October 10, 2026

രണ്ടു വര്‍ഷമായി ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നു?: സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകിയതിലാണ് ആരിഫ് മുഹമ്മദ് ഖാന് വിമര്‍ശനം. ബില്ലുകളില്‍ തീരുമാനമെടുക്കാതെ രണ്ടു വര്‍ഷമായി ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നു എന്നാണ് സുപ്രീം കോടതി ചോദിച്ചത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കൂടാതെ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് സര്‍ക്കാരുകളുടെ അവകാശം അട്ടിമറിക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഏഴു ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് […]

സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവരുടെ ആരോഗ്യനില തൃപ്തികരം; ധന സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ 17 ദിവസം കുടുങ്ങിക്കിടന്ന തൊഴിലാളികളെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് പുറത്തെത്തിച്ചത്. ഇവര്‍ ഇപ്പോള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ ഇവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. സില്‍ക്യാര തുരങ്കം തകര്‍ന്ന പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിലെ മുഴുവന്‍ ടണല്‍ നിര്‍മ്മാണങ്ങളും വിലയിരുത്താനും തീരുമാനമായിട്ടുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കഴിഞ്ഞ ദിവസം രാജ്യം കണ്ട […]

കേരളം കണ്ട ഏറ്റവും വലിയ തിരച്ചില്‍; പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മലപ്പുറം: ഓയൂരില്‍ കാണാതായ കുട്ടിക്ക് വേണ്ടി സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചിലാണ് പോലീസ് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അറിഞ്ഞ നിമിഷംമുതല്‍ കുട്ടിയെ കണ്ടെത്താന്‍ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പോലീസ് സേനാംഗങ്ങളേയും നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്നുപോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയ അബിഗേലിന്റെ സഹോദരന്‍ ജോനാഥനേയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മലപ്പുറത്ത് നവകേരളസദസ്സ് പ്രഭാതയോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ കാറിലെത്തിയ സംഘം കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ ഒരു സ്ത്രീയുടെ രേഖാചിത്രം കൂടി പോലീസ് പുറത്തു വിട്ടു. ഓയൂരില്‍ നിന്നും കുട്ടിയെ തട്ടികൊണ്ടു പോയ ദിവസം രാവിലെ സംഭവസ്ഥലത്ത് നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ അകലെ ഒരു സ്ത്രീയെ സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്നു. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. താന്നിവിള പനയ്ക്കല്‍ ജംഗ്ഷനില്‍ താമസിക്കുന്ന സൈനികനായ ആര്‍ ബിജുവിന്റെയും ചിത്രയുടെയും വീട്ടുമുറ്റത്താണ് സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീയെ കണ്ടത്. […]

കുതിച്ച് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റെക്കോര്‍ഡിട്ട് കുതിച്ച് സ്വര്‍ണവില. ഒറ്റ ദിവസം കൊണ്ട് 600 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഇന്ന് 5810 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതോടെ പവന് 46,480 രൂപയായി ഉയര്‍ന്നു. ഇതിന് മുമ്പ് പവന്റെ ഉയര്‍ന്ന വില 45,920 രൂപയായിരുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില 2020 ഡോളര്‍ ആണ്. ഗ്രാമിന് 75 രൂപയാണ് കൂടിയത്. Also Read; നിഖിത ഗാന്ധിയുടെ ഗാനമേളയെന്ന് സംഘാടക സമിതി അറിയിച്ചില്ലെന്ന് കുസാറ്റ് സര്‍വകലാശാല  

നിഖിത ഗാന്ധിയുടെ ഗാനമേളയെന്ന് സംഘാടക സമിതി അറിയിച്ചില്ലെന്ന് കുസാറ്റ് സര്‍വകലാശാല

കൊച്ചി: കുസാറ്റ് സര്‍വകലാശാലയില്‍ ദുരന്തമായി മാറിയ ടെക് ഫെസ്റ്റില്‍ നിഖിത ഗാന്ധിയുടെ ഗാനമേളയാണ് നടക്കാന്‍ പോകുന്നതെന്ന വിവരം സംഘാടക സമിതി അറിയിച്ചിരുന്നില്ലെന്ന് സര്‍വകലാശാല. ഇത്തരമൊരു പരിപാടിയുടെ കാര്യം തലേ ദിവസം നല്‍കിയ കത്തില്‍പ്പോലും പറഞ്ഞിരുന്നില്ല. പുറമെ നിന്നുള്ള സെലിബ്രിറ്റിയുടെ പ്രോഗ്രാമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ നിലവിലെ നിബന്ധനകളനുസരിച്ച് പരിപാടിക്ക് അനുമതി നല്‍കുമായിരുന്നില്ലെന്നും സര്‍വകലാശാല വിശദീകരിച്ചു. സംഘാടക സമിതി സര്‍വകലാശാലയ്ക്ക് നല്‍കിയ പ്രോഗ്രാമിന്റെ വിവരങ്ങള്‍ സെക്യൂരിറ്റി ഓഫീസര്‍ വഴി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. സാധാരണയായുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഓഡിറ്റോറിയത്തിലേക്കുള്ള […]

