October 10, 2026

വീഡിയോ കോളില്‍ അമ്മയെ കണ്ടതും നിറചിരിയോടെ അബിഗേല്‍

കൊല്ലം: അബിഗേലിന്റെ വീട്ടില്‍ ഇപ്പോള്‍ ആശ്വാസത്തിന്റെ അന്തരീക്ഷമാണ്. അല്‍പ്പസമയത്തിന് മുമ്പാണ് അബിഗേലുമായി അമ്മ സിമി വീഡിയോ കോളിലൂടെ സംസാരിച്ചത്. ആദ്യം വിഷമിച്ചിരുന്ന കുട്ടി അമ്മയെ കണ്ടതോടെ ചിരിച്ചു. അബിഗേലിന്റെ സഹോദരന്‍ ജോനാഥന്റെ മുഖത്തും വലിയ ആശ്വാസത്തിന്റെ പുഞ്ചിരി കാണാമായിരുന്നു. കുട്ടിയുടെ സന്തോഷം കണ്ടതോടെ സിമി ഫോണ്‍ ഉയര്‍ത്തി വീട്ടിലുണ്ടായിരുന്ന ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും കാണിച്ചുകൊടുത്തു. വീടിന് പുറത്ത് അബിഗേലിനെ തിരിച്ച് കിട്ടിയതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്. കൊല്ലം ആശ്രാമം മൈതനത്താണ് പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. എസ് എന്‍ […]

സില്‍ക്യാര ടണല്‍ തുരന്നു, നാല് തൊഴിലാളികളെ പുറത്തെത്തിച്ചു

ഉത്തരകാശി: സില്‍ക്യാര രക്ഷാദൗത്യം വിജയകരമായിരിക്കുകയാണ്. കുടുങ്ങിയിരുന്ന തൊഴിലാളികളെ ടണല്‍ തുരന്ന് പുറത്തെത്തിക്കാന്‍ തുടങ്ങി.41പേരാണ് 17 ദിവസമായി ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാന്‍ 49 ആംബുലന്‍സുകള്‍ പുറത്ത് കാത്ത് നിന്നിരുന്നു. Also Read; കാത്തിരിപ്പിന് വിരാമം അബിഗേല്‍ സാറയെ കണ്ടെത്തി ആദ്യ ഘട്ടത്തില്‍ നാലുപേരെയാണ് പുറത്തെത്തിച്ചത്. എസ്ഡിആര്‍എഫ് സംഘം ആംബുലന്‍സുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വന്നു. ഇന്നലെ യന്ത്രങ്ങളുടെ സഹായമില്ലാതെ നേരിട്ടുള്ള ഡ്രില്ലിംഗ് തുടങ്ങുകയും ദൗത്യം വിജയത്തിലെത്തുകയുമായിരുന്നു.    

കാത്തിരിപ്പിന് വിരാമം അബിഗേല്‍ സാറയെ കണ്ടെത്തി

കൊല്ലം: ആ ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ ആറുവയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയെ പോലീസ് ഏറ്റെടുത്ത് വീട്ടിലേക്ക് എത്തിക്കുന്നതായാണ് വിവരം. Also Read; ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. നിര്‍ത്തി.പ്രതികരിച്ച് അസീസ് നെടുമങ്ങാട്

ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. നിര്‍ത്തി.പ്രതികരിച്ച് അസീസ് നെടുമങ്ങാട്

ഇനി ഒരിക്കലും നടന്‍ അശോകനെ അനുകരിക്കില്ലെന്ന് തുറന്നുപറഞ്ഞ് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. വേദികളില്‍ അസീസ് തന്നെ അനുകരിക്കുന്നത് മോശമാണെന്ന് അശോകന്‍ പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. ‘പഴഞ്ചന്‍ പ്രണയം’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് അസീസ് മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്. ‘അശോകേട്ടന്റെ ആ ഇന്റര്‍വ്യൂ കണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണ് എനിക്കാ വീഡിയോ അയച്ച് തന്നത്. ഇപ്പോള്‍ നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം […]

ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞ് അമ്മയെ അരിവാള്‍ കൊണ്ട് വെട്ടി മകന്‍

