October 11, 2026

വിചാരണയ്ക്കിടെ കോടതിയിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞത് അശ്ലീല വീഡിയോ

ആലപ്പുഴ: ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ കോടതിയിലെ കമ്പൂട്ടറില്‍ അശ്ശീല വീഡിയോ തെളിഞ്ഞതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. ഇന്ന് രാവിലെ 11 ന് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും അഡിഷണല്‍ സെഷന്‍സ് കോടതി ഒന്നിലുമായിരുന്നു ഓണ്‍ലൈനില്‍ അശ്ശീല വീഡിയോ കയറിവന്നത്. Also Read; 20 കിലോ ഭാരം കുറച്ചാല്‍ അവനെ ഐപിഎല്ലില്‍ കളിപ്പിക്കാമെന്ന് ധോണി ഉടന്‍ തന്നെ കോടതി നടപടികള്‍ നിര്‍ത്തിവച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെഷന്‍സ് ജഡ്ജ് ജോബിന്‍ സെബാസ്റ്റിയന്‍ ജില്ല […]

20 കിലോ ഭാരം കുറച്ചാല്‍ അവനെ ഐപിഎല്ലില്‍ കളിപ്പിക്കാമെന്ന് ധോണി

ദുബായ്: ക്രിക്കറ്റ് മൈതാനത്തിന് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യയുടേയും അഫ്ഗാനിസ്ഥാന്റേയും ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വലിയ ആരാധകര്‍കൂടിയാണ് അഫ്ഗാന്റെ താരങ്ങള്‍. ഇപ്പോള്‍ ഒരിക്കല്‍ ധോണിയുമായി നടന്ന രസകരമായ സംഭാഷണത്തേക്കുറിച്ച് പറുകയാണ് ക്രിക്കറ്റ് താരം അഷ്ഗര്‍ അഫ്ഗാന്‍. അഫ്ഗാനിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷെഹ്സാദിനെക്കുറിച്ച് ധോണിയുമായി സംസാരിച്ചതിനെക്കുറിച്ചാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ 2018ല്‍ ഏഷ്യാ കപ്പില്‍ നടന്ന മത്സരം ടൈ ആയതിന് പിന്നാലെ ഒരുപാട് നേരം ധോണിയുമായി സംസാരിച്ചു. അപ്പോഴാണ് […]

കാനം രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മൂന്ന് തവണ തുടര്‍ച്ചയായി സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രന്‍. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ 1950 നവംബര്‍ […]

ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനത്ത് മഴയില്‍ വിളനാശം ഉണ്ടായതോടെ വിപണിയില്‍ ഉള്ളി വില കുതിച്ചുയര്‍ന്നിരുന്നു. ഈ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ തന്നെ ഉള്ളി വില കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉള്ളിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉള്ളി കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. Also […]

ലോക്‌സഭയില്‍ നിന്നും മഹുവ മൊയ്ത്രയെ പുറത്താക്കി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കി. പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലോക്‌സഭയില്‍ നിന്ന് മഹുവയെ പുറത്താക്കിയത്. പാര്‍ലമെന്റിലെ ചര്‍ച്ചയ്‌ക്കൊടുവില്‍ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെ ലോക്‌സഭ പാസ്സാക്കുകയായിരുന്നു. അതേസമയം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. Also Read; റുവൈസിന്റെ പിതാവ് ഒളിവില്‍    

റുവൈസിന്റെ പിതാവ് ഒളിവില്‍

കൊല്ലം: മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ റുവൈസിന്റെ പിതാവ് ഒളിവില്‍. പിതാവിനെ ചോദ്യം ചെയ്യാനായി കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. വൈകാതെ തന്നെ റുവൈസിന്റെ കുടുംബത്തിലുള്ളവരെ പോലീസ് ചോദ്യം ചെയ്യുമെന്നാണു വിവരം. ഷഹനയുടെ കുടുംബം നല്‍കിയ മൊഴി പ്രകാരം സ്ത്രീധനം ചോദിച്ചതില്‍ പിതാവിനും പങ്കുണ്ടെന്നാണ് സൂചന. പിതാവിനെ ചോദ്യംചെയ്ത ശേഷമാണ് പ്രതി ചേര്‍ക്കണമോയെന്ന് […]

പൊലീസിലെ ആത്മഹത്യ ഇല്ലാതാക്കാന്‍ നടപടി

തിരുവനന്തപുരം: പൊലീസ് സേനയില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത ഒഴിവാക്കാനായി നടപടികള്‍ സ്വീകരിക്കണണെന്നാവശ്യപ്പെട്ട് കേരള പൊലീസിന്റെ സര്‍ക്കുലര്‍. ആത്മഹത്യാ പ്രവണതയുളളവരെയും മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരെയും കണ്ടെത്തി മതിയായ കൗണ്‍സിലിംഗ് നല്‍കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. ജോലി സംബന്ധമായ പരാതികളും വ്യക്തിപരമായ വിഷമങ്ങളും അവതരിപ്പിക്കാന്‍ നിലവിലെ മെന്ററിംഗ് സംവിധാനം ഉണ്ടാക്കണമെന്നും അഡീഷണല്‍ സുപ്രണ്ട് ഓഫ് പൊലീസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സ്റ്റേഷനുകളിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ വേദി ഒരുക്കണം. മാനസിക സമ്മര്‍ദങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ […]

മാസപ്പടി വിവാദം; നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: മാസപ്പടി വിവാദത്തില്‍ നോട്ടീസ് അയയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കുള്ള നോട്ടീസ് വരട്ടേയെന്നും ഇക്കാര്യത്തില്‍ നിങ്ങള്‍ വേവലാതിപ്പെടേണ്ടതില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിച്ചു. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. Also Read; മുഖ്യമന്ത്രി […]

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും അടക്കം 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖയിലെ കാര്യങ്ങള്‍ പ്രകാരമാണ് കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബു വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലായിരുന്നു ആദ്യം ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഗിരീഷ് ബാബു മരണപ്പെട്ടു. തുടര്‍ന്ന് കേസ് […]

‘മലൈക്കോട്ടൈ വാലിബന്റെ’ ഒരു കോടിയുടെ സന്തോഷം പങ്കുവെച്ച് എല്‍ജെപി

മോഹന്‍ലാല്‍ നായകനായെത്തുന്ന ‘മലൈക്കോട്ടൈ വാലിബന്റെ’ ടീസര്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന പ്രതീക്ഷ വാനോളമാണ്. 24 മണിക്കൂര്‍ കഴിഞ്ഞും തീ പടരും വേഗത്തിലാണ് ടീസറിന് വ്യൂസ് പോകുന്നത്. ഒരു ദിവസം കൊണ്ട് വാലിബന്‍ ടീസര്‍ ഒരു കോടിയിലധികം കാഴ്ച്ചക്കാരെയാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. 10 മില്യണിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയ്ക്കൊപ്പം മോഹന്‍ലാല്‍ കൂടി ചേരുമ്പോള്‍ അതൊരു സാധാരണ സിനിമയാകില്ല എന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. Also Read; ട്രയല്‍ റണ്‍ വിജയകരം; ഇനി രാജനഗരിയിലേക്കും കൊച്ചി […]