October 10, 2026

സ്വര്‍ണം പൊടിച്ച് സോപ്പുപൊടിയില്‍ കലര്‍ത്തി കള്ളക്കടത്തുകാര്‍

ഹൈദരാബാദ്: സ്വര്‍ണം കടത്താന്‍ പുത്തന്‍ വിദ്യകള്‍ പയറ്റി കള്ളക്കടത്തുകാര്‍. ഹൈദരാബാദ് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്വര്‍ണം പൊടിച്ച് തരികളാക്കി സോപ്പുപൊടിയില്‍ കലര്‍ത്തുകയായിരുന്നു. ഇരുപത്തിയാറ് ലക്ഷം രൂപയുടെ സ്വര്‍ണമാണ് കടത്തിയത്. ദുബായില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്. സ്വര്‍ണക്കടത്തിനെപ്പറ്റി കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മമായി പരിശോധിച്ചതോടെയാണ് സോപ്പുപൊടിയില്‍ സ്വര്‍ണം കണ്ടെത്തിയത്. Also Read; സൗഹൃദം കാട്ടി സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന പരാതി സോപ്പുപൊടിയില്‍ നിന്ന് സ്വര്‍ണം വേര്‍പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു സ്പൂണ്‍ സോപ്പുപൊടിയില്‍ […]

സൗഹൃദം കാട്ടി സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന പരാതി

മുംബയ്: 31കാരിയായ മെക്‌സിക്കന്‍ യുവതിയെ നിരന്തരമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഡിസ്‌ക് ജോക്കിയായ (ഡിജെ) യുവതിയെ കൂടെയുള്ള സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതിന് കഴിഞ്ഞ ദിവസമാണ് ബാന്ദ്ര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. 35കാരനായ ഇയാള്‍ 2019 മുതല്‍ യുവതിയെ നിരന്തരമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇരുവരും മുംബയിലാണ് താമസിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ 2017ലാണ് ഇരുവരും പരിചയത്തിലാകുന്നത്. 2019 ജൂലായില്‍ യുവതിയെ ഇയാള്‍ ബാന്ദ്രയിലുളള വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും […]

താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് വെളിപ്പെടുത്തി അനഘ രവി

മമ്മൂട്ടി നായകനായ ‘കാതല്‍ ദ കോര്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ചുവടുവച്ച താരമാണ് അനഘ രവി. ഡാന്‍സ് വീഡിയോയിലൂടെയും റീല്‍സിലൂടെയും അഭിനയരംഗത്തുവന്ന അനഘ അഭിനയിച്ച ന്യൂ നോര്‍മ്മല്‍ എന്ന ഹ്രസ്വ ചിത്രം ഏറെ ചര്‍ച്ച ആയിരുന്നു. കാതല്‍ സിനിമയില്‍ മമ്മൂട്ടിയുടെ മകളായ ഫെമി മാത്യു എന്ന കഥാപാത്രമാണ് അനഘ അഭിനയിച്ചിരുന്നത്. അനഘ രവിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ താന്‍ ബൈസെക്ഷ്വല്‍ ആണെന്നും താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയെ കുറിച്ചും ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് അനഘ. ‘ബൈസെക്ഷ്വല്‍ ആയിട്ടുള്ളവര്‍ക്ക് […]

ഗുജറാത്തില്‍ ആയുര്‍വേദ ചുമമരുന്ന് കഴിച്ച് ആറ് പേര്‍ മരിച്ചു; വ്യാപക റെയ്ഡ്

ഗുജറാത്തില്‍ ആയുര്‍വേദ ചുമമരുന്ന് കഴിച്ച് അറ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വ്യാപക റെയ്ഡുമായി പൊലീസ്. സൂറത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് 2195 കുപ്പി ചുമമരുന്ന് പിടിച്ചെടുക്കുകയും 7 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഭവത്തിന് പിന്നാലെ ആയുര്‍വേദ മരുന്ന് കമ്പനിയുടെ ഉടമകള്‍ ഒളിവില്‍ പോയിരുന്നു. ഗുജറാത്തിലെ ഖേഡയില്‍ ആണ് ചുമയ്ക്കുള്ള ആയുര്‍വേദ സിറപ്പ് കുടിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി ആറ് പേര്‍ മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ആയുര്‍വേദ സിറപ്പ് വില്‍പനക്കാരെ പിടികൂടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സൂറത്ത് […]

‘ലോകകപ്പിന് മുകളില്‍ കാല് വച്ച് ഇനിയും ആഘോഷിക്കും’: മിച്ചല്‍ മാര്‍ഷ്

പെര്‍ത്ത്: ലോകകപ്പ് ജയത്തിന് പിന്നാലെ ഡ്രസിംഗ് റൂമില്‍ ട്രോഫിയുടെ മുകളില്‍ കാല്‍ കയറ്റിവച്ച് ഫോട്ടോക്ക് പോസ് ചെയ്ത ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. മാര്‍ഷ് ട്രോഫിയോട് അനാദരവ് കാണിച്ചുവെന്ന വിമര്‍ശനമാണ് ഫൈനലില്‍ തോറ്റ ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍ ഉന്നയിച്ചത്. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മാര്‍ഷ്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത്തരം ആഘോഷം ഇനിയും തുടരുമെന്നും താരം പറയുകയുണ്ടായി. ചിത്രത്തില്‍ അനാദരവ് എന്ന് തോന്നാന്‍ മാത്രം ഒന്നുമില്ലെന്നാണ് മാര്‍ഷിന്റെ പക്ഷം. […]