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ മുര്‍ബാദ് താലൂക്കിലെ വേലു ഗ്രാമത്തില്‍ ഭക്ഷണത്തിന് രുചി കുറഞ്ഞുപോയതിന്റെ പേരില്‍ 55കാരിയെ മകന്‍ കൊലപ്പെടുത്തി. വീട്ടിലെ ഓരോ പ്രശ്‌നങ്ങളുടെ പേരില്‍ അമ്മയും മകനും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഭക്ഷണത്തിന് രുചി പോരെന്ന് പ്രതി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നത് എന്നും എഫ്ഐആറില്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് കോപാകുലനായ ഇയാള്‍ അമ്മയുടെ കഴുത്തില്‍ അരിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. കുഴഞ്ഞുവീണ സ്ത്രീ ഉടന്‍ തന്നെ മരിച്ചു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് […]

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

ഓയൂര്‍ (കൊല്ലം): ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാം എന്ന വിവരം പോലീസില്‍ നിന്ന് ലഭിച്ചതായി ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍. പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പോലീസ് കുട്ടിക്കുവേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. കുട്ടി കാണാതായിട്ട് 17 മണിക്കൂര്‍ പിന്നിടുകയാണ്. തിരുവനന്തപുരത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സംശയാസ്പദമായി മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ക്ക് കേസുമായി […]

ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവം, തിരുവനന്തപുരത്ത് നിന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: പൂയപ്പള്ളിയില്‍ ആറുവയസുകാരി അബിഗേല്‍ സാറയെ തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരത്ത് നിന്നാണ് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്റര്‍ ഉടമ പ്രജീഷ് ഉള്‍പ്പടെയുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്തുവെന്നാണ് വിവരം. അബിഗേല്‍ സാറയ്ക്കായുള്ള നാടിന്റെ തെരച്ചില്‍ 17 മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞു. കേരളം മുഴുവന്‍ അരിച്ചുപെറുക്കുകയാണ് പൊലീസ്. കുഞ്ഞിന് ആപത്ത് സംഭവിക്കല്ലേയെന്ന പ്രാര്‍ത്ഥയിലാണ് മലയാളികള്‍. […]

സഹോദരനൊപ്പം ട്യൂഷന് പോയ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കൊല്ലം ഓയൂരിലാണ് സംഭവം. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് (6) കാണാതായത്. ഇന്ന് വൈകിട്ട് നാല് മണിക്ക് സഹോദരനൊപ്പം ട്യൂഷന് പോയതാണ് കുട്ടി. ഈ സമയം ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ച് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം. വെള്ള നിറത്തിലുള്ള ഹോണ്ട കാറിലാണ് സംഘം എത്തിയത്. സംഭവത്തില്‍ കൊല്ലം പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. തട്ടിക്കൊണ്ടുപോയ കാറില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിന്റെ […]

ഇരുകൈയിലും ആയുധങ്ങള്‍, തീഗോളത്തിന് താഴെ ഋഷഭ് ഷെട്ടി

രാജ്യത്ത് ആകെ വന്‍ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത് നായകനായെത്തിയ കാന്താര. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം കാന്താര എ ലെജന്‍ഡ് ചാപ്ടര്‍ ഒന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വരാനിരിക്കുന്നത് ഗംഭീര ദൃശ്യാനുഭവം ആയിരിക്കും എന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. കാന്താര പോലെ ചാപ്ടര്‍ ഒന്നിലും നടനും സംവിധായകനും ഋഷഭ് ഷെട്ടി തന്നെയാണ്. കാന്താരയുടെ രണ്ടാം ഭാഗം […]

നവകേരള സദസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിര്‍ദേശം

മലപ്പുറം: നവകേരള സദസ്സില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി. തവനൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സില്‍ പങ്കെടുക്കണമെന്ന് അറിയിച്ചാണ് ഉത്തരവ്. മണ്ഡലത്തില്‍ നവംബര്‍ 27 ന് സഫാരി ഗ്രൗണ്ടിലാണ് സദസ് നടക്കുന്നത്. എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ നിര്‍ബന്ധിത പങ്കാളിത്തം ഉണ്ടാവണമെന്നും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നുമാണ് വട്ടംകുളം പഞ്ചായത്ത് സെക്രട്ടറിയുടെ അറിയിപ്പിലുണ്ട്. നവ കേരളസദസ് പര്യടനം ഇന്ന് മുതല്‍ നാല് ദിവസം മലപ്പുറം ജില്ലയിലാണ് […]