ മെസേജുകള്‍ എന്ത്? റുവൈസിന്റെ ഫോണ്‍ സൈബര്‍ പരിശോധനക്ക്   മെഡിക്കല്‍ കോളജ് പി ജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സഹഡോക്ടര്‍  ഇ എ റുവൈസിന്റെ […]

ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മഴമൂലം വൈകുന്നു

മിര്‍പൂര്‍: ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം ആവേശകരമായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴമൂലം വൈകുന്നു.രാവിലെ 9.30നും സ്റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ രണ്ടാം ദിവസവും മത്സരം ഇനിയും വൈകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വെറും 172 റണ്‍സില്‍ ഓള്‍ ഔട്ടായി. മുഷ്ഫിക്കര്‍ റഹീമിന്റെ 35ഉം ഷഹദാത്ത് ഹൊസൈന്റെ 31ഉം മാത്രമാണ് ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ ഭേദപ്പെട്ട പ്രകടനങ്ങള്‍. ഫീല്‍ഡ് തടസപ്പെടുത്തിയതിന് മുഷ്ഫിക്കര്‍ അപൂര്‍വ്വ ഔട്ടിന് […]