October 10, 2026

മമ്മൂട്ടിക്കും പൃഥ്വിരാജിനും മുന്നേ മോഹന്‍ലാല്‍ ചെയ്തു ഈ കഥാപാത്രം

രണ്ട് ദിവസം മുമ്പാണ് മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷത്തിലെത്തിയ ജിയോ ബേബിയുടെ ‘കാതല്‍’ റിലീസ് ചെയ്തത്. സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഇന്ത്യന്‍ സിനിമയില്‍ മറ്റാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത, മറ്റൊരു നടനും അവതരിപ്പിക്കാന്‍ സാധിക്കാത്ത രീതിയിലാണ് മമ്മൂട്ടിയുടെ അവതരണമെന്നാണ് ആരാധകര്‍ പറയുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണിത്. ഇതിനുമുമ്പ് ‘മുംബൈ പൊലീസില്‍’ പൃഥ്വിരാജും, ‘മുത്തോനില്‍’ നിവിന്‍ പോളിയും ഇത്തരത്തിലൊരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. Join with metro post: കുപ്രസിദ്ധ ഗുണ്ട അമ്പായത്തോട് അഷ്റഫിന് രക്തത്തിലൂടെ പകരുന്ന […]

കുപ്രസിദ്ധ ഗുണ്ട അമ്പായത്തോട് അഷ്റഫിന് രക്തത്തിലൂടെ പകരുന്ന മാരകരോഗം

തൃശൂര്‍: നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായി 25 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട അമ്പായത്തോട് അഷ്റഫിന് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ട്. രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് സി രോഗമാണ് ഇയാള്‍ക്ക്. രോഗം പകര്‍ത്തുന്നതിനായി ഇയാള്‍ സ്വയം മുറിവേല്‍പ്പിക്കുകയും മറ്റ് തടവുകാരെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ നീക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഗുണ്ട മരട് അനീഷിനെ സെന്‍ട്രല്‍ ജയിലില്‍ വച്ച് ദേഹമാസകലം ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതെന്നാണ് നിഗമനം. അഷ്റഫിനെ എത്രയും വേഗം അതിസുരക്ഷാ ജയിലിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് […]

നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്കെതിരെ നടപടി

കോഴിക്കോട്: പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി നവ കേരള സദസില്‍ പങ്കെടുത്ത് പാര്‍ട്ടി അച്ചടക്കം ലംഘിച്ച എന്‍ അബൂബക്കറിനെ (പെരുവയല്‍) കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് പ്രവീണ്‍കുമാര്‍ അറിയിച്ചു. കൂടാതെ കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യുകെ ഹുസൈന്‍, കട്ടിപ്പാറ പഞ്ചായത്ത് പയോണ വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തു (മുട്ടായി) എന്നിവരെ മുസ്ലിം ലീഗില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. […]

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഭാസുരാംഗന്റെ ആരോഗ്യനില മോശമായി തുടരുന്നു

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഐ നേതാവ് എന്‍ ഭാസുരാംഗന്റെ ആരോഗ്യനില മോശമായി തുടരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഭാസുരാംഗനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെ ആരോഗ്യനില വീണ്ടും മോശമായതിനെ തുടര്‍ന്ന് ഭാസുരാംഗനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. Also Read; തുരങ്കത്തിലേക്ക് കുത്തനെ തുരന്നു; തൊഴിലാളികളെ 4 ദിവസത്തിനകം പുറത്തെത്തിക്കാനാകുമെന്ന് പ്രതീക്ഷ അതിനിടെ കണ്ടല ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഭാസുരാംഗന്റെ വീട്ടില്‍ നിന്നും ഇ ഡി […]

തുരങ്കത്തിലേക്ക് കുത്തനെ തുരന്നു; തൊഴിലാളികളെ 4 ദിവസത്തിനകം പുറത്തെത്തിക്കാനാകുമെന്ന് പ്രതീക്ഷ

ഡെറാഡൂണ്‍: തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുന്നു. ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും നാല് ദിവസത്തിനകം പുറത്തെത്തിക്കാനാകും എന്നാണ് പ്രതീക്ഷ. തുരങ്കം കുത്തനെ തുരക്കുകയാണിപ്പോള്‍. ഇതിനിടയില്‍ മറ്റു പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കില്‍ 100 മണിക്കൂറിനുള്ളില്‍ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് രക്ഷാദൗത്യസംഘം വിലയിരുത്തുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കുത്തനെ 15 മീറ്ററോളം തുരങ്കത്തിലേക്ക് തുരന്നതായും 86 മീറ്റര്‍ കൂടി തുരന്നാല്‍ രക്ഷാദൗത്യം വിജയിക്കുമെന്നും എന്‍എച്ച്‌ഐഡിസിഎല്‍ അധികൃതര്‍ അറിയിച്ചു. തൊഴിലാളികളെ […]

കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു

കൊച്ചി: കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. ദുരന്തം ഉണ്ടായ സ്ഥലത്തെത്തി പോലീസും ഫോറന്‍സിക് സംഘവും ഇന്നലെ പരിശോധന നടത്തിയിരുന്നു. സംഗീത നിശയുടെ സംഘാടനത്തില്‍ പിഴവുണ്ടായിട്ടുണ്ടോയെന്ന് സര്‍വകലാശാലയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഉടന്‍തന്നെ സമര്‍പ്പിക്കും. അപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശിയായ സാറാ തോമസിന്റെ സംസ്‌കാരം ഇന്ന് നടക്കും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ വെന്റിലേറ്ററിലും അഞ്ചുപേര്‍ ഐസിയുവിലും ചികിത്സയിലാണ്. വിവിധ ആശുപത്രികളിലായി 42 പേര്‍ ചികിത്സ […]

ബഹിഷ്‌കരണ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കള്‍ നവകേരള സദസില്‍

കോഴിക്കോട് : യു.ഡി.എഫിന്റെ ബഹിഷ്‌കരണ ആഹ്വാനം തള്ളി കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കള്‍ നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തു. ഓമശേരിയില്‍ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാതയോഗത്തിലാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ പങ്കെടുത്തിരുന്നത്. കോണ്‍ഗ്രസ് നേതാവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ എന്‍. അബുബേക്കര്‍, മുസ്ലിംലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ.ഹുസൈന്‍ , മുസ്ലീംലീഗ് കട്ടിപ്പാറ പഴവണ വാര്‍ഡ് പ്രസിഡന്റ് മൊയ്തു മുട്ടായി എന്നിവരാണ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. മൊയ്തു […]

നരേന്ദ്രമോദി വ്യാഴാഴ്ച യുഎഇയില്‍

അബുദാബി: കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയിലെത്തും. പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് യു എ ഇയിലെത്തുന്നത്. വെള്ളിയാഴ്ച മടങ്ങിവരുമെന്നാണ് വിവരം. യു എ ഇ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് യാത്ര. ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തില്‍ അറബ് നേതാക്കളുമായി ചര്‍ച്ച നടക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയായിരുന്നു മോദിയുടെ അഭ്യര്‍ത്ഥന. വിവാഹങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇന്ത്യയില്‍ നിര്‍മിച്ച സാധനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം, സമ്പന്ന കുടുംബങ്ങള്‍ […]

ബസില്‍ കുഞ്ഞിന് പാല് കൊടുത്ത യുവതിയെ കടന്നുപിടിച്ച് പോലീസുകാരന്‍

കോട്ടയം: ബസില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പെരുവന്താനം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അജാസ് മോനെയാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്ര തിരിച്ച യുവതിക്കാണ് ബസില്‍ ദുരനുഭവമുണ്ടായത്. യാത്രയ്ക്കിടെ ഒമ്പത് മാസം പ്രായമായ കുഞ്ഞിന് പാല് കൊടുക്കുന്ന സമയത്തായിരുന്നു അതിക്രമം. യാത്ര ചെയ്യുന്നതിനിടെ യുവതിയെ കടന്നുപിടിച്ചെന്നാണ് അജാസിനെതിരെയുളള പരാതി.സംഭവത്തിന് പിന്നാലെ പൊന്‍കുന്നത്തുവെച്ച് യുവതി ബസില്‍ നിന്നിറങ്ങി മറ്റൊരു ബസില്‍ കയറിയിരുന്നു.യുവതിയെ […]

റോബിന്‍ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: റോബിന്‍ ബസ് ഉടമ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് ലഭ്യമാകുന്ന വിവരം. കോടതി വാറണ്ടിനെ തുടര്‍ന്നാണ് അറസ്റ്റ്. പോലീസ് സംഘം ഗിരീഷുമായി എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികള്‍. ഇന്ന് തന്നെ ഗിരീഷിനെ കോടതിയില്‍ ഹാജരാക്കാനാണ് ശ്രമം. ഗിരീഷ് 2012ല്‍ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. എന്നാല്‍ ഇത് പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നുണ്ട്. […]