October 10, 2026

ഇനി പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സര്‍ക്കാര്‍ സൗജന്യമായി വീട്ടിലെത്തിക്കും

തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയിട്ടുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. പ്രസവ ശേഷം വീട്ടിലേയ്ക്കുള്ള യാത്ര വളരെയധികം ചെലവുള്ളതാണ് അത് ഓരോ കുടുംബങ്ങള്‍ക്കും താങ്ങാനാവുന്നതുമല്ല. ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് ഈ പദ്ധതി ആവിശ്കരിച്ചിരിക്കുന്നത്.ഒന്‍പത് മെഡിക്കല്‍ കോളജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് […]

കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് ‘ആന്റണി’

ജോഷി- ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ആന്റണി’ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഡിസംബര്‍ ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തിയിരുന്നത്. റിലീസ് ചെയ്ത് മൂന്നാം ദിനത്തില്‍ ആറ് കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെ പരിഗണിച്ച്, മാസ്സ് ആക്ഷന്‍ രംഗങ്ങളോടൊപ്പം ഇമോഷണല്‍ എലമെന്റ്‌സും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഫാമിലി- മാസ്സ്-ആക്ഷന്‍ മൂവി കൂടിയാണ് ആന്റണി. കേരള ബോക്‌സോഫീസ് ട്വിറ്ററില്‍ പങ്കുവെച്ചതനുസരിച്ച് ഹിറ്റ് ചാര്‍ട്ടിലേയ്ക്ക് നീങ്ങുന്ന ആന്റണി’ 2023ലെ മികച്ച ചിത്രങ്ങളില്‍ ഇടം നേടുമെന്നാണ് പറയുന്നത്. സിനിമ മികച്ച അഭിപ്രായം നേടിയ സാഹചര്യത്തെ തുടര്‍ന്ന് തിയറ്റര്‍ ഷോകളുടെ […]

സ്വര്‍ണക്കടത്തുകാരുടെ ഇഷ്ട വാഹനം ഇപ്പോള്‍ വിമാനം മാത്രമല്ല കെഎസ്ആര്‍ടിസി ബസും

വയനാട്: കെ എസ് ആര്‍ ടി സി ബസ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കൊടുവള്ളി സ്വദേശി പിടിയില്‍. സഫീറലി ടി സി എന്ന യുവാവാണ് കോഴിക്കോടേക്കുള്ള യാത്രക്കിടെ മുത്തങ്ങ എക്സ്സെസ് ചെക്ക് പോസ്റ്റില്‍ ബസിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കോടിയോളം രൂപയുടെ വില വരുന്ന സ്വര്‍ണവുമായി പിടിയിലായിരിക്കുന്നത്. പ്രതി അരയില്‍ ബെല്‍റ്റ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. Also Read; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, കൊല്ലപ്പെട്ട് 13 പേര്‍ മുത്തങ്ങ എക്സ്സെസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് […]

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, കൊല്ലപ്പെട്ട് 13 പേര്‍

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട് 13 പേര്‍. തെങ്നൗപാല്‍ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് ഇരു സംഘങ്ങള്‍ തമ്മില്‍ വെടിവയ്പുണ്ടായത്. തിങ്കളാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചിട്ടുണ്ട്. മേയ് മൂന്നു മുതല്‍ മണിപ്പൂരില്‍ മെയ്തെയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷം രൂക്ഷമാണ്. അക്രമ സംഭവങ്ങളില്‍ 182 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. Also Read; ‘ഫൈവ് സ്റ്റാര്‍ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് സ്‌കൂളില്‍ എത്തുന്നു’;മന്ത്രി വി ശിവന്‍ […]

‘ഫൈവ് സ്റ്റാര്‍ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് സ്‌കൂളില്‍ എത്തുന്നു’;മന്ത്രി വി ശിവന്‍ കുട്ടി

ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ആണോയെന്ന് കരുതി ആളുകള്‍ സ്‌കൂളുകളിലേക്ക് കയറിച്ചെല്ലുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. തൃശൂര്‍ ചേലക്കരയില്‍ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളം അയ്യായിരം കോടി രൂപയാണ് വിദ്യാലയങ്ങള്‍ക്കുവേണ്ടി മുടക്കിയത്. ഇവിടെ ഇരിക്കുന്ന പ്രായം ചെന്നവര്‍ക്കു തോന്നുന്നുണ്ട് ഒന്ന് കൂടി സ്‌കൂളില്‍ പോയി പഠിച്ചാലോ എന്ന്. പലരും കുടുംബശ്രീയുടെ ആള്‍ക്കാര്‍ പോലും സ്‌കൂളില്‍ പോകുന്നുണ്ടെന്നാണ് മന്ത്രി രാധാകൃഷ്ണന്‍ പറയുന്നത്. Also Read; മിഷോങ് […]

മിഷോങ് ചുഴലിക്കാറ്റ്: നാല് ജില്ലകളില്‍ സ്‌കൂളുകള്‍ക്കുള്‍പ്പെടെ നാളെ അവധി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിവീണ് നാശനഷ്ടങ്ങളുണ്ട്. ഇതിനെതുടര്‍ന്നാണ് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി അവധി പ്രഖ്യാപിച്ചത്. Also Read; കോണ്‍ഗ്രസിനെ കൈവിട്ട് മിസോറാം; നില മെച്ചപ്പെടുത്തി ബിജെപി വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഈ ജില്ലകളിലെ സ്വകാര്യസ്ഥാപനങ്ങളോട് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. […]

