October 10, 2026

രാജ്യത്തെ സി പി എം എല്‍ എ മാര്‍ 79 ആയി കുറഞ്ഞു

രാജസ്ഥാനിലെ രണ്ട് സീറ്റ് കൂടി നഷ്ടമായതോടെ രാജ്യത്ത് സി പി എം എം എല്‍ എമാരുടെ എണ്ണം 79 ആയി കുറഞ്ഞു. അതില്‍ 62 ഉം കേരളത്തിലാണ്. കേരളം കഴിഞ്ഞാല്‍ ത്രിപുരയില്‍ മാത്രമാണ് സി പി എമ്മിന് രണ്ടക്കത്തില്‍ എം എല്‍ എ മാരുള്ളത്. പതിനൊന്ന് എം എല്‍ എമാരാണ് അവിടെ. തമിഴ്‌നാട്ടിലും ബീഹാറിലും രണ്ട് എം എല്‍ എമാര്‍ വീതം. അസമിലും മഹാരാഷ്ട്രയിലും ഓരോ എം എല്‍ എമാര്‍. കഴിഞ്ഞ മേയില്‍ ജെ ഡി എസിനൊപ്പം […]

കേരള, തമിഴ്‌നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: കേരള, തമിഴ്‌നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഗവര്‍ണമാരുടെ ഇടപെടല്‍ ഭരണനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഗവര്‍ണര്‍മാരുടെ ഇടപെടലെന്നും അതിനാല്‍ ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കൊടിക്കുന്നില്‍ സുരേഷ് നോട്ടീസ് നല്‍കിയിരിക്കുന്നത്. join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടിരിക്കയാണ്. സര്‍വ്വകലാശാല നിയമഭേദഗതിയും ലോകായുക്ത […]

മിസോറാമില്‍ സോറാം പീപ്പില്‍സ് മൂവ്‌മെന്റിന് 29 സീറ്റില്‍ മുന്നേറ്റം

മിസോറാം: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ സോറാം പീപ്പിള്‍സ് മൂവ്മെന്റിന് 29 സീറ്റില്‍ മുന്നേറ്റം. അതേസമയം 7 സീറ്റില്‍ മാത്രമാണ് ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നവവകാശപ്പെടുന്ന കോണ്‍ഗ്രസ് ഒറ്റ സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപി 3 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. മിസോറാമില്‍ ആകെയുള്ളത് 40 നിയമസഭാ മണ്ഡലങ്ങള്‍ ആണ്. ജനസംഖ്യയിലെ 90 ശതമാനത്തില്‍ അധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന […]

മിഗ്ജാമ് ചുഴലിക്കാറ്റ്; ചെന്നെ വെള്ളത്തില്‍, തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാനിര്‍ദേശം

ചെന്നൈ: മിഗ്ജാമ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. കാറ്റും മഴയും അതിശക്തമായ സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ പല സ്ഥലങ്ങളും വെള്ളത്തിനടയിലായി. വൈകിട്ട് വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. കൂടാതെ ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 23 വിമാനങ്ങള്‍ വൈകും. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു വഴി തിരിച്ചുവിട്ടു. Also Read; കാലുകള്‍ കൊണ്ട് വാഹനമോടിച്ച് ലൈസന്‍സ് നേടി ജിലുമോള്‍ മുന്‍കരുതലിന്റെ ഭാഗമായി ചെന്നൈ അടക്കമുള്ള 6 […]

കാലുകള്‍ കൊണ്ട് വാഹനമോടിച്ച് ലൈസന്‍സ് നേടി ജിലുമോള്‍

സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തില്‍ ജിലുമോള്‍. ഇരുകൈകളുമില്ലാത്ത ജിലുമോള്‍ക്ക് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ഡ്രൈവിംഗ് ലൈസന്‍സ് മുഖ്യമന്ത്രി പിണറായി വിജയനാണ് കൈമാറിയിരിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായ ജിലുമോള്‍ എല്ലാ വെല്ലുവിളികളെയും മറികടക്കാന്‍ കാണിച്ച ദൃഢനിശ്ചയവും ആത്മവിശ്വാസവും ആവേശകരമാണ്. അങ്ങനെ ലൈസന്‍സ് കരസ്ഥമാക്കിയ ഏഷ്യയില്‍ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ആളാണ് ജിലുമോളെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. കൂടുതല്‍ ഉയരങ്ങളിലേക്ക് ജിലുമോള്‍ കുതിക്കട്ടെ. എല്ലാ ആശംസകളും സര്‍ക്കാര്‍ കൂടെയുണ്ടെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കുറിപ്പിന്റെ […]