ക്ഷയരോഗം ബാധിച്ച് 11 കാരി മരിച്ചു; ചികിത്സ വൈകിയെന്ന് ആരോപണം

മാനന്തവാടി: വയനാട്ടില്‍ ക്ഷയരോഗം ബാധിച്ച് 11 വയസുകാരി മരിച്ചു. അഞ്ചുകുന്ന് കാപ്പുംകുന്നു ആദിവാസി കോളനിയിലെ ആറാം ക്ലാസുകാരി രേണുകയാണ് മരിച്ചത്. വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ച് തലച്ചോറിനെ ബാധിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. രേണുകയ്ക്ക് ചികിത്സ ലഭ്യമാക്കാന്‍ വൈകിയെന്നും അവശ്യ ഘട്ടങ്ങളില്‍ ട്രൈബല്‍ വകുപ്പ് നടപടികള്‍ കൈകൊണ്ടില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കടുത്ത പനിയെ തുടര്‍ന്ന് രേണുകയെ കഴിഞ്ഞ പതിനേഴാം തീയതിയാണ് വീടിനു സമീപത്തെ […]

മഴ പെയ്തതിനാല്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടു; ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്

ന്യൂഡല്‍ഹി: മഴ പെയ്ത് വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്. കെട്ടിട നിര്‍മ്മാണം, പൊളിക്കല്‍, കല്ലു പൊട്ടിക്കല്‍, ഖനനം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ (ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍-4)സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ബി.എസ്- 3 പെട്രോള്‍, ബി.എസ്-4 ഡീസല്‍ വാഹനങ്ങളുടെ നിരോധനം തുടരും. ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ശരാശരി വായു നിലവാര സൂചിക 312 ആയിരുന്നു (നവംബര്‍ 27ന് 395). മഴയും കാറ്റും മൂലം തലസ്ഥാന മേഖലയില്‍ വായുമലിനീകരണം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും ജാഗ്രത […]

41 തൊഴിലാളികളേയും പുറത്തെത്തിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 400 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. രാജ്യം കണ്ട സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനമാണ് വിജയം കണ്ടത്. രക്ഷാപ്രവര്‍ത്തനം ഉച്ചയോടെ മാനുവല്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു. ആംബുലന്‍സുകളും ഡോക്ടര്‍മാര്‍ അടക്കം മറ്റ് സജ്ജീകരണങ്ങളും തുരങ്കത്തിലേക്ക് എത്തിയിട്ടിണ്ടായിരുന്നു. എന്‍ഡിആര്‍എഫിന്റെ മൂന്നംഗസംഘം തുരങ്കത്തിനുള്ളിലെത്തിച്ചാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. Also Read; തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 10 പേരെ പുറത്തെത്തിച്ചു രക്ഷാപ്രവര്‍ത്തനത്തിലുടനീളം […]

തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 10 പേരെ പുറത്തെത്തിച്ചു

ദില്ലി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരുന്ന സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളില്‍ 10 പേരെ പുറത്തെത്തിച്ചു. ആദ്യ ആംബുലന്‍സ് തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഇതോടെ ദൗത്യം വിജയകരമാണെന്ന് അധികൃതര്‍ അറിയിച്ചു. സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവര്‍ 17 ദിവസത്തിനൊടുവിലാണ് തിരികെ പുറം ലോകത്തിലേക്കെത്തുന്നത്. യന്ത്രസഹായത്തോടെയുള്ള തുരക്കല്‍ പ്രതിസന്ധിയിലായതോടെ, റാറ്റ് മൈനേഴ്സിന്റെ നേതൃത്വത്തില്‍ പരിചയസമ്പന്നരായ 24 ‘റാറ്റ്-ഹോള്‍ മൈനിംഗ്’ വിദഗ്ധരുടെ സംഘം ഇന്നലെ മുതലാണ് മാനുവല്‍ ഡ്രില്ലിംഗ് നടത്തിയത്. ഇരുമ്പ് പൈപ്പ് 57 മീറ്ററോളം ദൂരം പിന്നിട്ട് തൊഴിലാളികള്‍ക്കടുത്തേയ്ക്ക് എത്തിച്ച് ഈ […]