കോണ്‍ഗ്രസിനെ കൈവിട്ട് മിസോറാം; നില മെച്ചപ്പെടുത്തി ബിജെപി

മിസോറാമിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പുതിയെ രാഷ്ടീയ കക്ഷിയായ സോറം പീപ്പിള്‍സ് മുവ്‌മെന്റിന് വന്‍ഭൂരിപക്ഷത്തോടെ ചരിത്രവിജയം.40 ല്‍ 27 സീറ്റുകളില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് വിജയിച്ചു. ഭരണകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ടിന് (എംഎന്‍എഫ്) 10 സീറ്റുകളാണ് നേടാനായത്. Also Read; മുണ്ടുടുത്ത് വന്നപ്പോള്‍ കോലിയുടെ റസ്റ്ററന്റില്‍ കയറ്റിയില്ല…! ഭരണകക്ഷിയായ എംഎന്‍എഫിനെ പരാജയപ്പെടുത്തിയ സെഡ്പിഎമ്മിന്റെ വോട്ടുവിഹിതത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം മുഴുവന്‍ സീറ്റുകളിലും മത്സരിച്ച കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നു. കഴിഞ്ഞ തവണ […]

മുണ്ടുടുത്ത് വന്നപ്പോള്‍ കോലിയുടെ റസ്റ്ററന്റില്‍ കയറ്റിയില്ല…!

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിനെതിരെ ആരോപണവുമായി തമിഴ്‌നാട് സ്വദേശി. മുംബൈയിലെ റസ്റ്ററന്റില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ഭക്ഷണം കഴിക്കാനെത്തിയ തനിക്ക് പ്രവേശനം നിഷേധിച്ചെന്നാണ് തമിഴ്‌നാട് സ്വദേശി സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉന്നയിച്ചത്. ജുഹുവിലെ വണ്‍ 8 കമ്യൂണ്‍ എന്ന റസ്റ്ററന്റില്‍ പ്രവേശനം നിഷേധിക്കപ്പെട്ടെന്നാണ് യുവാവ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ആരോപിക്കുന്നത്. പത്ത് ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടു. തമിഴ്‌നാട്ടില്‍ ധരിക്കുന്ന വെള്ള ഷര്‍ട്ടും വേഷ്ടിയുമാണ് യുവാവിന്റെ വേഷം. സമൂഹമാധ്യമങ്ങളില്‍ ഇരുകൂട്ടരെയും അനുകൂലിച്ചും […]

ഛത്തീസ്ഗഢില്‍ സി പി ഐയെ വീഴ്ത്തിയത് എയര്‍കണ്ടീഷണര്‍…!

ഛത്തീസ്ഗഢില്‍ സി പി ഐയുടെ സംസ്ഥാന സെക്രട്ടറി മനീഷ് കുഞ്ജാം അവസാന റൗണ്ട് വരെ പോരാട്ടം കാഴ്ചവെച്ചാണ് പരാജയം സമ്മതിച്ചത്. പ്രദേശത്തെ അറിയപ്പെടുന്ന ആദിവാസി നേതാവായ മനീഷ് കുഞ്ജാമിന്റെ തോല്‍വി സി പി ഐ ദേശീയ നേതൃത്വത്തിന്റെ വീഴ്ചയാണ്. പാര്‍ട്ടി ചിഹ്നമായ അരിവാളും നെല്‍ക്കതിരും ലഭിക്കാതിരുന്നത് തന്റെ തോല്‍വിക്ക് കാരണമായെന്ന് മനീഷ് കുഞ്ജാം വിശ്വസിക്കുന്നു. ആദിവാസി ഭൂരിപക്ഷ മേഖലക്ക് പരിചിതമല്ലാത്ത എയര്‍ കണ്ടീഷണര്‍ ചിഹ്നത്തിലായിരുന്നു സി പി ഐ നേതാവ് മത്സരിച്ചത്. കോണ്ട മണ്ഡലത്തില്‍ ഇക്കുറി മാവോവാദികള്‍ക്കും […]

ഭാരത് ആദിവാസി പാര്‍ട്ടി കരുത്തറിയിച്ചു…

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജസ്ഥാനില്‍ രൂപവത്കരിച്ച ഭാരത് ആദിവാസി പാര്‍ട്ടിക്ക് രാജസ്ഥാനിലും മധ്യപ്രദേശിലുമായി നാല് സീറ്റ് ലഭിച്ചു. ബി എ പിക്ക് മധ്യപ്രദേശില്‍ രത്‌ലാം ജില്ലയിലെ സെയ്‌ലാന സീറ്റിലാണ് വിജയം. രാജസ്ഥാനില്‍ ദാരിയ വാഡിലും അസ്പൂരിലും ചൊരാസിയിലുമാണ് ജയം. ഏക പരിസ്ഥിതി അനുകൂല പാര്‍ട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന ബി എ പി 2017 ല്‍ രൂപവത്കരിച്ച ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞവരുടെ കൂട്ടായ്മയാണ്. രാജസ്ഥാനിലെ ചൊരാസി എം എല്‍ എയും ഗോത്രവര്‍ഗ നേതാവുമായ രാജ്കുമാര്‍ റോത്തിന്റെ നേതൃത്വത്തിലാണ് […]