ഇമ്രാന്‍ ഖാനെ വീഴ്ത്തിയ സന്യാസി ഇനി മുഖ്യമന്ത്രി

ജയ്പുര്‍: ഭരണത്തുടര്‍ച്ചയെന്ന അശോക് ഗെലോട്ടിന്റെ സ്വപ്‌നങ്ങള്‍ക്ക് ബിജെപി രാജസ്ഥാനില്‍ വിജയക്കൊടി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ശക്തമായ സംസ്ഥാനത്തുടനീളം ബിജെപിയുടെ ശക്തമായ മുന്നേറ്റമാണ് കണ്ടത്. കോണ്‍ഗ്രസിന്റെ കോട്ടകളില്‍ കടന്നുകയറിയാണ് ബിജെപി വിജയം സ്വന്തമാക്കിയിരിക്കുന്നത്. ഒരു പാര്‍ട്ടിക്കും അധികാരത്തുടര്‍ച്ച നല്‍കില്ലെന്ന സംസ്ഥാനത്തിന്റെ രീതി ഇത്തവണയും ആവര്‍ത്തിച്ചപ്പോള്‍ 199 നിയമസഭാ മണ്ഡലങ്ങളില്‍ 115 സീറ്റുകളില്‍ ബിജെപിക്ക് വിജയം സ്വന്തമാക്കാനായി. കോണ്‍ഗ്രസ് 69 ഇടത്ത് വിജയിച്ചപ്പോള്‍ ഭാരത് ആദിവാസി പാര്‍ട്ടി 3, ബി എസ്പി 2, രാഷ്ട്രീയ ലോക്ദള്‍ 1, രാഷ്ട്രീയ […]

പത്തനംതിട്ട സിപിഐ ജില്ല കമ്മിറ്റി ഓഫീസ് പൂട്ടി സെക്രട്ടറി പോയി, കമ്മിറ്റിക്കായി വന്നവര്‍ പുറത്ത്

പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി സെക്രട്ടറി പോയതിനാല്‍ കമ്മറ്റികള്‍ക്കായി എത്തിയവര്‍ക്ക് പുറത്തുനില്‍ക്കേണ്ടിവന്നു. ഓഫീസ് സെക്രട്ടറി കോയമ്പത്തൂര്‍ പോയെന്നാണ് വിശദീകരണം. പാര്‍ട്ടി നടപടിയെടുത്ത ജില്ലാ സെക്രട്ടറി എപി ജയന്റെ അനുകൂലിയാണ് ഓഫീസ് സെക്രട്ടറി. എ പി ജയനെതിരായ നടപടിക്ക് പിന്നാലെയാണ് ഞായറാഴ്ച ഓഫീസ് തുറക്കാതിരുന്നതെന്ന്. അതേസമയം, വിഭാഗീയതയുമായി ബന്ധമില്ലെന്ന് എപി ജയന്‍ വിഭാഗം വിശദീകരിക്കുന്നുണ്ട്. ഓഫീസ് തുറക്കാനാകാത്തതിനാല്‍ എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് നടന്നത് ജോയിന്‍ കൗണ്‍സില്‍ ഓഫീസിലായിരുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് പിറകിലെ കോണ്‍ഫറന്‍സ് ഹാളിന്റെ ചാവി […]

തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

നിയമസഭാ തെരഞ്ഞെടുപ്പിലെ മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കുമെന്നും ഖാര്‍ഗെ പ്രതികരിച്ചു. കൂടാതെ വിജയം സമ്മാനിച്ച തെലങ്കാനയിലെ ജനങ്ങളോട് ഖാര്‍ഗെ നന്ദിയും അറിയിച്ചു. നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരെഞ്ഞടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഹൃദയഭൂമി ബിജെപിയുടെ കൈപ്പിടിയിലാണ്. എക്‌സിറ്റ് പോളുകള്‍ ജയം പ്രവചിച്ച ഇടങ്ങളില്‍ പോലും അപ്രതീക്ഷിതമായ തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്. ബിജെപി വലിയ പ്രതീക്ഷ നല്‍കാതെയിരുന്ന ഛത്തീസ്ഗഡില്‍ […]

മോദി സര്‍ക്കാരിനെതിരെ നടത്തിയ വ്യാജ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടയാണിത്: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ വ്യാജ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടിയാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരന്‍. മൂന്ന് സംസ്ഥാനങ്ങളിലെ തകര്‍പ്പന്‍ ജയത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന വിജയാഹ്ലാദത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്നും ജനങ്ങളെ ജാതി ഉപയോഗിച്ച് ഭിന്നിപ്പിക്കാനുള്ള ഇന്ത്യ മുന്നണിയുടെ ശ്രമങ്ങള്‍ക്ക് ജനം മറുപടി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി […]

ഇത് തെറ്റായ നിലപാടാണെന്ന് വീണ്ടും ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുകയാണ് പിണറായി വിജയന്‍

പാലക്കാട്: നവകേരള സദസ്സിന്റെ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മണ്ഡലത്തിലെ പൊതുയോഗത്തില്‍ വച്ച് നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം ഒറ്റയ്ക്ക് സ്വന്തമാക്കിയെടുക്കാന്‍, സമാന ചിന്താഗതിയുള്ള പാര്‍ട്ടികളെ പോലും ഒപ്പം നിര്‍ത്താതെയുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിക്കേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിലെ തോല്‍വിയെന്ന് അദ്ദേഹം പറയുകയുണ്ടായി. മൃദു ഹിന്ദുത്വത്തിന്റെ ഭാഗമായി നിന്ന് തീവ്രഹിന്ദുത്വത്തെ നേരിട്ട് തോല്‍പ്പിക്കാമെന്ന ചിന്തയാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം. അതിനാല്‍ ഈ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകണം.മദ്ധ്യപ്രദേശില്‍ […]