മലമ്പുഴയിലേക്ക് വിനോദയാത്രപോയ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍; രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട്: വാട്ടര്‍ തീ പാര്‍ക്കിലേയ്ക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് തച്ചന്‍പാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വയറിളക്കവും കുഴച്ചിലും അനുഭവപ്പെട്ടു. എന്താണ് കാരണമെന്ന് വ്യക്തമല്ല. മലമ്പുഴ ഫാന്റസി പാര്‍ക്കിലേയ്ക്കാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വിനോദയാത്ര പോയത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. Also Read; യുഎഇയിലെ പ്രവാസികള്‍ക്ക് ആശ്വാസം, ഇന്ധനവില കുറഞ്ഞു ഇവരില്‍ ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്കും മറ്റൊരാളെ സ്വകാര്യ […]

യുഎഇയിലെ പ്രവാസികള്‍ക്ക് ആശ്വാസം, ഇന്ധനവില കുറഞ്ഞു

അബുദാബി: യു എ ഇ നിവാസികള്‍ക്ക് വലിയ ആശ്വാസമേകുന്ന വമ്പന്‍ പ്രഖ്യാപനവുമായി ഭരണകൂടം. അടുത്ത മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് ദുബായ്. ഇവയില്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.96 ദിര്‍ഹമായി കുറയും. നവംബറില്‍ ഇത് 3.03 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.85 ദിര്‍ഹമാണ് പുതിയ വില. 2.92 ദിര്‍ഹമായിരുന്നു നവംബറിലെ വില. ഇ പ്‌ളസ് 91 പെട്രോളിന് ലിറ്ററിന് 2.77 ദിര്‍ഹമാണ് ഡിസംബറിലെ വില. ഡീസല്‍ ലിറ്ററിന് 3.19 ദിര്‍ഹമാണ്. 3.42 […]

rahul gandhi

കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കണം രാഹുല്‍ ഗാന്ധി

വയനാട്: 2024ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ രാജസ്ഥാന്‍ മോഡല്‍ ആരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ‘കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കണം. രാജസ്ഥാനില്‍ ഇത് സംബന്ധിച്ച ചില പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. 2024 ല്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്തുടനീളം ഇത്തരത്തിലുള്ള ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കും’ സുല്‍ത്താന്‍ ബത്തേരിയില്‍ ഒരു സ്വകാര്യ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. Also Read; നിയമസഹായം […]

നിയമസഹായം ചോദിച്ചെത്തിയ യുവതിയെ പീഡിപ്പിച്ച് സീനിയര്‍ ഗവ. പ്ലീഡര്‍

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് സീനിയര്‍ ഗവ. പ്ലീഡര്‍ പി ജി മനു. ഈ പരാതിയില്‍ ഹൈക്കോടതി സീനിയര്‍ ഗവ. പ്ലീഡര്‍ സ്ഥാനത്തുനിന്ന് പിജി മനുവിനെ പുറത്താക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മനുവില്‍ നിന്നും രാജി എഴുതിവാങ്ങുകയായിരുന്നു. എറണാകുളം സ്വദേശിനിയാണ് മനുവിനെതിരെ പരാതി നല്‍കിയത്.2018 ല്‍ ഒരു പീഡന കേസില്‍ ഇരയായ യുവതി നിയമസഹായം തേടിയാണ് പോലീസ് നിര്‍ദ്ദേശപ്രകാരം മനുവിനെ സമീപിച്ചത്. നിയമസഹായം നല്‍കാമെന്ന ഉറപ്പില്‍ കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പൊലീസിന് […]

ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ നീക്കം ചെയ്യും

ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ മുതല്‍ ഗൂഗിള്‍ നീക്കം ചെയ്യും. കഴിഞ്ഞ മെയില്‍ പുതുക്കിയ ഗൂഗിള്‍ അക്കൗണ്ടുകളുടെ ഇനാക്റ്റിവിറ്റി പോളിസിയ്ക്ക് കീഴിലാണ് നടപടി. കുറഞ്ഞത് രണ്ട് വര്‍ഷക്കാലം സൈന്‍ ഇന്‍ ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത അക്കൗണ്ടുകളാണ് കമ്പനി 2023 ഡിസംബറില്‍ നീക്കം ചെയ്യുക. ജിമെയില്‍, ഡോക്സ്, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഈ നടപടി പേഴ്സണല്‍ ഗൂഗിള്‍ അക്കൗണ്ടുകളെയാണ് ബാധിക്കുക. സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ജിമെയില്‍ അക്കൗണ്ടുകളെ ഇത് […]